Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മണിപ്പൂരിൽ അഭയാർത്ഥി ക്യാമ്പ് വരെ ആക്രമിച്ച് അക്രമികൾ; കൊള്ളയും തീവയ്പും തുടരുന്നു; സംസ്ഥാനം ഉടൻ സന്ദർശിക്കാൻ അമിത് ഷാ; സമാധാനം പുനഃ സ്ഥാപിക്കാൻ താൻ മൂന്നുദിവസം സംസ്ഥാനത്ത് താമസിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

മണിപ്പൂരിൽ അഭയാർത്ഥി ക്യാമ്പ് വരെ ആക്രമിച്ച് അക്രമികൾ; കൊള്ളയും തീവയ്പും തുടരുന്നു; സംസ്ഥാനം ഉടൻ സന്ദർശിക്കാൻ അമിത് ഷാ; സമാധാനം പുനഃ സ്ഥാപിക്കാൻ താൻ മൂന്നുദിവസം സംസ്ഥാനത്ത് താമസിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഗുവാഹത്തി: മണിപ്പൂരിൽ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ, സമാധാനം പുനഃ സ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രശ്രമം തുടങ്ങി. ആഭ്യന്തര മന്ത്രി അമിത് ഷാ ഉടൻ മണിപ്പൂർ സന്ദർശിക്കും. അക്രമത്തിൽ ഉൾപ്പെട്ട സമുദായങ്ങളുമായി ഷാ സംസാരിക്കും.

' ഒരുകോടതി വിധിയെ തുടർന്ന് മണിപ്പൂരിൽ സംഘർഷമുണ്ടായി. ഇരുവിഭാഗവും സമാധാനം നിലനിർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാവർക്കും നീതി ലഭ്യമാക്കും. ഏതാനും ദിവസത്തിനകം ഞാൻ മണിപ്പൂരിലെത്തും. അവിടെ മൂന്നുദിവസം താമസിച്ച് ജനങ്ങളുമായി സംസാരിച്ച് സമാധാനം പുനഃ സ്ഥാപിക്കാൻ ശ്രമിക്കും', ഗുവാഹത്തിയിൽ ഒരുപരിപാടിയിൽ അമിത്ഷാ പറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒരാൾ വെടിയേറ്റ് കൊല്ലപ്പെടുകയും, നിരവധി വീടുകൾക്ക് തീവയ്ക്കപ്പെടുകയും ചെയ്തു. കലാപത്തിൽ ഇതുവരെ 70 ലേറെ പേർ കൊല്ലപ്പെടുകയും, ആയിരക്കണക്കണക്കിന് പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. രണ്ടായിരത്തോളം വീടുകളാണ് തീവെച്ചു നശിപ്പിച്ചത്.

ഭൂരിപക്ഷമായ മെയ്ത്തി വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിൽ സംവരണം എന്ന പ്രശ്‌നത്തെ ചൊല്ലി കുക്കികളാണ് അക്രമം അഴിച്ചുവിട്ടത്. മലയോര മേഖലകളിൽ തങ്ങൾക്കായി സംവരണം ചെയ്ത ജോലിയും, ഭൂമിയും മറ്റും മെയ്ത്തികൾ കയ്യടക്കുമെന്നും കുക്കികൾ ഭയന്നു. സംസ്ഥാനത്ത് ആയിരക്കണക്കിന് സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. നിരവധി ആഴ്ചകൾ കർഫ്യു ഏർപ്പെടുത്തുകയും ഇന്റർനെറ്റ് നിരോധിക്കുകയും ചെയ്തു.

ബിഷ്ണുപൂർ ജില്ലയിൽ ഒരുസംഘം ആളുകൾക്ക് നേരേ തീവ്രപക്ഷക്കാർ വെടിയുതിർത്തത്തോടെ ഒരാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. അഭയാർഥി ക്യാമ്പിൽ കഴിഞ്ഞിരുന്ന ഇയാൾ പിന്നീട് മരിച്ചു. മറ്റൊരാൾ പരിക്കേറ്റ് ആശുപത്രിയിലാണ്. വെടിവെപ്പിന് മുമ്പ് അക്രമികൾ, അഭയാർഥി ക്യാമ്പിന് അടുത്തുള്ള ഉപേക്ഷിക്കപ്പെട്ട വീടുകൾക്ക് തീയിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP