Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

വിമത ശബ്ദങ്ങളെ പൂട്ടിക്കെട്ടാൻ പണി തുടങ്ങി അമിത് ഷാ; ലോയേഴ്‌സ് കളക്റ്റീവിനും ആനന്ദ് ഗ്രോവറിനുമെതിരെ സിബിഐ കേസ്; വിദേശ സംഭാവന ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പരാതി നൽകിയത് ബിജെപി അനുകൂല അഭിഭാഷക സംഘടന; ഗുജറാത്ത് കലാപക്കേസിലും അമിത് ഷാ പ്രതിയായ സൊഹറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലും നിയമസഹായം നൽകിയതിന്റെ പ്രതികാരമെന്ന് ലോയേഴ്‌സ് കളക്റ്റീവ്

വിമത ശബ്ദങ്ങളെ പൂട്ടിക്കെട്ടാൻ പണി തുടങ്ങി അമിത് ഷാ; ലോയേഴ്‌സ് കളക്റ്റീവിനും ആനന്ദ് ഗ്രോവറിനുമെതിരെ സിബിഐ കേസ്; വിദേശ സംഭാവന ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പരാതി നൽകിയത് ബിജെപി അനുകൂല അഭിഭാഷക സംഘടന; ഗുജറാത്ത് കലാപക്കേസിലും അമിത് ഷാ പ്രതിയായ സൊഹറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലും നിയമസഹായം നൽകിയതിന്റെ പ്രതികാരമെന്ന് ലോയേഴ്‌സ് കളക്റ്റീവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അമിത്ഷാ ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്തതുമുതൽ മനുഷ്യാവകാശ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരുമൊക്കെ ചൂണ്ടിക്കാട്ടിയിരുന്നത് ഭരണകൂടത്തിന്റെ നടപടികളെ എതിർക്കുവർക്ക് എതിരെ കടുത്ത പ്രതികാര നടപടികൾ ഉണ്ടാവുമെന്നായിരുന്നു. ഇക്കാര്യം ശരിവെക്കുന്ന രീതിയിലുള്ള നടപടികളാണ് ഇപ്പോൾ ലോയേഴ്സ കളക്റ്റീവ് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഗുജറാത്ത് കലാപവും, അമിത്ഷാ പ്രതിയായ സൊഹറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസും തൊട്ട് രാജ്യത്തെ നിരവധി മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെടുന്ന ലോയേഴ്സ കളകറ്റീവിനെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നാണ് ആക്ഷേപം.

Stories you may Like

ലോയേഴ്‌സ് കളക്ടീവിനും, പ്രസിഡണ്ടും മുതിർന്ന അഭിഭാഷകനും ഇന്ദിരാ ജെയ്‌സിങിന്റെ ഭർത്താവുമായ ആനന്ദ് ഗ്രോവറിനെതിരെ സിബിഐ കേസെടുത്തിരുക്കുന്നത് വിദേശ സംഭാവന ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ്. ഇതിന്റെ എല്ലാ രേഖകളും ഹാജരാക്കിയിട്ടും തങ്ങളെ വേട്ടയാടുകയാണെന്നാണ് സംഘടന പറയുന്നത്. മോദി സർക്കാരിനെതിരായ നിരവധി കേസുകളിലും ശബരിമല യുവതീ പ്രവേശന കേസിലുമൊക്കെ ലോയേഴ്‌സ് കളക്ടീവ് നിയമ സഹായം നൽകിയിരുന്നു. ഇതിന്റെ പ്രതികാരമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ആരോപണം.

സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയ്ക്ക് 2006 മുതൽ 2015 വരെ ലഭിച്ച വിദേശ വരുമാനം 32 കോടിയാണ്. സംഘടന നേരത്തെ തന്നെ വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തിരുന്നു.ലോയേഴ്‌സ് കളക്ടീവ് നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് 2016ൽ, ആഭ്യന്ത്ര മന്ത്രാലയം ഓഫീസിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് സംഘടനയോട് വിശദീകരണം ആവശ്യപ്പെടുകയും ചെലവുകൾ നിരീക്ഷിക്കുകയും ചെയ്തു. എന്നാൽ, വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്ത്ര മന്ത്രാലം സംഘടനയുടെ രജിസ്‌ട്രേഷൻ റദ്ദാക്കി.

ആനന്ദ് ഗ്രോവർ അടക്കമുള്ളവർ നിരവധിതവണ ചട്ടലംഘനം നടത്തിയെന്നാണ് ഇപ്പോൾ ആഭ്യന്തര മന്ത്രാലയം സിബിഐക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഗ്രോവർക്ക് പുറമെ ഓഫീസ് സ്റ്റാഫുകളുടെ പേരിലും കേസുണ്ട്.വിദേശ ഫണ്ടുകൾ ഉപയോഗിച്ച് ആനന്ദ് ഗ്രോവർ വിമാന യാത്രകൾ നടത്തി, ധർണകൾ നടത്താനും എംപിമാർക്ക് വക്കാലത്ത് നടത്താനും ഈ തുകയിൽനിന്നും ചെലവഴിച്ചു തുടങ്ങിയവയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം. ഇന്ദ്രിരാ ജെയ്‌സിങിന്റെ വിമാന യാത്രാചെലവും ഫണ്ടിൽനിന്ന് പണമുപയോഗിച്ചു എന്നും എഫ്.ഐ.ആറിൽ പറയുന്നു.

അഭിഭാഷകരുടെ മറ്റൊരു സംഘടനയായ ലോയേഴ്‌സ് വോയ്‌സ് പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. ഇതിൽ വിശദീകരണമാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ദീപക് മിശ്ര എന്നിവരുൾപ്പെട്ട ബഞ്ച് ലോയേഴ്‌സ് കളക്ടീവിന് നോട്ടീസ് നൽകിയിരുന്നു. രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് പണമുപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, പൊതുതാൽപര്യ ഹർജി നൽകിയ ലോയേഴ്‌സ് വോയ്‌സ് ബിജെപി അഭിഭാഷകരുടെ സംഘടനയാണ്. ലോയേഴ്‌സ് വോയ്‌സിന്റെ തലവൻ നീരജ്, ബിജെപിയുടെ ഡൽഹി ലീഗൽ സെല്ലിന്റെ തലവനുമാണെന്ന് ലോയേഴ്‌സ് കളകറ്റീവ് പ്രസ്താവനയിൽ പറയുന്നു. എഫ്.ഐ.ആർ നിയമപരമായോ വസ്തുതാപരമായോ നിലനിൽക്കില്ലെന്നും സംഘടന വ്യക്തമാക്കി. ലോയേഴ്സ് കളക്്റ്റീവിനെതിരായ നടപടിയിൽ മേധാപട്ക്കറും ആനന്ദ്പട്വർധനും അടക്കമുള്ള നിരവധിപേർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP