Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാഹുലിന്റെ വയനാട്ടിലെ റാലി കണ്ടാൽ അത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ നടക്കുന്നതെന്ന് പറയാനാവില്ല; അമിത് ഷായുടെ വിവാദ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്; ബിജെപി ദേശീയ അദ്ധ്യക്ഷന്റെ പരാമർശം അത്യന്തം അപകടകരമെന്ന് മുല്ലപ്പള്ളി

രാഹുലിന്റെ വയനാട്ടിലെ റാലി കണ്ടാൽ അത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ നടക്കുന്നതെന്ന് പറയാനാവില്ല; അമിത് ഷായുടെ വിവാദ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്; ബിജെപി ദേശീയ അദ്ധ്യക്ഷന്റെ പരാമർശം അത്യന്തം അപകടകരമെന്ന് മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

മഹാരാഷ്ട്ര: വയനാടിനെതിരെ വിവാദ പരാമർശവുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. രാഹുൽഗാന്ധി മത്സരിക്കുന്ന വയനാട്ടിലെ റാലി കണ്ടാൽ അത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ നടക്കുന്നതെന്ന് പറയാനാവില്ലെന്ന് അമിത് ഷാ നാഗ്പൂരിൽ പ്രസംഗിച്ചു. നേരത്തെ വയനാട്ടിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതുമുതൽ യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിനെതിരെ ബിജെപി നേതാക്കൾ വർഗീയ ആരോപണങ്ങൾ ഉയർത്തിയതിന് പിന്നാലെയാണ് അമിത് ഷായുടെ പരാമർശം. നിധിൻ ഗഡ്ക്കരിയുടെ നാഗ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷാ വിവാദ പരാമർശം നടത്തിയത്. വയനാടിനെ പാക്കിസ്ഥാനുമായി ഉപമിച്ചു കൊണ്ടുള്ള അമിത് ഷായുടെ പ്രസ്താവന അത്യന്തം അപകടകരമാണെന്നായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം

ഏപ്രിൽ നാലിന് രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദ്ദേശ പത്രിക നൽകാനെത്തിയപ്പോൾ മുസ്ലിം ലീഗ് പ്രവർത്തകർ കൊടിയുമേന്തി നടത്തിയ റാലിയാണ് അമിത് ഷാ പാക്കിസ്ഥാനോട് ഉപമിച്ചത്. രാഹുൽ സഖ്യമുണ്ടാക്കുന്നതിനായി കേരളത്തിലെ ഒരു റാലി നടക്കുമ്പോൾ ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് മനസിലാവാത്ത ഒരു സ്ഥിതിയിലേക്ക് പോയി, എന്തിനാണ് രാഹുൽ അവിടെ പോയി മത്സരിക്കുന്നതെന്ന് ആർക്കും മനസിലാവില്ല എന്നായിരുന്നു അമിത് ഷായുടെ പരാമർശം.

നേരത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും, ശബരിമലയിൽ യുവതി പ്രവേശനം ആവിശ്യപ്പെട്ട് ഹർജി നൽകിയ പ്രേരണ കുമാരി, ഉൾപ്പടെയുള്ളവർ മുസ്ലിം ലീഗിനെയും ലീഗിന്റെ കൊടിയേയും പാക്കിസ്ഥാനോട് ഉപമിക്കുന്ന രീതിയിൽ പ്രചാരണം നടത്തിയിരുന്നു. മുസ്ലിം ലീഗ് കോൺഗ്രസ് പാർട്ടിയെ ബാധിച്ച ഒരു വൈറസാണെന്നും രാഹുൽ ജയിച്ചാൽ ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നുമായിരുന്നു യോഗിയുടെ ട്വീറ്റ്

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വയനാടിനെതിരെ വർഗീയ പരമാർശം നടത്തിയിരുന്നു. ഹിന്ദു മേഖലകളിൽ മത്സരിക്കാതെ കോൺഗ്രസ് നേതാക്കൾ മറ്റിടങ്ങളിലേക്കു മത്സരിക്കാൻ പോവുകയാണെന്നു രാഹുൽ ഗാന്ധിയുടെ പേരു നേരിട്ടു പരാമർശിക്കാതെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ മോദി പരിഹസിച്ചിരുന്നു.

കോൺഗ്രസ് എന്നും ഹിന്ദുക്കൾക്ക് എതിരായിരുന്നു. ഹിന്ദുക്കളെ ഭീകരവാദികളായി ചിത്രീകരിച്ചിരുന്ന അവരിപ്പോൾ, അതിന്റെ ഫലം അനുഭവിക്കുകയാണ്. ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മണ്ഡലങ്ങളിലേക്കാണു ചില നേതാക്കൾ അഭയാർഥികളെപ്പോലെ പോകുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചിരുന്നു. ബ്രിട്ടിഷുകാർക്കെതിരെ പോരാടിയ ചരിത്രമുള്ള നാടാണു വയനാടെന്നും മോദിക്ക് അത് അറിയുമോയെന്നും കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല മോദിയോടു ചോദിച്ചിരുന്നു. ബ്രിട്ടിഷുകാർക്കെതിരെ ഗറില്ലാ യുദ്ധം നയിച്ച സ്വാതന്ത്ര്യസമരസേനാനി പഴശ്ശി രാജയുടെ കർമഭൂമിയാണ് വയനാട്.

കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ അധിക്ഷേപ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തു വന്നിരുന്നു. മുസ്ലിം ലീഗ് കോൺഗ്രസ് പാർട്ടിയെ ബാധിച്ച ഒരു വൈറസാണെന്നും രാഹുൽ ജയിച്ചാൽ ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നായിരുന്നു ആദിത്യനാഥിന്റെ ട്വീറ്റ്. ഇതിനെതിരെ കുഞ്ഞാലിക്കുട്ടി വർഗീയതക്കെതിരായ ആന്റി വൈറസാണ് മുസ്ലിം ലീഗ് എന്ന് തിരിച്ചടിക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP