Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപ്പനേക്കാൾ മക്കൾ വളർന്നാൽ ഇങ്ങനെയിരിക്കും: മുലായത്തിന്റെ ചിത്രങ്ങൾ പോലും പാർട്ടി ഓഫീസുകളിൽ നിന്നും നീക്കം ചെയ്ത അഖിലേഷ് പാർട്ടി ചിഹ്നത്തിനെയും അവകാശം ഉന്നയിച്ചു; നോട്ട് പിൻവലിക്കൽ തിരിച്ചടിക്കിടെ ബിജെപി പ്രതീക്ഷ ആകാശത്തോളം ഉയർത്തി സമാജ്വാദി പാർട്ടിയിലെ അടി തുടരുന്നു

അപ്പനേക്കാൾ മക്കൾ വളർന്നാൽ ഇങ്ങനെയിരിക്കും: മുലായത്തിന്റെ ചിത്രങ്ങൾ പോലും പാർട്ടി ഓഫീസുകളിൽ നിന്നും നീക്കം ചെയ്ത അഖിലേഷ് പാർട്ടി ചിഹ്നത്തിനെയും അവകാശം ഉന്നയിച്ചു; നോട്ട് പിൻവലിക്കൽ തിരിച്ചടിക്കിടെ ബിജെപി പ്രതീക്ഷ ആകാശത്തോളം ഉയർത്തി സമാജ്വാദി പാർട്ടിയിലെ അടി തുടരുന്നു

ലക്‌നൗ: യാദവ കുലം തമ്മിലടിച്ചു തീരുമെന്നതാണ് പഴയ ചരിത്രം. ഒരു കാലത്ത് അതിശക്തമായിരുന്ന യാദവ പാർട്ടി ഇപ്പോൾ ശരിക്കും തമ്മിലടിച്ച തീരുകയാണ്. ഉത്തർപ്രദേശ് പോലെ വലിയൊരു സംസ്ഥാനത്തിന്റെ ഭരണം കൈയാളിയ സമാജ്വാദി പാർട്ടിയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം രാഷ്ട്രീയത്തിൽ ഉപരിയായി കുടുംബകലഹമാണ്. അഖിലേഷ് യാദവും ചെറിയച്ഛൻ ശിവപാൽ യാദവും തമ്മിൽ നില നിന്ന പ്രശ്‌നത്തിൽ മുലായം സിങ് പക്ഷം പിടിച്ചതോടെയാണ് പാർട്ടിയിലെയും കുടുംബത്തിലെയും കാരണവരായ മുലായം പടിക്ക് പുറത്തായത്. മുലായത്തിന്റെ അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്തേക്കാണ് അഖിലേഷ് സ്വയം അവരോധിതനായിരുന്നത്. കഴിഞ്ഞ തവണ യുപിയിൽ അധികാരം പിടിക്കുന്നതിൽ നിർണായകമായിരുന്നത് അഖിലേഷിന്റെ വ്യക്തിപ്രഭാവവും ശൈലിയും തന്നെയായിരുന്നു. അതുകൊണ്ട് തന്നെ അഖിലേഷ് പാർട്ടി പിടിച്ചെടുത്തതോടെ പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ട്.

പാർട്ടി അധ്യക്ഷനായി അഖിലേഷ് യാദവിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി മുലായം സിങ് യാദവ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, മുലായത്തിനൊപ്പം നേതാക്കൾ കുറവാണ് താനും. അഖിലേഷ് പക്ഷത്തെ പ്രമുഖനും മുലായത്തിന്റെ പിതൃസഹോദര പുത്രനുമായ രാഗോപാൽ യാദവിന്റെ നേതൃത്വത്തിലായിരുന്നു ലഖ്‌നൗവിൽ ഞായറാഴ്ച രാവിലെ ദേശീയ കൺവെൻഷൻ വിളിച്ച് ചേർത്ത് അഖിലേഷനിനെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. മുലായത്തെ പാർട്ടി ഉപദേശകനാക്കാനും തീരുമാനിച്ചിരുന്നു. ഇതിനെ എതിർത്തുകൊണ്ടാണ് ഇപ്പോൾ മുലായം രംഗത്ത് വന്നിരിക്കുന്നത്.

പാർട്ടിക്കെതിരെ പ്രവർത്തിച്ചതിന് രാംഗോപാൽ യാദവിനെ വീണ്ടും പുറത്താക്കിയതായും മുലായം അറിയിച്ചു. ആറ് വർഷത്തേക്കാണ് പുറത്താക്കിയത്. ഈ മാസം അഞ്ചിന് പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടിവ് വിളിച്ച് ചേർക്കാനും മൂലായം തീരുമാനിച്ചിട്ടുണ്ട്. മുലായത്തിന്റെ വിലക്ക് മറി കടന്ന് രാംഗോപാൽ യാദവ് ദേശീയകൺവെൻഷൻ വിളിച്ച് ചേർത്തതോടെയാണ് രാംഗോപാലിനെ വീണ്ടും പുറത്താക്കാൻ മുലായം തീരുമാനിക്കാൻ കാരണമായത്.

അതേസമയം പാർട്ടിയിലെ തർക്കങ്ങൾ തെരുവിലേക്ക് നീങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. ലക്‌നൗവിലെ പാർട്ടി ആസ്ഥാനം അഖിലേഷ് പക്ഷം കയ്യടക്കി. ഓഫിസിനുള്ളിലുണ്ടായിരുന്ന മുലായം സിങിന്റെ ചിത്രങ്ങൾ എടുത്തുമാറ്റി അഖിലേഷ് യാദവിന്റെ ചിത്രങ്ങൾ വച്ചത് പ്രവർത്തകർ തമ്മിൽ സംഘർഷത്തിന് കാരണമായി. ശിവ്പാൽ യാദവിന്റെ പേരെയുതിയ ബോർഡും പ്രർത്തകർ നീക്കം ചെയ്തു.

അതിനിടെ, പാർട്ടി ചിഹ്നത്തിന് അവകാശം ഉന്നയിച്ച് അഖിലേഷ് യാദവ് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നാണ് എസ്‌പിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അഖിലേഷിനെ പാർട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്ത കാര്യം ചൂണ്ടിക്കാട്ടിയാകും നടപടിയെന്നാണ് സൂചന. പാർട്ടിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി നരേഷ് ഉത്തമിനെ അഖിലേഷ് യാദവ് നിയമിച്ചു. ഭൂരിപക്ഷവും അഖിലേഷിനൊപ്പം ആയതിനാൽ അദ്ദേഹത്തിന് പാർട്ടി ചിഹ്നം അനുവദിക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ, അത് മുലയാത്തിന്റെ തോൽവികളുടെ തുടക്കമാകും.

എന്നാൽ, അഖിലേഷിന്റെ വിശ്വസ്ഥരായ രണ്ടുപേരെകൂടി പുറത്താക്കിയാണ് മുലായം ശക്തി കാണിച്ചത്. വൈസ് പ്രസിഡന്റ് കിരൺമയി നന്ദ, നരേഷ് അഗർവാൾ എംപി എന്നിവരെയാണ് പുറത്താക്കിയത്. ലക്‌നൗവിൽ ചേർന്ന എസ്‌പി അടിയന്തര ദേശീയ കൺവെൻഷനിൽ മുലായം സിങ് യാദവിനു പകരം അഖിലേഷിനെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ. പ്രഖ്യാപനം നാടകീയമായിരുന്നെങ്കിലും സമാജ്‌വാദിപാർട്ടിയിൽ മാസങ്ങളായി തുടരുന്ന അധികാരത്തർക്കത്തിന്റെ സ്വാഭാവിക പരിണാമമായിരുന്നു അഖിലേഷിന്റെ സ്ഥാനാരോഹണം. നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടരികിൽ നിൽക്കെയാണ് സമാജ്‌വാദി പാർട്ടിയുടെ ഘടന തന്നെ ഇളക്കിമറിച്ച നേതൃമാറ്റം. ജനുവരി അഞ്ചിന് പാർട്ടി കൺവെൻഷൻ നടത്തി കരുത്തു തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് മുലായം സിങ്.

പാർട്ടിയിലെ പടല പിണക്കത്തെ തുടർന്ന് അഖിലേഷിനെയും രാംഗോപാൽ യാദവിനെയും രണ്ട് ദിവസം മുമ്പ് മുലായം പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയായ അഖിലേഷ് ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ നേടി കരുത്തുതെളിയിച്ചതോടെ ഇരുവരെയും തിരിച്ചെടുക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അഖിലേഷും മുലായവും സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് കുറച്ച് കാലങ്ങളായി സമാജ് വാദി പാർട്ടിയിൽ പുകഞ്ഞിരുന്ന അധികാരത്തർക്കം ഇപ്പോൾ മറനീക്കി പുറത്ത് വന്നത്.

അതേസമയം അധികാരത്തിലുള്ള യാദവർ തമ്മിലുള്ള തർക്കം യുപിയിൽ അധികാരം പിടിക്കാൻ കച്ചമുറുക്കിയിരിക്കുന്ന ബിജെപിക്ക് ഊർജ്ജം പകരുന്നതാണ്. പാർട്ടി നേതൃത്വം മുതലെടുപ്പുമായി ഇതിനോടകം തന്നെ രംഗത്തുണ്ട്. മറുവശത്ത് കോൺഗ്രസ് രണ്ട് നേതാക്കളെയും ഒരുമിച്ച് നിർത്താനുള്ള ശ്രമത്തിലാണ്. എസ്‌പിയിലെ പടപ്പിണക്കങ്ങൾ ബിജെപിക്ക് അധികാരം പിടിക്കാൻ ഇടയാക്കുമെന്ന വിലയിരുത്തലാണ് കോൺഗ്രസിന്. അതുകൊണ്ട് ഒരുമിച്ച് നിർത്തണമെന്ന അഭ്്യർത്ഥനയുമായി കോൺഗ്രസ് നേതാക്കൾ അഖിലേഷിനെയും മുലായത്തെയും സമീപിച്ചിട്ടുണ്ട്. അതേസമയം നോട്ട് പിൻവലിക്കൽ പ്രതിസന്ധിക്കിടെ ബിജെപിക്ക് വീണു കിട്ടിയ ആയുധമാണ് യാദവപ്പോര്. ഈ അവസരം ശരിക്കും മുതലെടുക്കാനാണ് ബിജെപിയുടെ നീക്കവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP