Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202328Tuesday

തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യം പിളർന്നു; ബിജെപിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ചു അണ്ണാഡിഎംകെ; പുതിയ മുന്നണി രൂപീകരിക്കും; കടുത്ത തീരുമാനത്തിലേക്ക് എടപ്പാടിയും കൂട്ടരും പോയത് അണ്ണാമലയുമായുള്ള നിരന്തര ഉടക്കിൽ

തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യം പിളർന്നു; ബിജെപിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ചു അണ്ണാഡിഎംകെ; പുതിയ മുന്നണി രൂപീകരിക്കും; കടുത്ത തീരുമാനത്തിലേക്ക് എടപ്പാടിയും കൂട്ടരും പോയത് അണ്ണാമലയുമായുള്ള നിരന്തര ഉടക്കിൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പു അടുത്തിരിക്കവേ ബിജെപിക്ക് തമിഴ്‌നാട്ടിൽ വൻ തിരിച്ചടി. തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യം പിളർന്നു. ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയിൽ സംസ്ഥാന ജില്ലാ നേതാക്കളെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിനൊടുവിലാണു തീരുമാനം. കുറച്ചു കാലമായി ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുമായി തുടരുന്ന അസ്വാരസ്യങ്ങളാണ് സഖ്യം ഉപേക്ഷിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

പുതിയ മുന്നണി രൂപീകരിക്കാനാണ് എടപ്പാടിയുടെയും കൂട്ടരുടെയും തീരുമാനം. ദേശീയ തലത്തിലും എൻഡിഎയുമായി സഹകരണമില്ല. ഏകകണ്ഠമായാണു തീരുമാനമെന്നും മുന്നണിയിൽ ഏതൊക്കെ പാർട്ടികളെ ഉൾപ്പെടുത്തണമെന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപു തീരുമാനിക്കുമെന്നും ഡപ്യൂട്ടി ജനറൽ സെക്രട്ടറി കെ.പി.മുനുസാമി അറിയിച്ചു.

മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയെക്കുറിച്ചുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പരാമർശത്തെ തുടർന്നാണ് കടുത്ത തീരുമാനം. ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇരു പാർട്ടി നേതൃത്വവും തമ്മിലുള്ള ഉരസൽ തുടങ്ങിയത്. അണ്ണാഡിഎംകെയുടെ സഖ്യം വേണ്ടെന്നും മുൻപ് അണ്ണാമലൈ തുറന്നടിച്ചിരുന്നു. തുടർന്നു ബിജെപി ദേശീയ നേതൃത്വം ഇടപെട്ടാണ് പ്രശ്‌നങ്ങൾക്കു താൽക്കാലിക പരിഹാരമുണ്ടാക്കിയത്.

എന്നാൽ, കഴിഞ്ഞ ദിവസം പൊതുസമ്മേളനത്തിനിടെ അണ്ണാദുരൈയെക്കുറിച്ച് അപകീർത്തികരമായ പ്രസ്താവന അണ്ണാമലൈ നടത്തിയെന്നാരോപിച്ചാണ് ഇരു വിഭാഗവും തമ്മിൽ വീണ്ടും വാക്‌പോരു തുടങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികം സീറ്റിനായി സമ്മർദ്ദം ശക്തമാക്കിയതും പ്രകോപനത്തിനു കാരണമായി.

ഇത് കൂടാതെ എൻഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനിസാമിയെ പ്രഖ്യാപിക്കാൻ കഴിയില്ലെന്നും അതു ദേശീയ നേതൃത്വമാണു തീരുമാനിക്കേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ പ്രസ്താവന അടക്കം നടത്തിയിരുന്നു. ഇതോടെ അണ്ണാമലൈയുമായി തുടർന്നു പോകാൻ സാധിക്കില്ലെന്ന നിലപാടിലേക്ക് എഐഎഡിഎംകെ എത്തുകയാിരുന്നു.

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുകയെന്നതാണ് ഈ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം. അതിനിടെ, എടപ്പാടിയെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ കഴിയില്ല. തമിഴ്‌നാട്ടിൽ ബിജെപി ഭരണം കൊണ്ടുവരാനാണു താൻ നിയോഗിക്കപ്പെട്ടതെന്നും തന്റെ സ്വഭാവത്തെ ചോദ്യം ചെയ്താൽ തിരിച്ചടിക്കുമെന്നും അണ്ണാമലൈ പറഞ്ഞിരുന്നു. ഈ സഖ്യത്തിലെ ഓരോ പാർട്ടിക്കും വ്യത്യസ്ത ആശയ സിദ്ധാന്തമാണുള്ളത്. അതുകൊണ്ട് സ്വാഭാവികമായും സംഘർഷങ്ങളും ഏറ്റുമുട്ടലുകളും സാധാരണമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP