Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ഛനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്ന് പറഞ്ഞ് പ്രതിരോധിച്ച മകൻ; അച്ഛൻ രാഷ്ട്രീയ പ്രവർത്തനം മതിയാക്കിയപ്പോൾ മകൻ ഒരുകൈനോക്കുന്നു; എ.കെ.ആന്റണിയുടെ മകൻ അജിത് പോൾ ആന്റണി രാഷ്ട്രീയത്തിലേക്ക്

അച്ഛനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്ന് പറഞ്ഞ് പ്രതിരോധിച്ച മകൻ; അച്ഛൻ രാഷ്ട്രീയ പ്രവർത്തനം മതിയാക്കിയപ്പോൾ മകൻ ഒരുകൈനോക്കുന്നു; എ.കെ.ആന്റണിയുടെ മകൻ അജിത് പോൾ ആന്റണി രാഷ്ട്രീയത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 'തീയിൽ കുരുത്തത് വെയിലത്ത് വാടില്ല, ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു തളർത്താമെന്നു ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കിൽ അതെല്ലാം വെറും വ്യാമോഹം മാത്രമായിരിക്കും': അച്ഛനെതിരെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ചപ്പോൾ മകൻ രോഷാകുലനായത് മൂന്നു വർഷം മുമ്പായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിലടക്കം പല സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ സഖ്യങ്ങൾ ഇല്ലാതാക്കിയത് എ.കെ.ആന്റണിയാണെന്ന ആരോപണങ്ങൾ പറന്നുനടന്നപ്പോൾ ചുട്ട മറുപടി നൽകിയത് മകൻ അജിത് പോൾ ആന്റണിയാണ്. ആ മകൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു.

രാഹുൽ പ്രിയങ്ക ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റായി ചുമതലയേറ്റാണ് അജിത് പോൾ ആന്റണിയുടെ രംഗപ്രവേശം. സംഘടനയുടെ ദക്ഷിണേന്ത്യയുടെ ചുമതലയും അദ്ദേഹത്തിനായിരിക്കുമെന്ന് രാഹുൽ പ്രിയങ്ക ഗാന്ധി സേന നേതാവ് ജഗദീഷ് ശർമ്മ ട്വീറ്റ് ചെയ്തു.

ദീർഘനാളത്തെ ദേശീയ രാഷ്ട്രീയ പ്രവർത്തനം മതിയാക്കി എകെ ആന്റണി കേരളത്തിലേക്ക് തിരിച്ചുവന്നതിന് പിന്നാലെയാണ് അജിത് പോൾ ആന്റണിയുടെ രാഷ്ട്രീയപ്രവേശനമെന്നതും ശ്രദ്ധേയമാണ്. ഇനിയുള്ള രാഷ്ട്രീയ പ്രവർത്തനം കേരളത്തിലായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

രാജ്യസഭാംഗമായി പതിറ്റാണ്ടുകൾ പ്രവർത്തിച്ചിട്ടുള്ള എ കെ ആന്റണിയുടെ കാലാവധി 2022 ഏപ്രിൽ രണ്ടിന് അവസാനിച്ചിരുന്നു. പിന്നാലെയാണ് ഡൽഹി വിടുന്നതായി പ്രഖ്യാപിച്ചത്. നിലവിൽ എഐസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷൻ കൂടിയാണ് എകെ ആന്റണി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP