Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആൾക്കൂട്ട കൊലപാതകം ഒരു വിഷയമല്ല ജനം ബിജെപിക്കൊപ്പമെന്ന് അമിത് ഷാ; ദാദ്രി കൊലപാതകത്തെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചിട്ടുണ്ട്; രാജസ്ഥാനിൽ ആത്മവിശ്വാസവുമായി ബിജെപി

ആൾക്കൂട്ട കൊലപാതകം ഒരു വിഷയമല്ല ജനം ബിജെപിക്കൊപ്പമെന്ന് അമിത് ഷാ; ദാദ്രി കൊലപാതകത്തെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചിട്ടുണ്ട്; രാജസ്ഥാനിൽ ആത്മവിശ്വാസവുമായി ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സംസ്ഥാന സർക്കാർ നികുതി കുറച്ചതോടെ ഇന്ധനവില രണ്ടര രൂപ കുറഞ്ഞതിനു പിന്നാലെ രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ. ആൾക്കൂട്ട കാലപാതകം അടക്കമുള്ള കാര്യങ്ങളൊന്നും ബിജെപിക്ക് ഒരു വിഷയമേയല്ലെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്ന സമയത്ത് നടന്ന തെരഞ്ഞെടുപ്പുകളിലൊക്കെ ബിജെപി ജയിച്ചിട്ടുണ്ടെന്നും അമിത്ഷാ ആത്മവിശ്വാസത്തോടെ ചൂണ്ടിക്കാട്ടുന്നു. ജയ്പൂരിൽ നടന്ന പാർട്ടി യോഗത്തിനിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

പോയവർഷങ്ങളിൽ ഏറ്റവും കൂടുതൽ ആൾക്കൂട്ട അതിക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും സാക്ഷ്യം വഹിക്കേണ്ടി വന്ന സംസ്ഥാനമായിരുന്നു രാജസ്ഥാൻ. ഇതിൽ മിക്കതും പശുക്കടത്ത് ആരോപിച്ചുള്ളതായിരുന്നു. എന്നാൽ ഇതൊന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ ബാധിക്കില്ലെന്നും ബിജെപി മിന്നുന്ന വിജയം കാഴ്ചവെക്കുമെന്നും അമിത് ഷാ പറഞ്ഞു.
ദാദ്രി കൊലപാതകത്തെ കുറിച്ച് ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ ആ സമയത്ത് നടന്ന തെരഞ്ഞെടുപ്പിൽ പോലും ബിജെപി വിജയിച്ചിട്ടുണ്ടെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. എന്നൊക്കെ തെരഞ്ഞെടുപ്പ് വരുന്നോ അപ്പോഴെല്ലാം ചിലർ അഖ്ലക് കൊലപാതകവും അവാർഡ് തിരിച്ചുതരലും എല്ലാം വീണ്ടും എടുത്തിടും. എന്നാൽ അപ്പോഴെല്ലാം ഞങ്ങൾ വിജയിച്ചുകൊണ്ടേയിരിക്കും. ഇപ്പോഴും ഞാൻ പറയുന്നു. ഈ തെരഞ്ഞെടുപ്പിലും ഞങ്ങൾ തന്നെ വിജയിക്കും.- ജയ്പൂരിൽ നടന്ന യോഗത്തിനിടെ അമിത്ഷാ പറഞ്ഞു.

2015 സെപ്റ്റംബറിലായിരുന്നു മുഹമ്മദ് അഖ്ലഖ് എന്നയാളെ ബീഫ് വീട്ടിൽ സൂക്ഷിച്ചെന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഹരിയാന സ്വദേശിയായ രഖ്ബാർ ഖാനെ ആൽവാറിൽവെച്ച് ഒരു കൂട്ടം ആളുകൾ മർദ്ദിച്ചുകൊലപ്പെടുത്തിയത് പശുക്കടത്ത് ആരോപിച്ചായിരുന്നു. 55 കാരനായ ക്ഷീരകർഷകൻ പെഹ്ലുഖാന്റെ മരണവും ആൾക്കൂട്ട കൊലപാതകമായിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ ശംഭുലാൽ എന്ന ബിജെപി-ആർ.എസ്.എസ് പ്രവർത്തകൻ ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ പരസ്യമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ജീവനോടെ കത്തിച്ച സംഭവം രാജസ്ഥാനിലായിരുന്നു.

എന്നാൽ ഇതിനെയെല്ലാം ഏതുതരം തന്ത്രങ്ങളുപയോഗിച്ചായാലും അതിജീവിക്കുമെന്ന സൂചന തന്നെയാണ് ബിജെപി കന്ദ്രനേതൃത്വം നൽകുന്നത്. രാജസ്ഥാനിൽ ഇന്ധനവില രണ്ടരരൂപ കുറച്ചതും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുതന്നെയായിരുന്നു. വരുന്ന 50 വർഷത്തേക്ക് ബിജെപിയെ തൊടാൻ ഒരു രാഷ്ട്രീയപാർട്ടിക്കും കഴിയില്ലെന്ന് കഴിഞ്ഞ ദിവസം അവസാനിച്ച ബിജെപി നാഷണൽ എക്സിക്യൂട്ടീവിനിടെയും അമിത് ഷാ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP