Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോദിജി 19 വർഷത്തോളം വ്യാജ ആരോപണങ്ങൾ നിശ്ശബ്ദം സഹിച്ചു; ഈ വേദന ഞാൻ അടുത്തുനിന്ന് കണ്ടിട്ടുണ്ട്; വളരെ ഇച്ഛാശക്തി ഉള്ള ഒരാൾക്കേ അത് താങ്ങാനാകൂ; ഒടുവിൽ സത്യം സ്വർണം പോലെ തെളിഞ്ഞു; ഗുജറാത്ത് കലാപ കേസിൽ സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയതിനെ കുറിച്ച് അമിത്ഷാ

മോദിജി 19 വർഷത്തോളം വ്യാജ ആരോപണങ്ങൾ നിശ്ശബ്ദം സഹിച്ചു; ഈ വേദന ഞാൻ അടുത്തുനിന്ന് കണ്ടിട്ടുണ്ട്; വളരെ ഇച്ഛാശക്തി ഉള്ള ഒരാൾക്കേ അത് താങ്ങാനാകൂ; ഒടുവിൽ സത്യം സ്വർണം പോലെ തെളിഞ്ഞു; ഗുജറാത്ത് കലാപ കേസിൽ സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയതിനെ കുറിച്ച് അമിത്ഷാ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിൽ 19 വർഷത്തോളം മോദിജി വ്യാജ ആരോപണങ്ങൾ നിശ്ശബ്ദമായി സഹിക്കുകയായിരുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സത്യത്തിന്റെ ഭാഗത്തായിട്ടും, കോടതി നടപടികൾ കണക്കിലെടുത്ത, അദ്ദേഹം ഈ ആരോപണങ്ങളുടെ വേദന സഹിക്കുന്നത് ഞാൻ അടുത്ത് നിന്ന് കണ്ടിട്ടുണ്ട്. വളരെ ഇച്ഛാശക്തിയുള്ള ഒരാൾക്കേ ഇത് സാധിക്കൂ. സ്വർണം പോലെ തിളങ്ങുന്ന സത്യം പുറത്തുവന്നിരിക്കുകയാണെന്നും ഷാ പറഞ്ഞു.

ജനാധിപത്യത്തിൽ, ഭരണഘടനയെ എല്ലാ രാഷ്ട്രീയക്കാരും എങ്ങനെ മാനിക്കണമെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാതൃക കാട്ടി. മോദിജിയെയും ചോദ്യം ചെയ്തിരുന്നു. ആരും പ്രതിഷേധിച്ചില്ല. രാജ്യമെമ്പാടുമുള്ള ബിജെപി പ്രവർത്തകർ അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒത്തുകൂടിയതുമില്ല. ഞങ്ങൾ നിയമത്തോട് സഹകരിച്ചു. എന്നെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഒരു പ്രകടനമോ പ്രതിഷേധമോ ഉണ്ടായില്ല, അമിത് ഷാ പറഞ്ഞു.

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയ ശക്തമായ പ്രതിഷേധത്തെയാണ് അമിത്ഷാ സൂചിപ്പിച്ചത്.

ഗുജറാത്ത് കലാപം നിയന്ത്രിക്കുന്നതിനായി സൈന്യത്തെ വിളിക്കുന്നതിൽ കാലതാമസം ഉണ്ടായെന്ന് ആരോപണവും ഷാ നിഷേധിച്ചു. ഒരുകാലതാമസവും ഉണ്ടായില്ല. ഗുജറാത്ത് ബന്ദിന് ആഹ്വാനം ചെയ്തപ്പോൾ ഞങ്ങൾ സൈന്യത്തെ വിളിച്ചു. സൈന്യത്തിന് എത്താൻ കുറച്ചുസമയം വേണമായിരുന്നു. ഒരുദിവസത്തെ കാലതാമസം പോലും ഉണ്ടായില്ല, ഇക്കാര്യം കോടതിയും അംഗീകരിച്ചു, ഷാ പറഞ്ഞു.

ഗുജറാത്ത് കലാപത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. സാക്കിയ ജാഫ്രി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടി ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി.
കലാപത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഈ സാഹചര്യത്തിൽ മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടി റദ്ദാക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയിരുന്നത്. എന്നാൽ ഹർജി പരിഗണിച്ച സുപ്രീംകോടതി, മോദി ഉൾപ്പെടെ 64 പേർക്ക് അന്വേഷണ സംഘം ക്ലീൻചിറ്റ് നൽകിയ നടപടി ശരിവച്ചു. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്. 2002ൽ നടന്ന ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി എഹ്‌സാൻ ജാഫ്രിയുടെ ഭാര്യയാണ് ഹർജി നൽകിയ സാക്കിയ ജാഫ്രി.

ഗുജറാത്ത് കലാപക്കേസിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ സംഘമാണ് ക്ലീൻ ചിറ്റ് നൽകിയത്. ഇത് ചോദ്യം ചെയ്തുള്ള സാക്കിയ ജാഫ്രിയുടെ ഹർജി കഴിഞ്ഞവർഷം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

2002-ൽ അഹമ്മദാബാദിൽ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തിൽ 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും , 2,500 ഓളം ആളുകൾക്ക് പരിക്കേൽക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, ഈ കലാപത്തിൽ ഏതാണ്ട് 2000 നടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു. കൊലപാതകങ്ങൾ കൂടാതെ, കൊള്ളയും, ബലാത്സംഗങ്ങളും കലാപത്തിനിടെ നടന്നതായും ആരോപണം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP