Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി പാർലമെന്ററി ബോർഡിൽ നിന്ന് അദ്വാനിയെയും ജോഷിയെയും ഒഴിവാക്കി; പ്രായാധിക്യം പറഞ്ഞ് വാജ്പേയിയേയും; പാർട്ടിയുടെ പൂർണനിയന്ത്രണം ഇനി അമിത് ഷായുടെ കൈകളിൽ

ബിജെപി പാർലമെന്ററി ബോർഡിൽ നിന്ന് അദ്വാനിയെയും ജോഷിയെയും ഒഴിവാക്കി; പ്രായാധിക്യം പറഞ്ഞ് വാജ്പേയിയേയും; പാർട്ടിയുടെ പൂർണനിയന്ത്രണം ഇനി അമിത് ഷായുടെ കൈകളിൽ

ന്യൂഡൽഹി: ബിജെപി പാർലമെന്ററി ബോർഡ് അംഗങ്ങളെ പ്രഖ്യാപിച്ചു. മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളീമനോഹർ ജോഷി, അടൽ ബിഹാരി വാജ്പേയി എന്നിവരെ ഒഴിവാക്കി. പ്രായാധിക്യമാണ് വാജ്പേയിയെ ഒഴിവാക്കാൻ ന്യായീകരണം. പാർട്ടിയിലെ അധികാരം പൂർണമായി പിടിച്ചെടുക്കാനുള്ള മോദിപക്ഷത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ് അദ്വാനിയെയും ജോഷിയെയും ഒഴിവാക്കിയത്. അമിത് ഷാ, ശിവ്‌രാജ്‌സിങ് ചൗഹാൻ, ജെ ബി നഡ്ഡ എന്നിവരെ പുതുതായി പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തി. 75 വയസ്സ് കഴിഞ്ഞവരെ പാർലമെന്ററി ബോർഡിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

പാർട്ടി പ്രസിഡന്റും 11 അംഗങ്ങളും അടങ്ങുന്നതാണ് ബോർഡ്. ഇവരിൽ ഒരാൾ പാർലമെന്ററിപാർട്ടി നേതാവായിരിക്കും. അമിത് ഷാ, നരേന്ദ്ര മോദി, രാജ്‌നാഥ് സിങ്, അരുൺ ജെയറ്റ്‌ലി, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു, നിതിൻ ഗഡ്കരി, അനന്ത കുമാർ, തവർചന്ദ് ഗെഹ്‌ലോട്ട്, ശിവരാജ് സിങ് ചൗഹാൻ, ജെ.പി നഡ്ഡ, രാംലാൽ എന്നിവരാണ് ബോർഡ് അംഗങ്ങൾ. പാർട്ടി അധ്യക്ഷനാണ് ചെയർമാൻ. അതേ സമയം പാർലമെന്ററി ബോർഡിൽ നിന്ന് ഒഴിവാക്കി എന്ന പരാതി കേൾപ്പിക്കാതിരിക്കാൻ രാജ്നാഥ് സിങ്, വാജ്പേയി, അദ്വാനി, ജോഷി എന്നിവർ അംഗങ്ങളായി അഞ്ചംഗ മാർഗ നിർദേശക സമിതിയേയും നിയോഗിച്ചു. ആദ്യമായാണ് ബിജെപി ഇത്തരമൊരു സമിതിക്ക് രൂപം നൽകുന്നത്.

രാജ്‌നാഥ് സിങ് പ്രസിഡന്റായിരുന്നപ്പോൾ എ.ബി. വാജ്‌പേയി, എൽ.കെ. അദ്വാനി, നരേന്ദ്രമോദി, അരുൺജെയ്റ്റ്‌ലി, സുഷമാസ്വരാജ്, നിതിൻ ഗഡ്കരി, വെങ്കയ്യനായിഡു, തവർചന്ദ് ഗെഹ്‌ലോട്ട്, മുരളീ മനോഹർ ജോഷി, അനന്ത് കുമാർ എന്നിവരായിരുന്നു, പാർലമെന്ററി ബോർഡ് അംഗങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP