Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

മലക്കം മറിച്ചിലുകൾക്കും മറുകണ്ടം ചാട്ടത്തിനും ഒടുവിൽ അജിത് പവാർ നാലുകാലിൽ! മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി എൻസിപി നേതാവ് സത്യപ്രതിജ്ഞ ചെയ്തു; യുവത്വത്തിന്റെ മുഖമായി ആദിത്യ താക്കറെയും മന്ത്രിസഭയിൽ; കോൺഗ്രസിന് 10 മന്ത്രിസ്ഥാനവും എൻ.സി.പിക്ക് 14 മന്ത്രിസ്ഥാനവും ലഭിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ ശിവസേനയ്ക്ക് 11 മന്ത്രിമാർ; മുൻ മുഖ്യമന്ത്രി അശോക് ചവാനും മന്ത്രിസഭയിൽ

മലക്കം മറിച്ചിലുകൾക്കും മറുകണ്ടം ചാട്ടത്തിനും ഒടുവിൽ അജിത് പവാർ നാലുകാലിൽ! മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി എൻസിപി നേതാവ് സത്യപ്രതിജ്ഞ ചെയ്തു; യുവത്വത്തിന്റെ മുഖമായി ആദിത്യ താക്കറെയും മന്ത്രിസഭയിൽ; കോൺഗ്രസിന് 10 മന്ത്രിസ്ഥാനവും എൻ.സി.പിക്ക് 14 മന്ത്രിസ്ഥാനവും ലഭിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ ശിവസേനയ്ക്ക് 11 മന്ത്രിമാർ; മുൻ മുഖ്യമന്ത്രി അശോക് ചവാനും മന്ത്രിസഭയിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബിജെപി പാളയത്തിൽ പോയി തിരിച്ചുവന്ന എൻസിപി നേതാവ് അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി. ശരദ് പവാറിന്റെ ആശിർവാദങ്ങളോടെയാണ് അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. മന്ത്രിസഭാ വിപുലീകരിക്കുന്ന ഇന്നാണ് പവാർ സ്ഥാനമേറ്റത്. അജിത് പവാറിന് പുറമേ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേനാ യുവനേതാവുമായ ആദിത്യ താക്കറെയും മന്ത്രിസഭയിൽ ഇടംപിടിച്ചു. അതേസമയം ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവത്തിനെയും അദ്ദേഹത്തിന്റെ സഹോദരൻ സുനിൽ റാവത്തിനെയും ഉൾപ്പെടുത്തിയിട്ടില്ല. ശിവസേനാ നേതാക്കളായ രാംദാസ് കദം, ദീപക് കേസർകർ, ദിവാകർ റാവത്ത് എന്നിവരെയും ഉൾപ്പെടുത്തിയിട്ടില്ല.

ആകെ 36 മന്ത്രിമാരാണ് ഇന്നു സ്ഥാനമേൽക്കുന്നത്. ഒരു ഉപമുഖ്യമന്ത്രിയും 25 കാബിനറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരുമാണു സ്ഥാനമേൽക്കുക. കോൺഗ്രസിന് 10 മന്ത്രിസ്ഥാനവും എൻ.സി.പിക്ക് 14 മന്ത്രിസ്ഥാനവും ലഭിക്കുമ്പോൾ ശിവസേനയ്ക്ക് 11 മന്ത്രിമാരാണ് ഇന്നു ലഭിക്കുക. ആദിത്യക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പോ പരിസ്ഥിതിയോ ലഭിക്കുമെന്നാണ് സൂചന. താക്കറെ കുടുംബത്തിൽ നിന്ന് ആദ്യമായി മത്സരിച്ചു നിയമസഭയിലെത്തിയ വ്യക്തി കൂടിയാണ് ആദിത്യ.

ഞായറാഴ്ച മൂന്നു പാർട്ടികളും തമ്മിൽ നടന്ന ചർച്ചയ്ക്ക് ശേഷമാണ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമെടുക്കുന്നത്. പേരുകൾ നിർദ്ദേശിക്കുന്നതിനായി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ മുതിർന്ന പാർട്ടി എംഎ‍ൽഎ മാരുടെ മീറ്റിങ് വിളിച്ചു ചേർത്തിരുന്നു. മന്ത്രിമാരുടെ പേര് തീരുമാനിക്കുന്നതിനായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാലാസാഹേബ് തോറാട്ടിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. മന്ത്രിസഭാ വികസനത്തിന് സ്വാഭിമാനി ശേക്താരി സംഘടന, പെസന്റ് ആൻഡ് വർക്കേഴ്സ് പാർട്ടി, സമാജ്വാദി പാർട്ടി തുടങ്ങിയവരെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സഖ്യത്തിൽ തർക്കമുണ്ടായിരുന്നു.

മന്ത്രിമാരുടെ പട്ടിക ഇങ്ങനെയാണ്:

ശിവസേന: ആദിത്യ താക്കറെ, സഞ്ജയ് റാത്തോഡ്, ഗുലാബ് റാവു പാട്ടീൽ, ദാദാ ഭുസെ, അനിൽ പരബ്, ഉദയ് സാമന്ത്, ശങ്കർ റാവു ഗഡക്, അബ്ദുൾ സത്താർ, ശംഭുരാജ് ദേശായി, ബച്ചു കഡു, രാജേന്ദ്ര പാട്ടീൽ യാദ്രവ്കർ.

എൻ.സി.പി: അജിത് പവാർ, ദിലീപ് വാൽസെ പാട്ടീൽ, ധനഞ്ജയ് മുണ്ടെ, ഹസൻ മുഷ്റിഫ്, രാജേന്ദ്ര ഷിംഗാനെ, നവാബ് മാലിക്, രാജേഷ് തോപെ, അനിൽ ദേശ്മുഖ്, ജിതേന്ദ്ര അഹ്വാദ്, ബാലാസാഹേബ് പാട്ടീൽ, ദത്താത്രയ് ഭർനെ, അദിതി തത്കാരെ, സഞ്ജയ് ബൻസോദെ, പ്രജക്ത് തൻപുരെ.

കോൺഗ്രസ്: അശോക് ചവാൻ, വിജയ് വഡേട്ടിവർ, അമിത് ദേശ്മുഖ്, വർഷ ഗെയ്ക്ക്വാദ്, സുനിൽ കേദാർ, യശോമതി താക്കൂർ, കെ.സി പദവി, അസ്ലം ഷെയ്ഖ്, സതേജ് പാട്ടീൽ, വിശ്വജീത് പതംഗ്റാവു കദം.

നേരത്തെ മുന്മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ മകൾ പ്രണീതി ഷിൻഡെ, മുതിർന്ന കോൺഗ്രസ് നേതാവ് അനന്ത് റാവു തോപ്തെയുടെ മകൻ സങ്ക് റാവു തോപ്തെതുടങ്ങിയവരും മന്ത്രിയാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായെങ്കിലും അവർ തഴയപ്പെട്ടു. നവംബർ 28ന് ഉദ്ദവ്താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ആറ് മന്ത്രിമാർ മാത്രമാണ് അധികാരമേറ്റത്. സർക്കാർ അധികാരമേറ്റ് മുപ്പത്തിരണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ആദ്യമന്ത്രിസഭാ വികസനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP