Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലബാർ മേഖലയിൽ സംഘടിപ്പിക്കുന്ന മഹാറാലിയിൽ പങ്കെടുക്കാനെത്തുന്നത് സാക്ഷാൽ അമിത്ഷാ; 15 മുതൽ 25 വരെ പഞ്ചായത്ത് തലത്തിൽ റാലികളും ജനസമ്പർക്ക പരിപാടികളും; പ്രചാരണങ്ങളിൽ സജീവമാകാനുറച്ച് ആർഎസ്എസും; കേരളത്തിലെ പ്രതിഷേധങ്ങളെ മറികടക്കാൻ സമഗ്ര പദ്ധതികളുമായി ബിജെപി; പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭരണ-പ്രതിപക്ഷ ഐക്യസമരങ്ങളെ പൊളിച്ചടുക്കാൻ രാഷ്ട്രീയ ചാണക്യന്റെ നേരിട്ടുള്ള ഇടപെടൽ

മലബാർ മേഖലയിൽ സംഘടിപ്പിക്കുന്ന മഹാറാലിയിൽ പങ്കെടുക്കാനെത്തുന്നത് സാക്ഷാൽ അമിത്ഷാ; 15 മുതൽ 25 വരെ പഞ്ചായത്ത് തലത്തിൽ റാലികളും ജനസമ്പർക്ക പരിപാടികളും; പ്രചാരണങ്ങളിൽ സജീവമാകാനുറച്ച് ആർഎസ്എസും; കേരളത്തിലെ പ്രതിഷേധങ്ങളെ മറികടക്കാൻ സമഗ്ര പദ്ധതികളുമായി ബിജെപി; പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭരണ-പ്രതിപക്ഷ ഐക്യസമരങ്ങളെ പൊളിച്ചടുക്കാൻ രാഷ്ട്രീയ ചാണക്യന്റെ നേരിട്ടുള്ള ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കേരളത്തിൽ ബിജെപി സംഘടിപ്പിക്കുന്ന റാലിയിൽ ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പങ്കെടുക്കും. ഈ മാസം 15-ന് ശേഷമായിരിക്കും അമിത് ഷാ കേരളത്തിലെത്തുക. മലബാർ മേഖലയിൽ നടക്കുന്ന റാലിയിൽ അദ്ദേഹം പങ്കെടുക്കും. എവിടെയാണ് റാലി നടത്തുക എന്നത് തീരുമാനമായിട്ടില്ല. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിലും കാണാത്ത വിധം പ്രതിഷേധങ്ങൾ കേരളത്തിൽ ശക്തമായി നടക്കുന്ന സാഹചര്യത്തിലാണ് അമിത്ഷാ നേരിട്ട് റാലിയിൽ പങ്കെടുക്കുന്നത്.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് ഈ മാസം 15 മുതൽ 25 വരെ പ്രചാരണ പരിപാടികൾ നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. പ്രചാരണത്തിനായി ജനജാഗ്രതാ സമിതികൾ രൂപീകരിച്ചു. പഞ്ചായത്ത് തലത്തിൽ റാലികളും ജനസമ്പർക്ക പരിപാടികളും നടത്തും. ആർഎസ്എസും പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുക്കും.

പൗരത്വ നിയമത്തിനെതിരെ ഏറ്റവും കൂടുതൽ എതിർപ്പുണ്ടായിട്ടുള്ളത് കേരളത്തിൽ നിന്നാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ നിയമത്തെ എതിർത്ത് പ്രചാരണ പരിപാടികൾ സംഘടിപ്പിച്ച് വരുന്നത് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്തിയിരുന്നു. നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കുകയും ചെയ്തു. ഒത്തൊരുമിച്ചുള്ള പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയക്കും ചെയ്തു. നിയമത്തെ അനുകൂലിച്ച ഗവർണർക്കെതിരെയും കേരളത്തിൽ വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറി. ഈ സാഹചര്യങ്ങളിലാണ് അമിത് ഷായെ തന്നെ പങ്കെടുപ്പിച്ച് കൊണ്ട് പ്രചാരണങ്ങൾ നടത്താൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ, പൗരത്വ നിയമഭേദഗതിക്കെതിരെ കോൺഗ്രസ് ലോങ് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് പൗരത്വ നിയമ ദേദഗതിക്കെതിരെ കോൺഗ്രസ് എംഎൽഎമാർ നടത്തുന്ന ലോങ് മാർച്ച് ആറ്, ഏഴ് തീയതികളിൽ നടക്കും. ജില്ലയിൽ എം കെ രാഘവൻ എം പിയുടെ നേതൃത്വത്തിലാണ് ലോങ് മാർച്ച്. ജനുവരി 6 ന് ഉച്ച തിരിഞ്ഞ് 3 മണിക്ക് കൊടുവള്ളിയിൽ കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രൻ ലോങ് മാർച്ച് ഉദ്ഘാടനം ചെയ്യും. ആദ്യ ദിവസത്തെ പര്യടനത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് മൂഴിക്കൽ നിന്ന് ആരംഭിച്ച് ഫാറൂഖ് പേട്ടയിൽ അവസാനിക്കുന്ന രണ്ടാം ദിന പര്യടനത്തിന്റെ സമാപന സമ്മേളനം ഇ ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും.

പ്രതിഷേധം ശക്തമായ മറ്റു സംസ്ഥാനങ്ങളിലെ റാലികളിലും അമിത് ഷാ പങ്കെടുത്ത് വരുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കുനേരെ രാജ്യവ്യാപകമായി ഉയരുന്ന എതിർപ്പു മറികടക്കാൻ ബിജെപി.യുടെ തോറും കയറിയിറങ്ങിയുള്ള പ്രചാരണ പരിപാടി ഞായറാഴ്ച തുടങ്ങും. പാർട്ടി അധ്യക്ഷൻ അമിത് ഷാ ഡൽഹിയിലെയും വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ ഉത്തർപ്രദേശിലെ ഗസ്സിയാബാദിലെയും വീടുകൾ സന്ദർശിക്കും.

എത്രവലിയ പ്രതിഷേധമുണ്ടായാലും പൗരത്വ ഭേദഗതി നിയമത്തിൽ നിന്നും പിന്നോട്ടില്ല എന്നാണ് അമിത്ഷായുടെ നിലപാട്. പ്രതിപക്ഷം എന്തു തന്നെ പറഞ്ഞാലും 3 അയൽരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിൽനിന്നു പിന്നോട്ടില്ലെന്നു രാജസ്ഥാനിലെ ജോധ്പുരിൽ പൊതുയോഗത്തിൽ അമിത് ഷാ പറഞ്ഞിരുന്നു.

പ്രചാരണത്തിനായി 3 കോടി വീടുകളിൽ ബിജെപി നടത്തുന്ന ജനസമ്പർക്ക പരിപാടി ആരംഭിച്ചു. ഡൽഹിയിൽ അമിത് ഷാ തന്നെ വീടുകളിൽ കയറി പ്രചാരണത്തിനു നേതൃത്വം നൽകും. പൗരത്വ നിയമത്തിനു പിന്തുണ അറിയിക്കാൻ ബിജെപിയുടെ ടോൾഫ്രീ നമ്പർ. 88662 88662 എന്ന നമ്പറിൽ മിസ്ഡ് കോളിനാണു നിർദ്ദേശം. സമൂഹമാധ്യമങ്ങളിൽ #indiasupportsCAA ഹാഷ്ടാഗ് പ്രചാരണവും ബിജെപി നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP