Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അണ്ണാ ഡിഎംകെ തർക്കത്തിൽ എടപ്പാടി പളനി സ്വാമിക്ക് തിരിച്ചടി; പാർട്ടി ജനറൽ സെക്രട്ടറിയായി നിയമിച്ചത് നിലനിൽക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി; ഒ.പനീർശെൽവത്തെ പുറത്താക്കിയ എ.ഐ.എ.ഡി.എം.കെ ജനറൽ കൗൺസിൽ തീരുമാനം നിയമവിധേയമല്ലെന്നും കോടതി

അണ്ണാ ഡിഎംകെ തർക്കത്തിൽ എടപ്പാടി പളനി സ്വാമിക്ക് തിരിച്ചടി; പാർട്ടി ജനറൽ സെക്രട്ടറിയായി നിയമിച്ചത് നിലനിൽക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി; ഒ.പനീർശെൽവത്തെ പുറത്താക്കിയ എ.ഐ.എ.ഡി.എം.കെ ജനറൽ കൗൺസിൽ തീരുമാനം നിയമവിധേയമല്ലെന്നും കോടതി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെയിലെ അധികാരത്തർക്കത്തിൽ എടപ്പാടി പളനി സ്വാമിക്ക് തിരിച്ചടി. പാർട്ടി ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ നിയമിച്ചത് നിയമപരമായി നിലനിൽക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. മുന്മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ കോർഡിനേറ്ററുമായിരുന്ന ഒ.പനീർശെൽവത്തെ പുറത്താക്കിയ എ.ഐ.എ.ഡി.എം.കെ ജനറൽ കൗൺസിൽ തീരുമാനം നിയമവിധേയമല്ല. പാർട്ടിയിൽ തൽസ്ഥിതി തുടരാനും എ.ഐ.എ.ഡി.എം.കെ ജനറൽ കൗൺസിൽ യോഗം വീണ്ടും നടത്താനും കോടതി വിധിച്ചു.

എ.ഐ.എ.ഡി.എം.കെ ജനറൽ കൗൺസിൽ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും റദ്ദാക്കുകയും പാർട്ടിയിൽ ജൂണ് 23-ന് മുൻപുള്ള സ്ഥിതി തുടരണമെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ഇതോടെ ഒ.പനീർശെൽവം പാർട്ടി കോർഡിനേറ്ററായും എടപ്പാടി പളനിസ്വാമി പാർട്ടിയുടെ ഡെപ്യൂട്ടി കോർഡിനേറ്ററായും തുടരും. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ജയചന്ദ്രന്റേതാണ് വിധി.

പുതിയ ജനറൽ കൗൺസിൽ വിളിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. പാർട്ടി കോർഡിനേറ്റർക്കും ഡെപ്യൂട്ടി കോർഡിനേറ്റർക്കും മാത്രമാണ് ജനറൽ കൗൺസിൽ വിളിച്ചുചേർക്കാനുള്ള അനുമതിയെന്നും കോടതി നിരീക്ഷിച്ചു. ജൂലൈ 11ന് ചേർന്ന ജനറൽ കൗൺസിൽ യോഗം തന്നെ പുറത്താക്കിയത് ചോദ്യം ചെയ്തുള്ള പനീർശെൽത്തിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP