Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202207Wednesday

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അസമിൽ ബിജെപിക്ക് തിരിച്ചടി; ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട്; സമാധാനത്തിനും വികസനത്തിനും അഴിമതി രഹിത ഭരണത്തിനുമായി കോൺ​ഗ്രസുമായി സഹകരിക്കുമെന്നും ബിപിഎഫ്

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അസമിൽ ബിജെപിക്ക് തിരിച്ചടി; ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട്; സമാധാനത്തിനും വികസനത്തിനും അഴിമതി രഹിത ഭരണത്തിനുമായി കോൺ​ഗ്രസുമായി സഹകരിക്കുമെന്നും ബിപിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

ഗുവാഹത്തി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അസമിൽ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിക്കാനാണ് ബിപിഎഫിന്റെ തീരുമാനം. ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് ബിപിഎഫ് നേതാവ് ഹഗ്രാമ മോഹിലാരി ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും അഴിമതി രഹിത ഭരണത്തിനുമായി മഹാജാത് സഖ്യവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2005ലാണ് കൊക്രജാർ കേന്ദ്രീകരിച്ച് ബിപിഎഫ് പാർട്ടി രൂപീകരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 12 സീറ്റിൽ പാർട്ടി വിജയിച്ചിരുന്നു. അസം സർക്കാറിൽ മൂന്ന് മന്ത്രിമാരാണ് പാർട്ടിക്ക് ഉണ്ടായിരുന്നത്. ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിലിൽ തെരഞ്ഞെടുപ്പിൽ 40ൽ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ബിപിഎഫുമായി അകന്നു. ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിലിൽ യുനൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ എന്ന പാർട്ടിയുമായി ചേർന്ന് സഖ്യവുമായിട്ടാണ് ബിജെപി ഭരണം പിടിച്ചത്.

ഈ മാസം ആദ്യം ബിപിഎഫ് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് അസം ധനമന്ത്രി ഹിമന്ത ബിസ്വ ശർമ വ്യക്തമാക്കിയിരുന്നു. എന്നാൽ ബിജെപിയോട് അകലുകയാണെന്ന് ആദ്യമായിട്ടാണ് ബിപിഎഫ് വ്യക്തമാക്കുന്നത്. മാർച്ച് 27 മുതൽ ഏപ്രിൽ ആറുവരെ മൂന്ന് ഘട്ടമായാണ് അസമിൽ തെരഞ്ഞെടുപ്പ്.

അസം ഗണ പരിഷത്തിൽ നിന്ന് സർബാനന്ദ സൊനോവാളിനെയും കോൺഗ്രസിൽനിന്ന് ഹിമന്ത ബിശ്വ ശർമയെയും പിടിച്ചെടുത്താണു ബിജെപി അസമിൽ അധികാരം പിടിച്ചത്. ഭരണം നിലനിർത്താനാണ് ഇത്തവണ പാർട്ടിയുടെ ശ്രമം. ലക്ഷ്യമിടുന്നത് 126 ൽ 100 സീറ്റ്. എന്നാൽ, സൊനോവാൾ തന്നെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നു തീർത്തു പറയാൻ പാർട്ടി തയാറായിട്ടില്ല. ഹിമന്തയുടെയും മറ്റൊരു പ്രധാന നേതാവായ ദിലീപ് സൈക്കിയയുടെയും സമ്മർദമാണ് ഇതിനു കാരണം. ഹിമന്ത വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ കരുത്തനായ നേതാവായതു പെട്ടെന്നായിരുന്നു. ഇപ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ എൻഡിഎ ചെയർമാനുമാണ്.

പൗരത്വ ഭേദഗതി നിയമമാണ് പാർട്ടിയുടെ വലിയ വെല്ലുവിളി. പുറത്തു നിന്നുള്ളവർ അസമിലേക്കു വരുന്നതിനെ എതിർക്കുന്ന യുവാക്കളുടെ വലിയ പിന്തുണയുള്ള അസം ജാതീയ പരിഷത്തും മനുഷ്യാവകാശ പ്രവർത്തകൻ അഖിൽ ഗൊഗോയിയുടെ റെയ്‌ജോർ ദളും ചേർന്നുള്ള സഖ്യത്തെയാണ് കോൺഗ്രസും എഐയുഡിഎഫും ഇടതുപാർട്ടികളും ചേർന്ന കൂട്ടുകെട്ടിനെക്കാൾ വെല്ലുവിളിയായി ബിജെപി കരുതുന്നത്. യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയനും അസം ജാതീയവാദി യുവഛാത്ര പരിഷത്തും ചേർന്നാണ് ജാതീയ പരിഷത്ത് പാർട്ടി രൂപവൽക്കരിച്ചത്.

എന്നാൽ ബിജെപിയെ താഴെയിറക്കി ഭരണത്തിൽ തിരിച്ചുകയറാമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്. ഇടത് പാർട്ടികൾ, ബദ്‌റുദീൻ അജ്മലിന്റെ എഐയുഡിഎഫ് എന്നിവ കൂടി ഉൾപ്പെട്ട പ്രതിപക്ഷ സഖ്യത്തിനു ബിജെപിയെ മുട്ടുകുത്തിക്കാനുള്ള കരുത്തുണ്ടെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP