Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

അമിത്ഷാ മോദി 2.0 മന്ത്രിസഭയിലേക്കില്ല; നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ദേശീയ അധ്യക്ഷനായി തുടരും; ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ നിലനിർത്തി; ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും ജെയ്റ്റ്‌ലിയും ഒപ്പം വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് മോദി; പ്രകാശ് ജാവ്ദേക്കർ, നിർമ്മല സീതാരാമൻ, അർജുൻ മേഘ്വാൾ, നരേന്ദ്രസിങ് തോമർ, രവിശങ്കർ പ്രസാദ് എന്നിവർ അന്തിമ പട്ടികയിൽ; കുമ്മനം രാജശേഖരനെ ഡൽഹിക്ക് വിളിപ്പിച്ചു

അമിത്ഷാ മോദി 2.0 മന്ത്രിസഭയിലേക്കില്ല; നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ദേശീയ അധ്യക്ഷനായി തുടരും; ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ നിലനിർത്തി; ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും ജെയ്റ്റ്‌ലിയും ഒപ്പം വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് മോദി; പ്രകാശ് ജാവ്ദേക്കർ, നിർമ്മല സീതാരാമൻ, അർജുൻ മേഘ്വാൾ, നരേന്ദ്രസിങ് തോമർ, രവിശങ്കർ പ്രസാദ് എന്നിവർ അന്തിമ പട്ടികയിൽ; കുമ്മനം രാജശേഖരനെ ഡൽഹിക്ക് വിളിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നാളെ സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രിയായി അധികാരമേൽക്കാനൊരുങ്ങുന്ന നരേന്ദ്ര മോദി മന്ത്രസഭയിലേക്ക് പാർട്ടി അധ്യക്ഷൻ അമിത് ഷാ ഇല്ല. ബിജെപി അധ്യക്ഷനായി ഷാ തുടരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. അടുത്ത് വരാനിരിക്കുന്ന പല സംസ്ഥാനങ്ങളിലേയും നിർണായകമായ നിയമസഭ തെരഞ്ഞെടുപ്പും ഒപ്പം തന്നെ സംഘടന രംഗത്ത് പാർട്ടി ഒട്ടേറെ പിന്നിൽ നിൽക്കുന്ന കർണാടക ഒഴികെയുള്ള ദക്ഷിണണേന്ത്യൻ സംസ്ഥാനങ്ങളിലും പാർട്ടിയെ അധികാരത്തിലെത്തിക്കുന്നത് ഉൾപ്പടെയുള്ള മാസ്റ്റർ പ്ലാനുകൾ നടപ്പിലാക്കാനാണ് അമിത് ഷാ മാറി നിൽക്കുന്നത് എന്നാണ് വിവരം. എന്നാൽ അമിത് ഷാ മന്ത്രിസഭയിലേക്ക് ഉൾപ്പെടുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടുമില്ല

Stories you may Like

അതേസമയം രണ്ടാം മോദി സർക്കാരിൽ ആരൊക്കെ എന്നതിലെ അന്തിമ ചിത്രവും ഇനിയും പുറത്ത് വന്നിട്ടില്ല. ചില നിർണായക വകുപ്പുകൾ കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന പ്രമുഖർ തന്നെ കൈകാര്യം ചെയ്യും. വകുപ്പുകൾ വച്ച് മാറുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. മോദി മന്ത്രി സഭയിലെ പ്രമുഖരായിരുന്ന പ്രകാശ് ജാവ്ദേക്കർ, നിർമ്മല സീതാരാമൻ, അർജുന്മേഘ് വാൾ, നരേന്ദ്രസിങ് തോമർ, രവിശങ്കർ പ്രസാദ് എന്നിവർ തുടരുമെന്നാണ് സൂചന. പട്ടിക പൂർത്തിയായി എന്നാണ് വിവരമെങ്കിലും അന്തിമ പട്ടിക ഇനിയും പുറത്ത് വന്നിട്ടില്ല.

മോദിയുടെ പ്രിൻസിപ്പൾ സെക്രട്ടറി അമിത് ഷായെ വീട്ടിലെത്തി നേരിട്ട് ചർച്ച നടത്തുകയാണ്. മന്ത്രിസഭയിൽ തുടരാൻ ആരോഗ്യപരമായ ചില പ്രശ്നങ്ങളുണ്ടെന്നും ഒഴിവാക്കണമെന്നും നേരത്തെ തന്നെ ആവശ്യപ്പെട്ട ധനമന്ത്രി അരുൺ ജയ്റ്റ്ലിയോട് മന്ത്രിസഭയിൽ തുടരാൻ മോദി ആവശ്യപ്പെട്ടുവെന്നാണ് ഡൽഹിയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്. ഇത് നേരിട്ട് അറിയിക്കുന്നതിനായി മോദി അരുൺ ജെയ്റ്റ്ലി കൂടിക്കാഴ്ച നടത്തും.

മന്ത്രിസഭയിലെ അംഗങ്ങളായി കഴിഞ്ഞ തവണ ഉണ്ടായിരുന്നതിൽ അരുൺ ജെയ്റ്റ്ലി, രാജ്നാഥ് സിങ് എന്നിവരുടെ കാര്യത്തിലാണ് ഇനി അന്തിമ തീരുമാനം അറിയാനുള്ളത്. എന്നാൽ പല സുപ്രധാനവകുപ്പുകളിലും പുതുമുഖങ്ങൾക്ക് അവസരം ലഭിച്ചേക്കും എന്നാണ് സൂചന.കേരളത്തിലെ ബിജെപി ഘടകം ഉറ്റ് നോക്കുന്നത് സംസ്ഥാനത്ത് സീറ്റ് ലഭിച്ചില്ലെങ്കിലും വോട്ടിങ് ശതമാനം വലിയ രീതിയിൽ ഉയർത്തിയതിന് സമ്മാനമായി ഒരു കേന്ദ്രമന്ത്രിയെ എങ്കിലും ലഭിക്കും എന്നാണ്. ഇന്ന് രാത്രി വൈകി മന്ത്രിസഭ അംഗങ്ങളുടെ ലിസ്റ്റ് പുറത്ത് വരും എന്നാണ് നേരത്തെ ലഭിച്ച സൂചനയെങ്കിലും രാജ്യ തലസ്ഥാത്ത് ഇപ്പോഴും ചർച്ചകൾ തുടരുകയാണ്.

നാളെ വൈകീട്ട് 7ന് രാഷ്ട്രപതി ഭവനിൽെവച്ചാണ് സത്യപ്രതിജ്ഞ. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മോദി മന്ത്രിസഭയിലുണ്ടാകുമോയെന്ന ആകാംക്ഷ തുടരുകയാണ്. നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പുകൾ മുന്നിലുള്ളതിനാൽ അമിത് ഷാ പാർട്ടി അധ്യക്ഷസ്ഥാനത്തുതന്നെ തുടരണം എന്ന ആവശ്യവും ശക്തമാണ്.

ബംഗാളിന്റെ പ്രാതിനിധ്യമായി ബാബുൽ സുപ്രിയോ, രൂപ ഗാംഗുലി, ലോക്കറ്റ് ചാറ്റർജി, ദീലിപ് ഘോഷ് എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. രാം ചന്ദ്ര പ്രസാദ് സിങ്, രാജീവ് രഞ്ജൻ സിങ് എന്നിവരുടെ പേരുകളാണ് ജെഡിയു ക്യാംപിലെ ചർച്ച. കർണാടകയിലെ യുവനേതാവ് തേജസ്വി സൂര്യയും മന്ത്രിസഭയിൽ അംഗമായേക്കാം. എൽജെപിയെ പ്രതിനിധികരിച്ച് റാം വിലാസ് പാസ്വാൻ ഇത്തവണയും തുടരും.

അനിൽ ദേശായ്, സഞ്ജയ് റൗത്ത്, അരവിന്ദ് സാവന്ത് എന്നിവരെയാണ് ശിവസേന പരിഗണിക്കുന്നത്. ഹർസിമ്രത് കൗർ ബാദലിനാണ് ശിരോമണി അകാലിദളിൽ നിന്ന് സാധ്യത കൂടുതൽ. സന്തോഷ് ഗാങ്വറോ, മേനക ഗാന്ധിയോ ആകും പ്രോടെം സ്പീക്കർ. മോദി മന്ത്രിസഭയിലെ മലയാളി സാന്നിധ്യം ആരാകുമെന്ന് വ്യക്തമല്ല. കുമ്മനം രാജശേഖരൻ, അൽഫോൻസ് കണ്ണന്താനം, സുരേഷ് ഗോപി, വി.മുരളീധരൻ, ഉൾപ്പെടെയുള്ളവരുടെ പേര് പരിഗണന പട്ടികയിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP