Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏറ്റവുമാദ്യം കർണാടകയിൽ; തെലങ്കാനയും ആന്ധ്രയും കഴിഞ്ഞാൽ കീഴടക്കേണ്ടത് കേരളവും; ലക്ഷ്യങ്ങൾ ഓരോന്നായി കീഴടക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് അമിത് ഷാ; തെലങ്കാനയിലെ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടന വേദിയിൽ അംഗത്വം ഏറ്റുവാങ്ങിയത് തെലുഗു ദേശം പാർട്ടിയുടെ സ്ഥാപക നേതാവ്; ദക്ഷിണേന്ത്യ കീഴടക്കുമെന്നുറപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷൻ

ഏറ്റവുമാദ്യം കർണാടകയിൽ; തെലങ്കാനയും ആന്ധ്രയും കഴിഞ്ഞാൽ കീഴടക്കേണ്ടത് കേരളവും; ലക്ഷ്യങ്ങൾ ഓരോന്നായി കീഴടക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് അമിത് ഷാ; തെലങ്കാനയിലെ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടന വേദിയിൽ അംഗത്വം ഏറ്റുവാങ്ങിയത് തെലുഗു ദേശം പാർട്ടിയുടെ സ്ഥാപക നേതാവ്; ദക്ഷിണേന്ത്യ കീഴടക്കുമെന്നുറപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: കർണാടകം മാത്രമല്ല, കേരളം, തെലങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ബിജെപി കീഴടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ. തെലങ്കാനയിലെ ഷംസാബാദിൽ നടന്ന ബിജെപിയുടെ അംഗത്വ വിതരണ ക്യാംപെയ്‌നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. ഇപ്പോൾത്തന്നെ കർണാടകത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. ഉടനല്ലെങ്കിലും കർണാടകത്തിൽ ബിജെപി സർക്കാരുണ്ടാക്കും. മാത്രമല്ല, വരുന്ന വർഷങ്ങളിൽ കേരളം, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലും നമ്മൾ അധികാരത്തിലെത്തും എന്നും അമിത് ഷാ പറഞ്ഞു.

ആദിവാസി വഭാഗത്തിൽ നിന്നുള്ള സോനി ബായ് നായകിന് അംഗത്വം നൽകി കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം അമിത് ഷാ നിർവഹിച്ചു. ആദ്യ ദിവസം തന്നെ, തെലുഗു ദേശം പാർട്ടിയുടെ സ്ഥാപക നേതാവ് നന്ദെൻഡല ഭാസ്‌കർ റാവുവിനെ സ്വന്തം പാളയത്തിലെത്തിക്കാൻ ബിജെപിക്കായി. 1982-ൽ ടിഡിപി എന്ന പാർട്ടി എൻ ടി രാമറാവുവിനൊപ്പം സ്ഥാപിച്ച നേതാവാണ് ഐക്യ ആന്ധ്രാപ്രദേശിന്റെ മുൻ മുഖ്യമന്ത്രി കൂടിയായ നന്ദെൻഡല ഭാസ്‌കർ റാവു. അട്ടിമറിയിലൂടെ 1984-ൽ റാവുവിന് അന്ന് അധികാരം നഷ്ടപ്പെടുകയായിരുന്നു. പിന്നീടങ്ങോട്ട് ടിഡിപിയിലെ പ്രമുഖ നേതാവായി ഉയരാൻ ഭാസ്‌കർ റാവുവിന് കഴിഞ്ഞതുമില്ല. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ആർ വി ചന്ദ്രവദനും തെലങ്കാനയിൽ നിന്ന് ഇന്ന് ബിജെപിയിൽ ചേർന്നവരിൽ പെടുന്നു.

അധികാരത്തിലെത്തിയാൽ സെപ്തംസബർ 17ന് തെലങ്കാന ലിബറേഷൻ ദിനം ആചരിക്കുമെന്ന് വാഗ്ദാനം നൽകി നിറവേറ്റാത്ത ടിആർഎസ് നേതൃത്വത്തെ ഷാ വിമർശിച്ചു. മുസ്ലിം വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്നും സഖ്യ കക്ഷിയായ എംഐഎമ്മിന്റെ പിന്തുണ നഷ്ടപ്പെടുമെന്നും ഭയന്നാണ് വാഗ്ദാനം നിറവേറ്റാത്തതെന്ന് ഷാ വിമർശിച്ചു. ബിജെപി എല്ലാവർക്കും പ്രാധാന്യം നൽകുന്നുണ്ടെന്നും സമൂഹത്തിന്റെ ക്ഷേമത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഷാ പറഞ്ഞു.

അതേ സമയം, രാജിവെച്ച പത്ത് കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാർ മുംബൈയിൽ എത്തി. ബിജെപിയാണ് വിമാന മാർഗം ഇവരെ എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. കർണാടകത്തിൽ വീണ്ടും ദൾ - കോൺഗ്രസ് സഖ്യസർക്കാർ താഴെ വീഴുമെന്ന രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുമ്പോൾ അവസരം മുതലാക്കാനൊരുങ്ങുകയാണ് ബിജെപി. സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചാൽ മാത്രം ഭാവി പരിപാടികൾ ആലോചിക്കുമെന്നാണ് യെദ്യൂരപ്പയുടെ പ്രതികരണം. എന്നാൽ ഇപ്പോഴുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ ബിജെപിയാണെന്ന പ്രതീതി വരാതിരിക്കാൻ ശ്രദ്ധിച്ചാണ് യെദ്യൂരപ്പ മുന്നോട്ടു പോകുന്നത്.

അതേസമയം, കേന്ദ്രമന്ത്രി കൂടിയായ സദാനന്ദ ഗൗഡ, സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കുണ്ടെന്ന് അവകാശപ്പെടുന്നു. സർക്കാർ രൂപീകരിക്കുകയാണെങ്കിൽ യെദ്യൂരപ്പ തന്നെയാകും മുഖ്യമന്ത്രിയാവുകയെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി. ഗവർണറാണ് ഇതിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടതെന്നും, ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചാൽ അതിനുള്ള ഭൂരിപക്ഷമുണ്ടെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി.

''ഞങ്ങൾക്ക് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവുമായി ഒരു ബന്ധവുമില്ല. ഈ സർക്കാർ താഴെ വീഴുമെന്ന് ഞങ്ങൾ നേരത്തേ പ്രവചിച്ചതാണ്. ആഭ്യന്തര കലഹങ്ങളുടെ ഭാരം താങ്ങാനൊന്നും ഈ സർക്കാരിന് കെൽപില്ല. ബിജെപി കാത്തിരുന്ന് കാണാമെന്ന നയമാണ് സ്വീകരിക്കുന്നത്. വേണ്ട സമയത്ത് വേണ്ട നടപടിയെടുക്കാം'', യെദ്യൂരപ്പ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP