Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാഹന നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണം ജനങ്ങൾ ഓൺലൈൻ ടാക്‌സികളെ ആശ്രയിക്കുന്നത് എന്ന ധനമന്ത്രിയുടെ പ്രസ്താവന വലിയ തമാശയെന്ന് അഭിഷേക് മനു സിങ്വി; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്ത് ചെയ്യണമെന്ന് നിർമ്മല സീതാരാമന് വ്യക്തത ഇല്ലെന്നും കോൺഗ്രസ് നേതാവ്

വാഹന നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണം ജനങ്ങൾ ഓൺലൈൻ ടാക്‌സികളെ ആശ്രയിക്കുന്നത് എന്ന ധനമന്ത്രിയുടെ പ്രസ്താവന വലിയ തമാശയെന്ന് അഭിഷേക് മനു സിങ്വി; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്ത് ചെയ്യണമെന്ന് നിർമ്മല സീതാരാമന് വ്യക്തത ഇല്ലെന്നും കോൺഗ്രസ് നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ജനങ്ങൾ ഓൺലൈൻ ടാക്‌സികളെ ആശ്രയിക്കുന്നതാണ് വാഹന നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന ധനമന്ത്രിയുടെ പ്രസ്താവന വലിയ തമാശയാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി. ധനമന്ത്രിയുടെ പ്രസ്താവന അപക്വവും സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള ശേഷിക്കുറവും വ്യക്തമാക്കുന്നതാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്തു ചെയ്യണമെന്നതിൽ ധനമന്ത്രിക്ക് വ്യക്തതയില്ല. രാജ്യത്തെ പുതിയ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുകയാണ് ധനമന്ത്രി എന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. മറഞ്ഞിരിക്കാതെ ജനത്തെ അഭിസംബോധന ചെയ്ത് രാജ്യത്തെ ആശങ്ക ദൂരീകരിക്കണം. പ്രധാനമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും മാപ്പ് പറയണമെന്നും സിങ്‌വി ആവശ്യപ്പെട്ടു. അനുദിനം രാജ്യത്തെ യഥാർത്ഥ സാമ്പത്തികാവസ്ഥ തുറന്നു കാട്ടപ്പെടുകയാണ്. എല്ലാ മേഖലകളും തകർച്ചയുടെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾ വാഹനം വാങ്ങാതെ ഓൺലൈൻ ടാക്‌സികളെ ആശ്രയിക്കുന്നതാണ് വാഹന നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് ആയിരുന്നു കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രസ്താവന. ഇന്ത്യൻ വാഹന വിപണിയിലെ തകർച്ചയ്ക്ക് പ്രധാന കാരണം ജനത്തിന്റെ മനോഭാവവും ബിഎസ് 6 മാനദണ്ഡങ്ങളിലേക്കുള്ള മാറ്റവുമാണെന്നായിരുന്നു നിർമല സീതാരാമൻ പറഞ്ഞത്. കാർ വാങ്ങുന്നതിനെക്കാൾ കൂടുതൽ ടാക്‌സി സർവീസുകളെ ആശ്രയിക്കുന്നതാണ് വാഹന വിപണിയിലെ ഉപഭോഗം കുറയാൻ കാരണമെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു.

ജനങ്ങൾ കാർ വാങ്ങുന്നതിനെക്കാൾ കൂടുതൽ യാത്രകൾക്കായി ഊബർ, ഒല പോലെയുള്ള ടാക്‌സി സർവീസുകളെ ആശ്രയിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. തുല്യമായ പ്രതിമാസ ഗഡു എടുക്കാൻ ആളുകൾക്ക് താൽപ്പര്യമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ഒരു വർഷത്തിലേറെയായി വാഹന വിൽപ്പനയിൽ വൻ ഇടിവാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഓഗസ്റ്റിൽ വിൽപ്പന 31.57 ശതമാനം ഇടിഞ്ഞു, 22 വർഷത്തിനിടയിലെ ഏറ്റവും മോശം മാസമാണിത്. മേഖലയിലെ മാന്ദ്യം പല ഡീലർമാരും ജീവനക്കാരെ പിരിച്ചുവിടുകയോ ഷോപ്പ് അടച്ചുപൂട്ടുകയോ ചെയ്തു. കമ്പനികൾ ഉൽപാദനത്തിൽ വെട്ടിക്കുറവ് വരുത്തുകയും ചെയ്തു. വാഹനമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നിരവധി നടപടികൾ ധനമന്ത്രി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വാഹനങ്ങൾ വാങ്ങുന്നതിന് സർക്കാർ സ്വയം ഏർപ്പെടുത്തിയ വിലക്ക് ധനമന്ത്രി അടുത്തിടെ നീക്കിയിരുന്നു. പാസഞ്ചർ കാറുകളുടെ ചരക്ക് സേവന നികുതി വെട്ടിക്കുറയ്ക്കാൻ ഇന്ത്യൻ വാഹന കമ്പനികൾ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു, തുടർച്ചയായ മാന്ദ്യം വലിയ തോതിൽ തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP