Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202228Monday

മദ്യനയത്തിലെ ക്രമക്കേടിൽ ഡൽഹിയിലെ ആംആദ്മി സർക്കാരിന് പൂട്ടിടാൻ സിബിഐക്ക് പിന്നാലെ ഇഡിയും; കേസിന്റെ വിവരങ്ങൾ തേടി എൻഫോഴ്‌സ്‌മെന്റ്; നീക്കം മനീഷ് സിസോദിയയുടെ വസതിയിലടക്കം റെയ്ഡിന് പിന്നാലെ; 12 ഐഎഎസ് ഓഫീസർമാരെ സ്ഥലം മാറ്റി ലഫ്.ഗവർണർ

മദ്യനയത്തിലെ ക്രമക്കേടിൽ ഡൽഹിയിലെ ആംആദ്മി സർക്കാരിന് പൂട്ടിടാൻ സിബിഐക്ക് പിന്നാലെ ഇഡിയും; കേസിന്റെ വിവരങ്ങൾ തേടി എൻഫോഴ്‌സ്‌മെന്റ്; നീക്കം മനീഷ് സിസോദിയയുടെ വസതിയിലടക്കം റെയ്ഡിന് പിന്നാലെ; 12 ഐഎഎസ് ഓഫീസർമാരെ സ്ഥലം മാറ്റി ലഫ്.ഗവർണർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മദ്യനയത്തിലെ ക്രമക്കേടിന് ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയ്‌ക്കെതിരെ ഇഡിയും അന്വേഷണം ആരംഭിച്ചു. കേസ് ഉടൻ രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. സിബിഐ കേസിന്റെ വിവരങ്ങൾ ഇഡി തേടിയതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, മനീഷ് സിസോദിയയുടെ ഡൽഹിയിലെ വസതിയിൽ ഉൾപ്പടെ നടന്ന സിബിഐ റെയ്ഡിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയെന്നാണ് സൂചന. സിസോദിയയെ സിബിഐ ഉടൻ ചോദ്യം ചെയ്യും. ഏഴ് സംസ്ഥാനങ്ങളിലായി 31 സ്ഥലങ്ങളിലാണ് സിബിഐ റെയ്ഡ് നടന്നത്. സിസോദിയയുടെ വസതിയിൽ മാത്രം 14 മണിക്കൂറാണ് റെയ്ഡ് നീണ്ടത്.

റെയ്ഡിന് പിന്നാലെ സിസോദിയയുടെ ലാപ്പ്ടോപ്പും കമ്പ്യൂട്ടറും സിബിഐ കണ്ടെടുത്തിരുന്നു.സിബിഐയുടെ അന്വേഷണവുമായി സഹകരിക്കുമെന്ന് മനീഷ് സിസോദിയയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു തരത്തിലെ അഴിമതിയും നടത്തിയിട്ടില്ലെന്നും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും റെയ്ഡിനെ തുടർന്ന് സിസോദിയ വ്യക്തമാക്കി.

അതേസമയം, സിബിഐ റെയ്ഡിന് പിന്നാലെ 12 ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. ആരോഗ്യ സെക്രട്ടറി ഉദിത് പ്രകാശ് റായെ ഭരണ പരിഷ്‌കരണ വകുപ്പിലേക്ക് മാറ്റി. സിസോദിയയാണ് നിലവിൽ ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുന്നത്. ഉദിത് പ്രകാശ് റായ്ക്ക് പകരം വിജേന്ദ്ര സിങ് റാവത്തിന് ചുമതല നൽകി. ഡൽഹി ഫിനാൻസ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറായിരുന്നു വിജേന്ദ്ര സിങ്.ഹേമന്ത് കുമാറാണ് ഡിഎഫ്സിയുടെ പുതിയ ഡയറക്ടർ. ഐടി സെക്രട്ടറിയായി വിവേക് പാണ്ഡെയെ നിയമിച്ചു. ഷുർബിൽ സിങ്, ഗർമ ഗുപ്ത, ആഷിഷ്, കൃഷ്ണ കുമാർ, കല്യാൺ സഹായ് മീന, സോനൽ സ്വരൂപ് എന്നീ ഉദ്യോഗസ്ഥരെയാണ് ഗവർണർ സ്ഥലം മാറ്റിയത്.

മദ്യ നയവുമായി ബന്ധപ്പെട്ട കേസുകളിൽ 50 ലക്ഷം കൈക്കൂലി നൽകിയെന്നും ഇതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടിയെടുക്കണമെന്ന് ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്സേന ആവശ്യപ്പെട്ടു. മുൻ എക്സൈസ് കമ്മീഷ്ണർ ആരവ ഗോപികൃഷ്ണ ഐഎഎസിനെതിരെയും അന്വേഷണം നടത്തുന്നുണ്ട്. പ്രതിഷേധങ്ങളെ തുടർന്ന് രണ്ടാം ആംആദ്മി സർക്കാർ അവതരിപ്പിച്ച മദ്യ നയം പിൻവലിച്ചിരുന്നു.

ക്രമക്കേടും അഴിമതിയും ആരോപിച്ച് ഡൽഹി ഗവർണർ വി കെ സക്സേന കേന്ദ്ര ഏജൻസിയോട് വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നുണ്ട്. വിജയ് നായർ, അരുൺ രാമചന്ദ്ര പിള്ള എന്നിവരാണ് പ്രതിചേർക്കപ്പെട്ടത്.

മദ്യവിൽപ്പനയിൽ സർക്കാരിന്റെ നിയന്ത്രണം ഒഴിവാക്കി പൂർണമായും സ്വകാര്യവൽക്കരിക്കുമെന്ന നയമാണ് സർക്കാർ നവംബറിൽ അവതരിപ്പിച്ചത്. പുതിയ നയം സർക്കാരിന് വലിയ നഷ്ടമുണ്ടാക്കും, യോഗ്യതയില്ലാത്തവർ മദ്യവിൽപ്പനയിലേക്ക് കടന്നു വരും, ആംആദ്മി മദ്യ ലോബികളിൽ നിന്ന് കൈക്കൂലി വാങ്ങി എന്നിങ്ങനെയുള്ള ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. തുടർന്ന് ജൂലൈ 30ന് സർക്കാർ ഔട്ട്ലെറ്റുകളിലൂടെ മാത്രമെ മദ്യ വിൽപ്പന നടത്തുകയുള്ളൂയെന്ന് മനീഷ് സിസോദിയ പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP