Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബ് ലോക് കോൺഗ്രസ് പച്ചതൊട്ടില്ല; നിലനിൽപ്പിനായി അമരിന്ദർ സിങ് ബിജെപിയിലേക്ക്; മോദിയുമായി ചർച്ച നടത്തി; ലയന പ്രഖ്യാപനം അടുത്തയാഴ്ച

നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബ് ലോക് കോൺഗ്രസ് പച്ചതൊട്ടില്ല; നിലനിൽപ്പിനായി അമരിന്ദർ സിങ് ബിജെപിയിലേക്ക്; മോദിയുമായി ചർച്ച നടത്തി; ലയന പ്രഖ്യാപനം അടുത്തയാഴ്ച

ന്യൂസ് ഡെസ്‌ക്‌

അമൃത്സർ: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ചികിത്സയുടെ ഭാഗമായി ലണ്ടനിൽ തുടരുന്ന സിങ് മടങ്ങിയെത്തിയാൽ ബിജെപിയിൽ ചേരുമെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റുകളിൽ മത്സരിച്ചിട്ടും ഒരിടത്തും വിജയം കാണാതെ വന്നതോടെയാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയിൽ ലയിക്കാൻ ഒരുങ്ങുന്നത്.

ശസ്ത്രക്രിയക്ക് വേണ്ടിയായിരുന്നു ക്യാപ്റ്റൻ ലണ്ടനിലെത്തിയത്. വിശ്രമം പൂർത്തിയാകുന്ന മുറയ്ക്ക് അദ്ദേഹം മടങ്ങിയെത്തുമെന്നാണ് വിവരം. അടുത്ത ആഴ്ച തിരികെയെത്തുമെന്നും ഇതിന് പിന്നാലെ ബിജെപിയിൽ ലയിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം സംസാരിച്ചിരുന്നു.

കഴിഞ്ഞ വർഷം പഞ്ചാബിൽ അതിരൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയായിരുന്നു ക്യാപ്റ്റൻ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് കോൺഗ്രസിൽ നിന്നും വിട്ടത്. തുടർന്ന് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടിക്ക് രൂപം നൽകി.

എന്നാൽ പട്യാല സീറ്റിൽ മത്സരിച്ച അമരിന്ദർ പരാജയപ്പെട്ടു. 28 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും ഒരിടത്തും പാർട്ടി വിജയം കണ്ടില്ല. അമരിന്ദറിന്റെ ഭാര്യ പ്രനീത് കൗർ ഇപ്പോഴും പട്യാലയിൽനിന്നുള്ള കോൺഗ്രസിന്റെ ലോക്‌സഭാംഗമാണ്.

പഞ്ചാബിന്റെ മുഖ്യമന്ത്രി പദത്തിൽ മൂന്ന് പ്രാവശ്യം അധികാരത്തിലിരുന്ന നേതാവാണ് ക്യാപ്റ്റൻ അമരീന്ദർ സിങ്. പിസിസി അദ്ധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവുമായുള്ള പടലപിണക്കങ്ങളും കോൺഗ്രസ് നേതൃത്വത്തിന്റെ തഴഞ്ഞ മനോഭാവവുമാണ് 89-കാരനായ ക്യാപ്റ്റൻ പാർട്ടി വിടുന്നതിലേക്ക് നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP