Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലക്ഷ്യം തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനമെന്ന് കമൽഹാസൻ; തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആകാത്തത് പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ; ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് ഉണ്ടെന്നും മക്കൾ നീതിമയ്യം അദ്ധ്യക്ഷൻ

ലക്ഷ്യം തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനമെന്ന് കമൽഹാസൻ; തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആകാത്തത് പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ; ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് ഉണ്ടെന്നും മക്കൾ നീതിമയ്യം അദ്ധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനമാണ് തന്റെ ലക്ഷ്യമെന്ന് മക്കൾ നീതി മയ്യം അദ്ധ്യക്ഷനും നടനുമായ കമൽ ഹാസൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കൃത്യമായ സൂചനയാണ് കമൽ ഹാസൻ നൽകുന്നത്. സിനിമാ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലെത്തിയ തന്റെ മുൻഗാമികളെപ്പോലെ തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനം തന്നെയാണ് കമലും ലക്ഷ്യമിടുന്നത്.

രാഷ്ട്രീയ പ്രവർത്തനം തമിഴ്‌നാട്ടിൽ കേന്ദ്രീകരിക്കുന്നതിനായി പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ആ സാഹചര്യത്തിലാണ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാത്തതെന്നും കമൽ ഹാസൻ വ്യക്തമാക്കി. ഒപ്പം നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നോട്ടുപോകുന്ന രജനീകാന്തിനെ ഒരു ലാപ്പിന് പുറകിലാക്കി മുന്നിലെത്തണമെന്ന കണക്കുകൂട്ടലും കമൽ ഹാസനുണ്ട്.

മക്കൾ നീതി മയ്യത്തിന്റെ സ്ഥാനാർത്ഥികളുടെ വിജയം തന്റെ ചുമലിലാണെന്നും സ്ഥാനാർത്ഥികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയതെന്നും കമൽ ഹാസൻ വ്യക്തമാക്കി. ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് ഉണ്ട്. ഇക്കാര്യം ഉടൻ ശക്തമായ ഭാഷയിൽ വ്യക്തമാക്കുമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.

എല്ലാവർക്കും തൊഴിൽ, തുല്യ ജോലിക്ക് തുല്യ വേതനം, വനിതാ സംവരണം, കർഷകർക്കായുള്ള പദ്ധതികൾ തുടങ്ങി നിരവധി വാഗ്ദാനങ്ങളുമായാണ് മക്കൾ നീതി മയ്യം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുക. അൻപത് ലക്ഷം ജോലികളും വനിതകൾക്ക് അൻപത് ശതമാനം സംവരണവും കൊണ്ടുവരുമെന്നതാണ് പാർട്ടിയുടെ പ്രധാന വാഗ്ദാനം. ഹൈവേകളിൽ ടോൾ നിർത്തലാക്കും, പൊതുവിതരണ സംവിധാനത്തിലൂടെ റേഷൻ വിതരണം കാര്യക്ഷമമാക്കും, സൗജന്യ വൈഫൈ എന്നിങ്ങനെ മറ്റ് പാർട്ടികളിൽ നിന്നും ഒരു പടി കൂടി കടന്നാണ് എംഎൻഎമ്മിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP