Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ച് നടി വിജയശാന്തി; 11 വർഷത്തെ ഇടവേളക്ക് ശേഷം താരം ബിജെപിയിലേക്ക് മടങ്ങുന്നു; ബിജെപി. അംഗത്വം സ്വീകരിക്കുക ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ; ഒരിക്കൽ സോണിയയെ നേരിടാൻ പാർട്ടി തീരുമാനിച്ച താരപ്രചാരക മടങ്ങിയെത്തുന്നതിന്റെ ആവേശത്തിൽ തെലങ്കാനയിലെ ബിജെപി

കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ച് നടി വിജയശാന്തി; 11 വർഷത്തെ ഇടവേളക്ക് ശേഷം താരം ബിജെപിയിലേക്ക് മടങ്ങുന്നു; ബിജെപി. അംഗത്വം സ്വീകരിക്കുക ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ; ഒരിക്കൽ സോണിയയെ നേരിടാൻ പാർട്ടി തീരുമാനിച്ച താരപ്രചാരക മടങ്ങിയെത്തുന്നതിന്റെ ആവേശത്തിൽ തെലങ്കാനയിലെ ബിജെപി

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: നടി വിജയശാന്തി കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു. വിജയശാന്തി തിങ്കളാഴ്ച ബിജെപിയിൽ ചേരുമെന്ന് ഉന്നത പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. 2014ലാണ് വിജയശാന്തി കോൺഗ്രസിൽ ചേർന്നത്. ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് വിജയശാന്തി ബിജെപി. അംഗത്വം സ്വീകരിക്കുക. ഇതിനു മുൻപായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തും. തെലങ്കാന ബിജെപി. അധ്യക്ഷൻ സഞ്ജയ് കുമാർ ഹൈദരാബാദിൽനിന്ന് ഡൽഹിക്ക് തിരിച്ചിട്ടുമുണ്ട്.

തെലങ്കാന കോൺഗ്രസിലെ പ്രമുഖ നേതാവും താര പ്രചാരകയുമായ വിജയശാന്തി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരും എന്നുള്ള അഭ്യൂഹം ഏറെ നാളായി ശക്തമാണ്. ബിജെപി നേതാക്കളുമായി വീട്ടിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നത് വിജയശാന്തി സമ്മതിച്ചിട്ടുണ്ട്. അതേസമയം എന്താണ് ബിജെപി നേതാക്കളുമായി ചർച്ച നടത്തിയത് എന്നത് വിജയശാന്തി വെളിപ്പെടുത്തിയിട്ടില്ല. മുൻ എംപി കൂടിയായ വിജയശാന്തി നേരത്തെ ബിജെപിയിൽ ആയിരുന്നു. അവിടെ നിന്നാണ് കോൺഗ്രസിൽ എത്തിയത്.

20 വർഷങ്ങൾക്ക് മുൻപ് ബിജെപിയിൽ ചേർന്ന വിജയശാന്തി കോൺഗ്രസിൽ എത്തുന്നതിന് മുൻപ് മറ്റ് ചില പാർട്ടികളിലും ഭാഗ്യം പരീക്ഷിച്ചിരുന്നു. ഒടുവിലാണ് കോൺഗ്രസിൽ എത്തിച്ചേർന്നത്. എന്നാൽ കഴിഞ്ഞ ഒരു വർഷക്കാലമായി ബിജെപിയിലേക്ക് തിരിച്ച് പോകാനുള്ള ശ്രമങ്ങൾ വിജയശാന്തി നടത്തുന്നുണ്ട് എന്നാണ് വിവരങ്ങൾ.

1998ലാണ് വിജയശാന്തി ബിജെപിയിൽ ചേർന്നത്. ഏറെ നാൾ മഹിള മോർച്ച സെക്രട്ടറിയായി പ്രവർത്തിച്ചു. 1999ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സോണിയാ ഗാന്ധിക്കെതിരെ മത്സരിക്കാൻ ബിജെപി തിരഞ്ഞെടുത്തത് വിജയശാന്തിയെ ആയിരുന്നു. എന്നാൽ സോണിയ ബെല്ലാരിയിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ വിജയശാന്തി പിന്മാറി. 2009 ജനുവരിയിൽ വിജയശാന്തി ബിജെപി വിട്ട് തല്ലി തെലങ്കാന പാർട്ടിയിൽ എന്ന പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കി. പിന്നീട് പാർട്ടിയെ ടിആർഎസുമായി ലയിപ്പിച്ചു. തുടർന്ന് ടിആർഎസ് ടിക്കറ്റിലാണ് വിജയശാന്തി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് എംപിയായത്.

ടിആർഎസ് സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ച വിജയശാന്തിയെ പാർട്ടി പുറത്താക്കുകയായിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചായിരുന്നു നടപടി. 2013ലായിരുന്നു അത്. തുടർന്ന് 2014ൽ വിജയശാന്തി കോൺഗ്രസിൽ ചേർന്നു. 2019ൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയശാന്തി ബിജെപിയിലേക്ക് തിരിച്ചെത്തുമെന്ന് വാർത്തകളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP