Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശാഖകൾ നടത്തുന്നവർ കൗരവരാണെന്നും ഇവർക്ക് പിന്നിൽ രണ്ടോ മൂന്നോ ശതകോടീശ്വരർ ഉണ്ടെന്നും ഉള്ള പരാമർശം; ആർഎസ്എസിനെ കൗരവരെന്ന് വിളിച്ചെന്ന് ആരോപിച്ച് മാനനഷ്ടക്കേസ്; ഹരിദ്വാറിലെ കോടതി കേസ് പരിഗണിക്കുന്നത് ഏപ്രിൽ 12 ന്; രാഹുലിനെ മാനനഷ്ടക്കേസുകൾ കൊണ്ടു പൊറുതി മുട്ടിക്കാൻ ബിജെപി

ശാഖകൾ നടത്തുന്നവർ കൗരവരാണെന്നും ഇവർക്ക് പിന്നിൽ രണ്ടോ മൂന്നോ ശതകോടീശ്വരർ ഉണ്ടെന്നും ഉള്ള പരാമർശം; ആർഎസ്എസിനെ കൗരവരെന്ന് വിളിച്ചെന്ന് ആരോപിച്ച് മാനനഷ്ടക്കേസ്; ഹരിദ്വാറിലെ കോടതി കേസ് പരിഗണിക്കുന്നത് ഏപ്രിൽ 12 ന്; രാഹുലിനെ മാനനഷ്ടക്കേസുകൾ കൊണ്ടു പൊറുതി മുട്ടിക്കാൻ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടത്തിന് പരാതി. ആർ.എസ്.എസിനെ കൗരവരെന്ന് വിളിച്ചുവെന്ന് ആരോപിച്ചാണ് മാനനഷ്ട കേസ് എടുക്കണമെന്ന പരാതി നൽകിയിരിക്കുന്നത്. ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ നടത്തിയ പരാമർശമാണ് പരാതിക്കാധാരം. ഹരിദ്വാർ കോടതിയിലാണ് രാഹുലിനെതിരെ പരാതി നൽകിയിരിക്കുന്നത്.

ഭാരത് ജോഡോ യാത്രക്കിടെ ആർ.എസ്.എസിനെ 21ാം നൂറ്റാണ്ടിലെ കൗരവരെന്ന് രാഹുൽ ഗാന്ധി വിളിച്ചിരുന്നു. ഈ പരാമർശത്തിലാണ് പരാതി നൽകിയിരിക്കുന്നത്. ആർഎസ്എസ് പ്രവർത്തകനായ കമാൽ ഭഡോരിയക്ക് വേണ്ടി അഭിഭാഷകനായ അരുൺ ഭഡോരിയയാണ് കോടതിയെ സമീപിച്ചത്. പരാതി ഏപ്രിൽ 12ന് കോടതി പരിഗണിക്കും.

കാക്കി പാന്റും ലാത്തിയുമായി ശാഖകൾ നടത്തുന്നവർ കൗരവരാണെന്നും ഇവർക്ക് പിന്നിൽ രണ്ടോ മൂന്നോ ശതകോടീശ്വരുണ്ടെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ജനുവരി 11ന് ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് വക്കീൽ നോട്ടീസ് അയച്ചുവെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നും പറയുന്നു. നേരത്തെ മാർച്ച് 23ന് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് മാനനഷ്ട കേസിൽ രണ്ട് വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ അനുസരിച്ചാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഭാരത് ജോഡോ യാത്രയ്ക്കിടെ കുരുക്ഷേത്രയിൽ വച്ചാണ് രാഹുലിന്റെ വാക്കുകൾ. 21-ാം നൂറ്റാണ്ടിലെ കൗരവർ എന്ന് ആർഎസ്എസിനെ വിശേഷിപ്പിച്ചതിന് പുറമേ രാജ്യത്തെ രണ്ടോ മൂന്നോ ശതകോടീശ്വരന്മാർ കൗരവരെ പിന്തുണയ്ക്കുന്നതായും രാഹുൽ പറഞ്ഞതായും പരാതിയിൽ പറയുന്നു.

മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുലിന് സൂറത്ത് കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. വിധിക്ക് പിന്നാലെ 15,000 രൂപയുടെ ബോണ്ടിൽ ജാമ്യം ലഭിക്കുകയും ചെയ്തു. 2019ലെ പൊതു തിരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് വിവാദമായത്. ഇതിന് പിന്നാലെ ലോകസ്ഭയിൽ നിന്ന് രാഹുലിനെ അയോഗ്യനാക്കുകയും ചെയ്തു.

മറ്റൊരു മാനനഷ്ടക്കേസിൽ പട്‌ന കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി നൽകിയ കേസിൽ മൊഴി നൽകാൻ ഏപ്രിൽ 12 ന് ഹാജരാകണമെന്നാണ് നിർദ്ദേശം. 2019ൽ കർണാടകയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ 'എല്ലാ കള്ളന്മാരും മോദിയാണ്' എന്ന പരാമർശവുമായി ബന്ധപ്പെട്ട കേസിലാണ് സമൻസ്.

2019 ഏപ്രിൽ 13 ന് കർണാടകയിലെ കോലാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ, 'എന്തുകൊണ്ടാണ് നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്ന പേരുകൾ സാധാരണമായത്?എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകും' എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

അതേസമയം, രാഹുൽ ഗാന്ധിയുടെ 'മോദി' പരാമർശത്തിനെതിരെ യുകെ കോടതിയിൽ കേസ് കൊടുക്കുമെന്ന് ഐപിഎൽ സ്ഥാപകൻ ലളിത് മോദി. വിവാദ പരാമർശം നടത്തിയതിന് രാഹുലിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ സൂറത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ലളിത് മോദിയുടെ രംഗപ്രവേശം. 2019 ലെ കർണാടക തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോലാറിൽ നടത്തിയ പ്രചാരണ പരിപാടിക്കിടെയാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്. ഐപിഎല്ലിൽ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് ലളിത് മോദിക്കും, ഒളിവിൽ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിക്കുമെതിരെയാണ് രാഹുൽ ഗാന്ധി പരാമർശം നടത്തിയത്.

അതേസമയം 'അദ്ദേഹം സ്വയം വിഡ്ഢിയാകുന്നത് കാണാൻ താൻ കാത്തിരിക്കുകയായിരുന്നു' എന്ന് ലളിത് മോദി ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP