Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലാം വർഷങ്ങളോളം താമസിച്ച വസതി സ്മാരകം ആക്കിയില്ല; പ്രതിഷേധം അറിയിച്ച് കലാമിന്റെ സഹോദരപുത്രൻ ബിജെപി വിട്ടു

കലാം വർഷങ്ങളോളം താമസിച്ച വസതി സ്മാരകം ആക്കിയില്ല; പ്രതിഷേധം അറിയിച്ച് കലാമിന്റെ സഹോദരപുത്രൻ ബിജെപി വിട്ടു

ന്യൂഡൽഹി: അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ സഹോദര പുത്രൻ ഹാജ സയിദ് ഇബ്രാഹിം ബിജെപി വിട്ടു. കലാം ഉപയോഗിച്ചിരുന്ന വസതി സ്മാരകമാക്കാതെ കേന്ദ്രമന്ത്രി മഹേഷ് ശർമ്മക്ക് നൽകുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. ഇതിൽ പ്രതിഷേധിച്ചാണ് ഹാജ ബിജെപിയിൽ നിന്നും രാജിവച്ചത്.

ബിജെപി ന്യൂനപക്ഷ വിഭാഗത്തിന്റെ ഡൽഹി വൈസ് പ്രസിഡന്റായിരുന്നു സയിദ് ഇബ്രാഹിം. ബിജെപി മാത്രമാണ് തന്റെ പിതൃസഹോദരന്റെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്ന പാർട്ടിയെന്ന് സയിദ് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. എപിജെ അബ്ദുൾ കലാം ഉപയോഗിച്ചിരുന്ന ന്യൂഡൽഹി രാജാജി മാർഗിലെ ബംഗ്ലാവ് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശർമ്മയ്ക്ക് നൽകാനുള്ള തീരുമാനം സർക്കാരിനെതിരെ വലിയ വിമർശനമുയർത്തിയിരുന്നു. അബ്ദുൾ കലാം അന്തരിച്ച സമയത്ത് കലാമിനെക്കുറിച്ച് മഹേഷ് ശർമ്മ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. മുസ്ലീമാണെങ്കിലും കലാം ദേശീയവാദിയാണെന്നായിരുന്നു മഹേഷ് ശർമ്മയുടെ വിവാദ പരാമർശം.

കലാം ഉപയോഗിച്ചിരുന്ന വീട് അദ്ദേഹത്തിന് സ്മാരകമായി ദേശീയ വിജ്ഞാന കേന്ദ്രമാക്കി മാറ്റണമെന്നാണ് കലാമിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നത്. കലാമിന്റെ വസതി രാജ്യത്തെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും അദ്ദേഹത്തിന്റെ ദീർഘവീക്ഷണം നിറഞ്ഞ ജീവിതത്തെ സംബന്ധിച്ച അവബോധം പകരുന്ന നാഷണൽ നോളേജ് സെന്ററാക്കി വസതിയെ മാറ്റണമെന്ന ആവശ്യം കേന്ദ്രസർക്കാർ തള്ളുകയാണ് ചെയ്തതെന്ന് സയിദ് ഇബ്രാഹിം പറഞ്ഞു. കലാമിനെ സ്‌നേഹിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് ഇത് ഏറെ വിഷമമുണ്ടാക്കുന്നതാണ്. കലാമിനെ സ്‌നേഹിക്കുന്നവരുടെ ഈ വികാരം മാനിച്ചാണ് താൻ ബിജെപി വിടുന്നതെന്നും സയിദ് ഇബ്രാഹിം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP