Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജസ്ഥാൻ കോൺഗ്രസിൽ തമ്മിലടിച്ച് നേതാക്കൾ; മകന്റെ തോൽവിയുടെ ഉത്തരവാദിത്വം സച്ചിൻ പൈലറ്റ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്;മകന്റെ പ്രചാരണത്തിൽ മാത്രമാണ് ഖെലോട്ട് ശ്രദ്ധിച്ചതെന്നും ബാക്കി സീറ്റുകൾ അവഗണിച്ചെന്നും കോൺഗ്രസ് അധ്യക്ഷന്റെ വക വിമർശനവും

രാജസ്ഥാൻ കോൺഗ്രസിൽ തമ്മിലടിച്ച് നേതാക്കൾ; മകന്റെ തോൽവിയുടെ ഉത്തരവാദിത്വം സച്ചിൻ പൈലറ്റ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്;മകന്റെ പ്രചാരണത്തിൽ മാത്രമാണ് ഖെലോട്ട് ശ്രദ്ധിച്ചതെന്നും ബാക്കി സീറ്റുകൾ അവഗണിച്ചെന്നും കോൺഗ്രസ് അധ്യക്ഷന്റെ വക വിമർശനവും

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ രാജസ്ഥാൻ കോൺഗ്രസിലെ ഭിന്നത തുറന്നപോരിലേക്ക് നീങ്ങുന്നു. ജോധ്പുരിൽ മത്സരിച്ച തന്റെ മകൻ വൈഭവ് ഗെഹ്ലോട്ടിന്റെ തോൽവിയുടെ ഉത്തരവാദിത്വം പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോത് ആവശ്യപ്പെട്ടു. എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ പൈലറ്റിനെതിരെ ഗെഹ്ലോട്ട് പരസ്യമായി രംഗത്തെത്തിയത്.

പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.'ജോധ്പൂരിൽ വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് സച്ചിൻ അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം വളരെ മികച്ചതായിരുന്നുവെന്നും സച്ചിന്റ പറഞ്ഞു. അതുകൊണ്ട് ഞാൻ കരുതുന്നത് അദ്ദേഹം ആ സീറ്റിന്റെയെങ്കിലും പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ്'-ഗെലോട്ട് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോധ്പുർ മണ്ഡലത്തിൽ മത്സരിച്ച അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ട് പരാജയപ്പെട്ടിരുന്നു.പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.'ജോധ്പൂരിൽ വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് സച്ചിൻ അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം വളരെ മികച്ചതായിരുന്നുവെന്നും സച്ചിന്റ പറഞ്ഞു. അതുകൊണ്ട് ഞാൻ കരുതുന്നത് അദ്ദേഹം ആ സീറ്റിന്റെയെങ്കിലും പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ്'-ഗെലോട്ട് പറഞ്ഞു.

ഇതിന്റെ ഉത്തരവാദിത്വം സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഏറ്റെടുക്കണമെന്നാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. ജോധ്പൂരടക്കം സംസ്ഥാനത്തെ 25 സീറ്റുകളിലും കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടിരുന്നു. 'ജോധ്പൂരിൽ വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് സച്ചിൻ അവകാശപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം വളരെ മികച്ചതായിരുന്നുവെന്നും സച്ചിൻ പറഞ്ഞു. അതുകൊണ്ട് ഞാൻ കരുതുന്നത് അദ്ദേഹം ആ സീറ്റിന്റെയെങ്കിലും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നാണ്'- അഭിമുഖത്തിനിടെ ഗെഹ്ലോട്ട് പറഞ്ഞു.

തോൽവിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കോ പിസിസി അധ്യക്ഷനോ ഉണ്ടെന്ന് ആരെങ്കിലും പറയുകയാണെങ്കിൽ എനിക്ക് പറയാനുള്ളത് എല്ലാർക്കും കൂട്ടുത്തരവാദിത്വം ഉണ്ടെന്നാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. ആറു മാസം മുമ്പാണ് രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേറിയത്. മുഖ്യമന്ത്രി പദത്തിനായി സച്ചിനും ഗെഹ്ലോട്ടും തമ്മിലുണ്ടായ തർക്കം ഹൈക്കമാൻഡ് ഇടപ്പെട്ടാണ് പരിഹരിച്ചത്.

വൈഭവ് ഗെഹ്ലോട്ടിന് മത്സരിക്കാൻ സീറ്റ് നൽകിയതിനെതിരെ സച്ചിൻ വിഭാഗ നേതാക്കൾ വ്യാപക വിമർശനമുയർത്തിയിരുന്നു. പരാജയത്തിന് പിന്നാലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലും ഗെഹ്ലോട്ടിനടക്കം രാഹുൽ ഗാന്ധിയുടെ പരോക്ഷ വിമർശനവുമുണ്ടായിരുന്നു.മകന്റെ പ്രചാരണത്തിൽ മാത്രമാണ് ഖെലോട്ട് ശ്രദ്ധിച്ചതെന്നും ബാക്കി സീറ്റുകൾ അവഗണിച്ചെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വിമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP