Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിജെപി കൂടാരത്തിൽ ഇടക്കാലത്ത് ക്യാമ്പ് ചെയ്തതൊക്കെ പവാറും ഉദ്ധവും മറന്നു; അജിത് പവാർ മഹാരാഷ്ട്ര മന്ത്രിസഭയിലേക്ക്; ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന; മന്ത്രിസഭാ വികസനം തിങ്കളാഴ്ച

ബിജെപി കൂടാരത്തിൽ ഇടക്കാലത്ത് ക്യാമ്പ് ചെയ്തതൊക്കെ പവാറും ഉദ്ധവും മറന്നു; അജിത് പവാർ മഹാരാഷ്ട്ര മന്ത്രിസഭയിലേക്ക്; ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന; മന്ത്രിസഭാ വികസനം തിങ്കളാഴ്ച

മറുനാടൻ ഡെസ്‌ക്‌

മുംബൈ: നവംബർ 28 ന് സത്യപ്രതിജ്ഞ ചെയ്ത് ശേഷം 32 ദിവസം പിന്നിടുമ്പോൾ, മഹാരാഷ്ട്ര സഖ്യസർക്കാരിന്റെ വികസനവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സഖ്യ സർക്കാരിന്റെ വികസനം തിങ്കളാഴ്ച നടക്കും. എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അജിതിന് ശിവസേന ആഭ്യന്തര വകുപ്പ് വിട്ടുനൽകിയേക്കുമെന്നാണ് സൂചന.

സഖ്യകക്ഷികളായ ശിവസേന, എൻസിപി, കോൺഗ്രസ് പാർട്ടികളിൽ നിന്ന് രണ്ട് വീതം അംഗങ്ങളാണ് അന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ശിവസേനയിൽ നിന്ന് ഏക്നാഥ് ഷിൻഡെ, സുഭാഷ് ദേശായി, എൻസിപിയിൽ നിന്ന് ജയന്ത് പാട്ടീൽ, ഛഗൻ ഭുജ്ബാൽ, കോൺഗ്രസിൽ നിന്ന് ബാലാസാഹെബ് തൊറാത്ത്, നിതിൻ റാവുത്ത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്.

288 അംഗ നിയമസഭയിൽ ബിജെപി- 105, ശിവസേന- 56, കോൺഗ്രസ്- 44, എൻസിപി- 54, മറ്റുള്ളവർ- 29 എന്നിങ്ങനെയായിരുന്നു സീറ്റ് നില.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP