രാഷ്ട്രീയം കളിക്കുന്നെങ്കിൽ കളിച്ചോളൂ; ഞാൻ ഉദ്ദേശിച്ചത് അങ്ങനെയല്ല; പ്രാദേശിക ഭാഷകളുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കണമെന്ന് ആരുപറഞ്ഞു? മാതൃഭാഷ കൂടാതെ പൊതുവായ രണ്ടാംഭാഷയായി ഹിന്ദി പഠിക്കണമെന്ന് അഭ്യർത്ഥിക്കുകയാണുണ്ടായത്; ഹിന്ദി സംസാരിക്കാത്ത ഗുജറാത്തിൽ നിന്നാണ് താൻ വരുന്നതെന്നും അമിത്ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വിശദീകരണം ഹിന്ദിയെ ദേശീയ ഭാഷയാക്കി മാറ്റി അടിച്ചേൽപ്പിക്കാൻ ശ്രമമെന്ന ആരോപണം കടുക്കുന്നതിനിടെ

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഹിന്ദി വിവാദം കത്തിപ്പടരുന്നതിനിടെ, വിശീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രംഗത്തെത്തി. പ്രദാേശിക ഭാഷകളുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല. ഒരാളുടെ മാതൃഭാഷ കൂടാതെ പൊതുവായ ഒരു രണ്ടാം ഭാഷയുണ്ടാകണമെന്നാണ് അഭിപ്രായപ്പെട്ടത്. അതിനായി ഹിന്ദി പഠിക്കണമെന്ന അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തത്, ഷാ വിശദീകരിച്ചു. ഞാൻ ഹിന്ദി സംസാരിക്കാത്ത ഗുജറാത്തിൽ നിന്നാണ് വരുന്നത്. ചില ആളുകൾക്ക് രാഷ്ട്രീയം കളിക്കണമെന്നുണ്ടെങ്കിൽ അതവരുടെ ഇഷ്ടം, അമിത്ഷാ പറഞ്ഞു. എഎൻഐയോട് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ 'ഒരു രാജ്യം ഒരു ഭാഷ' എന്ന സംഘപരിവാർ അജണ്ട തുറന്ന് പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത് വന്നുവെന്നാണ് വിമർശനം. ഇന്ത്യയെ ഒന്നിപ്പിക്കാൻ ശേഷിയുള്ള ഭാഷ ഹിന്ദിയാണെന്നും ഏറ്റവും കൂടുതൽപേർ സംസാരിക്കുകയും ഏറ്റവുമധികംപേർക്ക് മനസ്സിലാകുകയും ചെയ്യുന്ന ഹിന്ദിക്കാണ് രാജ്യത്തെ ഒറ്റച്ചരടിൽ കോർക്കാൻ ശേഷിയുള്ളതെന്നും അമിത് ഷാ പറഞ്ഞു. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ മുഖമുദ്രയാകാൻ പൊതുഭാഷ ആവശ്യമാണ്. ഹിന്ദി ദിവസ് ആചരണത്തിന്റെ ഭാഗമായി ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കുട്ടികളെ ഹിന്ദി പഠിപ്പിക്കുമെന്ന്, പിന്നീട് ഡൽഹിയിൽ സംഘടിപ്പിച്ച ഹിന്ദി ദിവസ് ആചരണച്ചടങ്ങിൽ അമിത് ഷാ പ്രഖ്യാപിച്ചതാണ് വിവാദങ്ങളുടെ മൂല കാരണം.
നിലവിൽ രാജ്യത്ത് ഹിന്ദി, ഇംഗ്ലീഷ് എന്നീ ഔദ്യോഗികഭാഷകളും ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ 22 ഭാഷകളുമാണുള്ളത്. ഹിന്ദി നിർബന്ധിത പാഠ്യവിഷയമാക്കിയ കേന്ദ്രസർക്കാരിന്റെ കരട് വിദ്യാഭ്യാസനയത്തിനെതിരെ ജൂണിൽ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയർന്നിരുന്നു. ഇതോടെ കരട് നയത്തിലെ വിവാദവ്യവസ്ഥകൾ പിൻവലിച്ചു. വിദ്യാർത്ഥികൾക്ക് മൂന്നാംഭാഷയായി ഹിന്ദിക്ക് പകരം ഇഷ്ടമുള്ള ഭാഷ പഠിക്കാം എന്നായിരുന്നു ഭേദഗതി. ഹിന്ദിയെ ദേശീയഭാഷയായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യം തുറന്നു പ്രഖ്യാപിച്ച അമിത് ഷായുടെ നീക്കത്തിനെതിരെ രാജ്യത്ത് വ്യാപകപ്രതിഷേധമുയർന്നു. കർണാടകത്തിലും തമിഴ്നാട്ടിലും പ്രതിഷേധ പ്രകടനം നടന്നു. രാജ്യത്തിന്റെ ഫെഡറലിസം തകർക്കുന്ന പ്രസ്താവന കേന്ദ്രമന്ത്രി പിൻവലിക്കണമെന്ന് സിപിഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു. ഹിന്ദി എല്ലാ ഇന്ത്യക്കാരുടെയും മാതൃഭാഷയല്ലെന്ന് എഐഎംഐഎ തലവൻ അസദുദ്ദീൻ ഒവൈസി ട്വിറ്ററിൽ പ്രതികരിച്ചു.
രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും 'ഹിന്ദി അജണ്ട' യിൽ നിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരിൽ സംഘ പരിവാർ പുതിയ സംഘർഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. രാജ്യത്തെ ഒരുമിപ്പിച്ച് നിർത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്കാണ്. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണതെന്നും പിണറായി പറഞ്ഞു.
ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരിൽ രാജ്യത്ത് പറയത്തക്ക തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് താൻ ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യൻ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്ര രൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തിൽ നിന്ന് സംഘപരിവാർ പിന്മാറണം. രാജ്യവും ജനങ്ങളും നേരിടുന്ന സുപ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് സംഘ പരിവാർ മനസ്സിലാക്കുന്നത് നന്ന്-എന്നായിരുന്നു പിണറായിയുടെ പ്രതികരണം.
'ഹിന്ദി ദിവസാ'ചരണത്തിന്റെ ഭാഗമായി ശനിയാഴ്ച ട്വീറ്റിലൂടെയും പ്രസംഗത്തിലൂടെയുമാണ് ഷാ ഹിന്ദിക്കായി വാദിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹിന്ദി വ്യാപിപ്പിക്കാൻ ശ്രമങ്ങളുണ്ടാവണമെന്നു പറഞ്ഞ മന്ത്രി, എല്ലാവരും അവരവരുടെ നാട്ടുഭാഷകൾ കഴിയുന്നത്ര ഉപയോഗിക്കണമെന്നും പറഞ്ഞു. ''ഇന്ത്യക്ക് ഒട്ടേറെ ഭാഷകളുണ്ട്. എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രധാന്യവുമുണ്ട്. രാജ്യത്തിനു മുഴുവനും ഒറ്റ ഭാഷയുണ്ടാകേണ്ടതും അത് ഇന്ത്യയുടെ ആഗോള വിലാസമാകേണ്ടതും അത്യാവശ്യമാണ്. ഏതെങ്കിലും ഭാഷയ്ക്ക് രാജ്യത്തെ ഒരുമിപ്പിക്കാൻ കഴിയുമെങ്കിൽ അത് ഭൂരിപക്ഷവും സംസാരിക്കുന്ന ഹിന്ദിക്കാണ്. ജനങ്ങളോട് അവരുടെ നാട്ടുഭാഷകൾ പ്രോത്സാഹിപ്പിക്കണമെന്നു ഞാൻ അഭ്യർത്ഥിക്കുന്നു. ബാപ്പുവിന്റെയും സർദാർ പട്ടേലിന്റെയും സ്വപ്നമായ ഏകഭാഷ യാഥാർഥ്യമാക്കാനായി ഹിന്ദിയും ഉപയോഗിക്കണം'' -ഹിന്ദിയിലുള്ള ട്വീറ്റുകളിലൂടെ അദ്ദേഹം പറഞ്ഞു. 2024-ൽ രാജ്യം പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഹിന്ദിക്ക് പ്രമുഖസ്ഥാനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
''ജനങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്ന ഭാഷയാകണം ജനാധിപത്യരാജ്യത്ത് സർക്കാരിന്റെ ഭാഷയെന്ന് സോഷ്യലിസ്റ്റ് നേതാവ് റാം മനോഹർ ലോഹ്യ പറഞ്ഞിട്ടുണ്ട്. ഞാൻ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ് ആദ്യ 10 ദിവസം ഹിന്ദിയിലുള്ള കുറിപ്പോടെ ഒരൊറ്റ ഫയലും വന്നില്ല. ഇപ്പോൾ 60 ശതമാനവുമെത്തുന്നത് ഹിന്ദിക്കുറിപ്പോടെയാണ്. സ്വാതന്ത്ര്യസമരകാലത്ത് കോൺഗ്രസിന്റെ പൊതുയോഗങ്ങൾ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നടന്നിരുന്നു. അവിടങ്ങളിലെല്ലാം ഹിന്ദി കരുത്താർജിച്ചു. നിയമം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഹിന്ദി ഉപോഗിക്കണം. വടക്കുകിഴക്കൻ മേഖലയിലെ കുട്ടികളെ ഹിന്ദി എഴുതാനും വായിക്കാനും പഠിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട് -അമിത് ഷാ പറഞ്ഞു.ഹിന്ദിക്ക് ഔദ്യോഗിക ഭാഷാപദവി നൽകാൻ 1949 സെപ്റ്റംബർ 14-നാണ് ഭരണഘടനാസഭ തീരുമാനിച്ചത്. ഇതിന്റെ സ്മരണയ്ക്ക് 1953 മുതലാണ് ഹിന്ദി ദിവസം ആചരിച്ചുതുടങ്ങിയത്.
ഇതേ തുടർന്ന് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും വിലപ്പോകില്ലെന്ന് വിവിധ നേതാക്കൾ തുറന്നടിച്ചു. എല്ലാ ഭാഷയെയും സംസ്കാരത്തെയും ബഹുമാനിക്കണമെന്നും അത് മാതൃഭാഷയെ തള്ളിക്കളഞ്ഞാവരുതെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ഹിന്ദിക്കുമാത്രമേ രാജ്യത്തെ ഒന്നിപ്പിക്കാനാവൂ എന്ന അമിത് ഷായുടെ വാക്കുകൾ രാജ്യത്തിന്റെ ഐക്യത്തിനു ഭീഷണിയാണെന്ന് ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിൻ പറഞ്ഞു. ഇത് ഇന്ത്യയാണ്, ഹിന്ദിയ അല്ല. ഷായുടെ പ്രസ്താവനയെപ്പറ്റി വിശദീകരിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരേ കർണാടകത്തിലെ കോൺഗ്രസും ജെ.ഡി.എസും രംഗത്തെത്തി. 'ഹിന്ദി ദേശീയഭാഷയാണെന്ന നുണ അവസാനിപ്പിക്കണം. കന്നഡപോലെ ഇന്ത്യയിലെ 22 ഔദ്യോഗികഭാഷകളിൽ ഒന്നുമാത്രമാണ് ഹിന്ദിയെന്നു മനസ്സിലാക്കുക''-എന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ കന്നഡത്തിൽ ട്വീറ്റ് ചെയ്തു.
ഹിന്ദിയെപ്പോലെ രാജ്യത്തിന്റെ ഔദ്യോഗികഭാഷകളിലൊന്നായ കന്നഡയ്ക്കായി എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 'കന്നഡദിവസം' ആചരിക്കുകയെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി ചോദിച്ചു. ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്കും വൈവിധ്യത്തിനുമെതിരേയുള്ള ആക്രമണമാണ് ഷായുടെ പ്രസ്താവനയെന്ന് സിപിഐ. കുറ്റപ്പെടുത്തി. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രം ജീവിതത്തിന്റെ സമസ്തമേഖലയിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കമാണിതെന്നും പാർട്ടി ആരോപിച്ചു.
Stories you may Like
- ത്രിഭാഷാ നയം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി
- ഹിന്ദി രാഷ്ട്രീയം ദക്ഷിണേന്ത്യയിലെ പല നേതാക്കളുടെയും അവസരങ്ങൾ ഇല്ലാതാക്കിയെന്ന് എച്ച് ഡി കുമാരസ്വാമി
- കേന്ദ്രമന്ത്രി മുരളീധരന്റെ ഭാഗത്ത് പ്രോട്ടോക്കോൾ ലംഘനമില്ല; ടി.പി.ശ്രീനിവാസൻ മറുനാടനോട്
- മാർ സ്ലീവാ മെഡിസിറ്റി പാലാ രൂപതയുടെ സാമ്പത്തിക അടിത്തറ തകർക്കുമോ?
- പിണറായി വിജയൻ അമിത് ഷായുടെ കൂട്ടിലടയ്ക്കപ്പെട്ട എലിയെന്ന് ക്രൈം പത്രാധിപർ
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്