Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെജ്രിവാൾ സർക്കാരിന്റെ തീരുമാനങ്ങളെ വീറ്റോ ചെയ്യാൻ അനിൽ ബൈജാൽ ഇനി ഇല്ല; ഡൽഹി ലഫ്റ്റനന്റ് ഗവർണർ പദവിയിൽ നിന്ന് ബൈജാൽ രാജി വച്ചു; രാഷ്ട്രപതിക്ക് രാജി സമർപ്പിച്ചത് വ്യക്തിപരമായ കാരണങ്ങളാൽ എന്ന് അറിയിപ്പ്

കെജ്രിവാൾ സർക്കാരിന്റെ തീരുമാനങ്ങളെ വീറ്റോ ചെയ്യാൻ അനിൽ ബൈജാൽ ഇനി ഇല്ല; ഡൽഹി ലഫ്റ്റനന്റ് ഗവർണർ പദവിയിൽ നിന്ന് ബൈജാൽ രാജി വച്ചു; രാഷ്ട്രപതിക്ക് രാജി സമർപ്പിച്ചത് വ്യക്തിപരമായ കാരണങ്ങളാൽ എന്ന് അറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് അറിയിപ്പ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാജിക്കത്ത് സമർപ്പിച്ചു.

മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അനിൽ ബൈജാൽ, 2016 ഡിസംബറിലാണ് ഡൽഹിയുടെ ലഫ്റ്റനന്റ് ഗവർണറായി ചുമതലയേറ്റത്. നജീബ് ജംഗിന്റെ പെട്ടെന്നുള്ള രാജിയെ തുടർന്നായിരുന്നു നിയമനം. ഡൽഹി സർക്കാരും ലഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള അധികാര വടംവലി അനിൽ ബൈജാലിന്റെ കാലയളവിൽ രൂക്ഷമായിരുന്നു. 2018 ൽ സുപ്രീം കോടതി വിധിയോടെയാണ് അധികാര കാര്യത്തിൽ വ്യക്തത വന്നത്.

തിരഞ്ഞെടുത്ത സർക്കാരിനാണ് യഥാർത്ഥ അധികാരമെന്നും, ലഫ്റ്റനന്റ് ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അധികാരമില്ലെന്നും കോടതി വിധിച്ചു. ഭൂമി, പൊലീസ്, ക്രമസമാധാനം എന്നിവ ഒഴിച്ചുള്ള കാര്യങ്ങളിൽ സ്വതന്ത്ര തീരുമാനം എടുക്കാനുള്ള അധികാരം ഭരണഘടനപ്രകാരം ലഫ്റ്റനന്റ് ഗവർണർക്ക് ഇല്ലെന്നും കോടതി വിധിച്ചിരുന്നു. അതേസമയം, ഡൽഹിയുടെ ഭരണം പൂർണമായി ലഫ്. ഗവർണറുടെ നിയന്ത്രണത്തിലാക്കുന്ന നിയമ ഭേദഗതി കഴിഞ്ഞ വർഷമാണ് പ്രാബല്യത്തിലായത്.

ഡൽഹി വികസന അഥോറിറ്റിയുടെ മുൻ വൈസ് ചെയർമാനായും അനിൽ ബൈജൽ നേരത്തെ ഡൽഹിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൽ ആഭ്യന്തര സെക്രട്ടറിയായി പ്രവർത്തിച്ചു. യുപിഎ ഭരണകാലത്ത്, ജവഹർലാൽ നെഹ്റു നാഷനൽ അർബൻ റിന്യൂവൽ മിഷൻ നടപ്പിലാക്കിയതിന് ശേഷം ബൈജലിനെ നഗരവികസന മന്ത്രാലയത്തിലേക്ക് മാറ്റി.

ഇന്ത്യൻ എയർലൈൻസിന്റെ ചെയർമാൻ, മാനേജിങ് ഡയറക്ടർ, പ്രസാർ ഭാരതി കോർപ്പറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, ഗോവ ഡവലപ്മെന്റ് കമ്മിഷണർ, നേപ്പാളിലെ ഇന്ത്യയുടെ സഹായ പദ്ധതിയുടെ ചുമതലയുള്ള കൗൺസിലർ എന്നീ നിലകളിലും അനിൽ ബൈജാൽ ജോലി നോക്കിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP