Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരണം തുടങ്ങും മുമ്പ് കർണാടകയിലെ ഭരണകക്ഷിയിൽ കൂട്ടയടി; മന്ത്രിപദവി കിട്ടാത്ത എംഎൽഎമാർ കലഹം തുടങ്ങി; കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ചൂണ്ടയെറിഞ്ഞ് കൊടുത്ത് യെദിയൂരപ്പ; മോദി വിരുദ്ധ ദേശീയ സഖ്യത്തിന്റെ ഈറ്റില്ലത്തിൽ തന്നയുണ്ടായ വിള്ളൽ വൻ അടിയായി മാറുന്നു: എംഎൽഎ മാരുടെ തൊഴുത്തിൽ കുത്തിൽ കുമാര സ്വാമി സർക്കാർ വീഴുമോ?

ഭരണം തുടങ്ങും മുമ്പ് കർണാടകയിലെ ഭരണകക്ഷിയിൽ കൂട്ടയടി; മന്ത്രിപദവി കിട്ടാത്ത എംഎൽഎമാർ കലഹം തുടങ്ങി; കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ചൂണ്ടയെറിഞ്ഞ് കൊടുത്ത് യെദിയൂരപ്പ; മോദി വിരുദ്ധ ദേശീയ സഖ്യത്തിന്റെ ഈറ്റില്ലത്തിൽ തന്നയുണ്ടായ വിള്ളൽ വൻ അടിയായി മാറുന്നു: എംഎൽഎ മാരുടെ തൊഴുത്തിൽ കുത്തിൽ കുമാര സ്വാമി സർക്കാർ വീഴുമോ?

മറുനാടൻ ഡെസ്‌ക്‌

ബെംഗളുരു: കർണാടകയിൽ യെദിയൂരപ്പ മുഖ്യമന്ത്രിയാകുന്നതിനെ പ്രതിരോധിച്ച് കോൺഗ്രസും ജെഡിഎസും ചേർന്ന് രൂപീകരിച്ച കൂട്ടുകക്ഷി ഗവൺമെന്റ് ഭരണം തുടങ്ങും മുമ്പെ കൂട്ടയടി തുടങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. രണ്ട് പാർട്ടികളിലെയും മന്ത്രിപദവി കിട്ടാത്ത എംഎൽഎമാരാണ് തൊഴുത്തിൽ കുത്താരംഭിച്ച് കലഹത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ഇതിനിടെ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ചൂണ്ടയെറിഞ്ഞ് കൊടുത്ത് സാക്ഷാൽ യെദിയൂരപ്പയും രംഗത്തെത്തിയിട്ടുണ്ട്. മോദി വിരുദ്ധ ദേശീയ സഖ്യത്തിന്റെ ഈറ്റില്ലത്തിലെ വിള്ളൽ ഇത്തത്തിൽ നദിയായി മാറുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.

ഇരു പാർട്ടികളിലെ നേതാക്കന്മാരുടെ അടുത്ത അനുയായികൾ പോലും കടുത്ത പ്രതിഷേധവുമായി തെരുവുകളിലേക്കിറങ്ങിയത് കൂട്ടു കക്ഷി സർക്കാരിനെ തുടക്കദിനങ്ങളിൽ തന്നെ പ്രതിസന്ധിയിലാഴ്‌ത്തിയിരിക്കുകയാണ്. ഇത്തരത്തിൽ അസംതൃപ്തരായ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർക്ക് ബിജെപിയിലേക്ക് സ്വാഗതമോതിയാണ് യെദിയൂരപ്പ രംഗത്തെത്തിയിരിക്കുന്നത്. മുൻ മന്ത്രിയും വിമത എംഎൽഎയുമായ എംബി പട്ടീൽ തന്നെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഡൽഹിയിൽ പോയി കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ കണ്ടിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം.

കോൺഗ്രസിന് അനുവദിച്ചിരുന്ന ആറ് മന്ത്രി കസേരകളും നികത്തപ്പെട്ടതിനെ തുടർന്നാണ് പട്ടീലിന് മന്ത്രിസ്ഥാനം പോലും ലഭിക്കാതെ പോയിരിക്കുന്നത്. അടുത്ത മന്ത്രിസഭാ വികസനത്തിൽ ഈ ലിൻഗായത്ത് നേതാവിന് മന്ത്രിപദവി വാഗ്ദാനം ചെയ്തുവെങ്കിലും അദ്ദേഹം തികഞ്ഞ അസംതൃപ്തനാണ്. പട്ടീലിനോട് കോൺഗ്രസ് ഹൈക്കാമൻഡ് കൈക്കൊണ്ടിരിക്കുന്ന കടുത്ത നിലപാട് കർണാടകയിൽ മന്ത്രിസ്ഥാനത്തിനായി മോഹിക്കുന്ന മറ്റ് കോൺഗ്രസ് നേതാക്കൾക്കും താക്കീതാണെന്നും സൂചനയുണ്ട്. ഈ കസേരക്കളിയിൽ ഭാഗഭാക്കാകരുതെന്ന് കോൺഗ്രസ് എംഎൽഎമാർക്ക് രാഹുൽ ഇതിലൂടെ സൂചനയേകിയിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.

20 എംഎൽഎമാരെ വരെ തന്റെ പുറകിൽ അണിനിരത്തി പട്ടീൽ കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയപ്പോഴായിരുന്നു രാഹുൽ അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. കോൺഗ്രസ് എംഎൽഎമാരുടെ അസംതൃപ്തിയും കാബിനറ്റിൽ ജാതീയപരമായുള്ള അസന്തുലിതയും പ്രാതിനിധ്യമില്ലായ്മയെ പറ്റിയും പട്ടീൽ രാഹുലിനെ ധരിപ്പിച്ചുവെങ്കിലും ഫലമുണ്ടാകാതെ പോവുകയായിരുന്നു. കോൺഗ്രസ് എംഎൽഎമാർക്ക് വേണ്ടി എച്ച്കെ പട്ടീൽ, ഇവാൻ ഡി സൂസ, പ്രതാപ്ഗൗഡ പട്ടീൽ, എന്നിവർ യഥാക്രമം ഗഡ്ഗ്, ബംഗളുരിവിലെ പിസിസി ഓഫീസ്, മാസ്‌കി ടൗൺ എന്നിവിടങ്ങളിൽ പ്രതിഷേധം നടത്തിയിരുന്നു. തങ്ങളുടെ നേതാക്കന്മാരെ കാബിനറ്റിൽ നിന്നും ഒഴിവാക്കിയതിലായിരുന്നു അവരുടെ പ്രതിഷേധം.

ജെഡിഎസിലെ സ്ഥിതിയും വ്യത്യസ്തമല്ല. ജിടി ദേവ ഗൗഡ, സിഎസ്. പുത്തരാജു എന്നീ മന്ത്രിമാരുടെ അനുയായികൾ മൈസുരുവിലും മാണ്ഢ്യയിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. തങ്ങളുടെ നേതാക്കന്മാർക്ക് നല്ല വകുപ്പുകൾ നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. ഗൗഡയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് ലഭിച്ചപ്പോൾ പുത്തരാജുവിന് മൈനൽ ഇറിഗേഷൻ വകുപ്പാണ് ലഭിച്ചിരിക്കുന്നത്. ഇരുവരും ട്രാൻസ്പോർട്ട് വകുപ്പിലായിരുന്നു കണ്ണ് വച്ചിരുന്നത്. എന്നാൽ അതാകട്ടെ എച്ച് ഡി ദേവഗൗഡയുടെ ഭക്തനായയ ഡിസി തമന്നയ്ക്കാണ് നൽകിയിരുന്നത്.ഇത്തരത്തിൽ തുടക്കത്തിൽ തന്നെ മന്ത്രിസഭയിലും സർക്കാരിലും അഭ്യന്തര കലാപം രൂക്ഷമായതോടെ മുഖ്യമന്ത്രി എച്ച്.ഡി. കുമരാസ്വാമി കടുത്ത പ്രതിസന്ധിയാണ് അകപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP