Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

മധ്യപ്രദേശിൽ ബിജെപിയിലേക്കുള്ള കോൺ​ഗ്രസ് നേതാക്കളുടെ ഒഴുക്ക് നിലയ്ക്കുന്നില്ല; ഇന്ന് ബിജെപിയിൽ ചേർന്നത് രാഹുൽ ലോധി എംഎൽഎ; ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പകച്ച് കോൺ​ഗ്രസ് പാളയം

മധ്യപ്രദേശിൽ ബിജെപിയിലേക്കുള്ള കോൺ​ഗ്രസ് നേതാക്കളുടെ ഒഴുക്ക് നിലയ്ക്കുന്നില്ല; ഇന്ന് ബിജെപിയിൽ ചേർന്നത് രാഹുൽ ലോധി എംഎൽഎ; ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പകച്ച് കോൺ​ഗ്രസ് പാളയം

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എംഎൽഎയെ കൂടി രാജിവെച്ച് ബിജെപിയിൽ ചേർന്നു. ദാമോ മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ ആയിരുന്ന രാഹുൽ ലോധിയാണ് ബിജെപിയിലേക്ക് ചേക്കേറിയത്. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തിൽ രാഹുൽ ലോധി ബിജെപി അംഗത്വം സ്വീകരിച്ചു. ജ്യോതിരാ​ദിത്യ സിന്ധ്യക്കൊപ്പം കോൺ​ഗ്രസ് വിട്ടതോടെ രാജിവെച്ച 28 എംഎൽഎമാരുടെ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് രാഹുൽ ലോധിയും ബിജെപിയിലേക്ക് ചേക്കേറിയത്. 230 അംഗ നിയമസഭയിൽ ഇതോടെ കോൺഗ്രസിന്റെ അം​ഗബലം 83 ആയി കുറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും കോൺ​ഗ്രസ് ജയിച്ചാൽ ഇനിയും കൂടുതൽ എംഎൽഎമാരെ മറുകണ്ടം ചാടിക്കാനാണ് ബിജെപി ശ്രമിക്കുക.

ഇന്ന് രാവിലെയായിരുന്നു ലോധിയുടെ രാജി. 'ഞാൻ 14 മാസത്തോളം കോൺഗ്രസിനോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്, പക്ഷേ എനിക്ക് വികസനത്തിനായി പ്രവർത്തിക്കാനായില്ല. എല്ലാ പൊതുക്ഷേമ പദ്ധതികളും ദാമോയിൽ നിർത്തിവച്ചിരിക്കുകയാണ്.. ഇന്ന് ഞാൻ സ്വമേധയാ ബിജെപിയിൽ ചേർന്നു. ദാമോ വലിയ ഉയരങ്ങളിൽ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്' രാഹുൽ ലോധി കോൺഗ്രസിൽ നിന്ന് രാജിവെച്ച ശേഷം പറഞ്ഞു.

ഈ വർഷം മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം 22 ഓളം കോൺഗ്രസ് എംഎൽഎമാർ രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇതോടെ കമൽനാഥ് സർക്കാരിനെ അട്ടിമറിച്ചുകൊണ്ട് ബിജെപി അധികാരത്തിലേറി. നവംബർ മൂന്നിനാണ് മധ്യപ്രദേശിലെ 28 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ്. 28 അംഗങ്ങളുടെ അഭാവത്തിൽ 230 അംഗ നിയമസഭയിൽ 107 അംഗങ്ങളുടെ പിന്തുണയോടെയാണ് മധ്യപ്രദേശിൽ ബിജെപി ഇപ്പോൾ ഭരണം നടത്തുന്നത്. ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ് 9 സീറ്റിലെങ്കിലും വിജയം നേടിയില്ലെങ്കിൽ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാർ താഴെ വീഴും.

95 പേരാണ് ഇപ്പോൾ പ്രതിപക്ഷ നിരയിൽ ഉള്ളത്. കോൺഗ്രസിന് 88 ഉം ബിഎസ്പ-2, എസ്‌പി-1 , സ്വതന്ത്രർ-4 എന്നിങ്ങനെയാണ് പ്രതിപക്ഷ നിരയിലെ അംഗബലം. ഉപതിരഞ്ഞെടുപ്പിൽ 22 സീറ്റിൽ വിജയിച്ചാൽ നഷ്ടപ്പെട്ട അധികാരം തിരികെ പിടിക്കാൻ കോൺഗ്രസിന് സാധിക്കും. കോൺഗ്രസിൽ നിന്ന് രാജിവെച്ച് എത്തിയവരെ തന്നെയാണ് പല മണ്ഡ‍ലങ്ങളിലും ബിജെപി സ്ഥാനാർത്ഥിയാക്കിയത്. ഇത് ബിജെപിയിൽ തന്നെ ഒരു വിഭാഗത്തിനിടയിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കുകയും ചെയ്തു. ചില നേതാക്കൾ തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറുകയും ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP