Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

സകല മാധ്യമങ്ങളും സമ്പന്ന വർഗവും കിണഞ്ഞ് പരിശ്രമിച്ചിട്ടും ഡൽഹിയിൽ വൻ മുന്നേറ്റം നടത്തി അരവിന്ദ് കെജ്രിവാൾ; ആദ്യ അഭിപ്രായ സർവ്വേയേക്കാൾ ഫലം മെച്ചപ്പെടുത്തി ആം ആദ്മി; തെരഞ്ഞെടുപ്പ് പ്രചരണത്തിന് പണമില്ലായ്മ തലവേദനായാകുമ്പോഴും ജനപ്രീതിയിൽ ബഹുദൂരം മുന്നേറ്റം; പ്രധാനമന്ത്രി പദവിയിലേക്ക് പോലും മോദി കഴിഞ്ഞാൽ ഡൽഹിക്കാർക്കിഷ്ടം കെജ്രിവാളിനെ

സകല മാധ്യമങ്ങളും സമ്പന്ന വർഗവും കിണഞ്ഞ് പരിശ്രമിച്ചിട്ടും ഡൽഹിയിൽ വൻ മുന്നേറ്റം നടത്തി അരവിന്ദ് കെജ്രിവാൾ; ആദ്യ അഭിപ്രായ സർവ്വേയേക്കാൾ ഫലം മെച്ചപ്പെടുത്തി ആം ആദ്മി; തെരഞ്ഞെടുപ്പ് പ്രചരണത്തിന് പണമില്ലായ്മ തലവേദനായാകുമ്പോഴും ജനപ്രീതിയിൽ ബഹുദൂരം മുന്നേറ്റം; പ്രധാനമന്ത്രി പദവിയിലേക്ക് പോലും മോദി കഴിഞ്ഞാൽ ഡൽഹിക്കാർക്കിഷ്ടം കെജ്രിവാളിനെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ തകർക്കാനാവാത്ത വിശ്വാസമായി അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി വളരുന്നു. ഡൽഹി പിടിച്ചെടുക്കാൻ ബിജെപിയും ഒപ്പം നിർത്താൻ കോൺഗ്രസും തലകുത്തി നിന്ന് പരിശ്രമിക്കുമ്പോഴും ഡൽഹി നിവാസികൾക്ക് ഇപ്പോഴും പ്രിയങ്കരൻഡ അരവിന്ദ് കെജ്രിവാൾ തന്നെയെന്ന് സർവ്വേ റിപ്പോർട്ട്. തലസ്ഥാന നഗരിയിൽ നിന്നും കെജ്രിവാളിനെയും കൂട്ടരേയും തൂത്തുവാരാൻ സകല മാധ്യമങ്ങളും സമ്പന്ന വർഗവും കിണഞ്ഞ് പരിശ്രമിച്ചിട്ടും ഡൽഹിയിൽ വൻ മുന്നേറ്റമാണ് തിരഞ്ഞെടുപ്പ് അടുക്കും തോറും ആം ആദ്മി പാർട്ടിയും കെജ്രിവാളും കാഴ്‌ച്ചവയ്ക്കുന്നത്.

ഡൽഹി നിയമസഭാ തിരഞ്ഞെുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പണം ചൊവ്വാഴ്ച ആരംഭിച്ചിരിക്കെ, ഏറ്റവും പുതിയ സർവ്വേ ഫലവും ആം ആദ്മി പാർട്ടിക്ക് അനുകൂലമാണ്. എന്ന് മാത്രമല്ല. മു്ൻ സർവ്വേ ഫലത്തേക്കാൾ ആം ആദ്മി പാർട്ടി തങ്ങളുടെ നില മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ ബിജെപിയുടെയും കോൺഗ്രസിന്റെയും കണ്ണു തള്ളിച്ചുകൊണ്ട് ഡൽഡഹിയിൽ ആം ആദ്മി പാർട്ടിക്ക് തന്നെയാണ് മുൻതൂക്കമെന്ന് തെളിഞ്ഞിരിക്കുകയാണ്.

ആം ആദ്മി അധികാര്തതിൽ വരണമെന്നാണ് ഡൽഹിയിലെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. ഐ.എ.എൻ.എസ്.-സി വോട്ടർ രണ്ടാംവട്ട സർവേയിൽ 54.6 ശതമാനംപേർ എ.എ.പി. അധികാരത്തിൽവരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തി. മുഖ്യമന്ത്രിസ്ഥാനത്ത് അരവിന്ദ് കെജ്രിവാൾ തുടരണമെന്ന് 67.6 ശതമാനംപേർ അഭിപ്രായപ്പെട്ടു. ഒരാഴ്ചമുമ്പ് നടത്തിയ ഒന്നാംഘട്ട സർവേയിൽ 53.3 ശതമാനം ആളുകളാണ് എ.എ.പി.യെ പിന്തുണച്ചത്. ഇതോടെ ആദ്യ അഭിപ്രായ സർവ്വേയേക്കാൾ ഫലം മെച്ചപ്പെടുത്തി ആം ആദ്മി ഡൽഹിയിൽ പടയോട്ടം തുടങ്ങിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് പണമില്ലായ്മ തലവേദനായാകുമ്പോഴും ജനപ്രീതിയിൽ ബഹുദൂരം മുന്നേറ്റം കാഴ്ചവയ്ക്കുകയാണ് ആം ആദ്മംി പാർട്ടിയും അരവിന്ദ് കെജ്രിവാളും. പ്രധാനമന്ത്രി പദവിയിലേക്ക് പോലും മോദി കഴിഞ്ഞാൽ ഡൽഹിക്കാർക്കിഷ്ടം കെജ്രിവാളിനെയാണ്. രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും പോലും ഡൽഹിക്കാർ തള്ളിക്കളയുന്നു. ജനങ്ങൾക്ക് വേണ്ടതെല്ലാം ചെയ്ത് നൽകി ജനങ്ങൾക്കിടയിൽ അത്രമാത്രം സ്വാധീനമാണ് ഇക്കാലയളവിൽ കെജ്രിവാളും കൂട്ടരും ഉണ്ടാക്കി എടുത്തിരിക്കുന്നത്.

എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേറ്റിട്ടില്ലെന്നും സർവേഫലം തെളിയിക്കുന്നു. പ്രധാനമന്ത്രിയായി 70.7 ശതമാനംപേരാണ് മോദിയെ പിന്തുണച്ചത്. 9.4 ശതമാനം പേരുടെ പിന്തുണയോടെ കെജ്രിവാൾ രണ്ടാംസ്ഥാനത്തെത്തി. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കെജ്രിവാൾ രണ്ടാംസ്ഥാനത്തെത്തിയത്. രാഹുൽ പ്രധാനമന്ത്രിയാകണമെന്ന് 4.1 ശതമാനംപേർ അഭിപ്രായപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ പിന്തുണച്ചവരുടെ എണ്ണം ഒരു ശതമാനത്തിൽ താഴെയാണ്.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സർവേയിൽ ബിജെപി.യെ 24.1 ശതമാനംപേർ പിന്തുണച്ചു. കോൺഗ്രസിനെ വെറും 2.4 ശതമാനമാളുകളാണ് പിന്തുണച്ചത്. 13.4 ശതമാനംപേർ മറുപടി നൽകിയില്ല. സ്ഥാനാർത്ഥിയുടെ പ്രതിച്ഛായ നോക്കിയാണ് വോട്ടുചെയ്യുന്നതെന്ന് 40 ശതമാനംപേർ അഭിപ്രായപ്പെട്ടപ്പോൾ, മുഖ്യമന്ത്രിസ്ഥാനാർത്ഥിയെനോക്കിയാണ് വോട്ടുചെയ്യുന്നതെന്ന് 22.6 ശതമാനംപേർ അഭിപ്രായപ്പെട്ടു. സ്ഥാനാർത്ഥിയുടെ പാർട്ടി നോക്കിയാണ് വോട്ടുചെയ്യുന്നതെന്ന് 13.9 പേർ അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്തവരിൽ 93.8 ശതമാനംപേരും ഉറപ്പായി വോട്ടുചെയ്യുമെന്ന് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP