Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗം 'ബഹിഷ്‌കരിച്ച്' പ്രതിപക്ഷ മുഖ്യമന്ത്രിമാർ; പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ നിന്നും വിട്ടുനിന്നത് ഒൻപത് മുഖ്യമന്ത്രിമാർ; കാരണം അറിയിക്കാതെ പിണറായി വിജയൻ; സംസ്ഥാനത്തിന്റെ വികസനം ബഹിഷ്‌കരിക്കുന്നതിന് തുല്യമെന്ന് വിമർശനം

നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗം 'ബഹിഷ്‌കരിച്ച്' പ്രതിപക്ഷ മുഖ്യമന്ത്രിമാർ; പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ നിന്നും വിട്ടുനിന്നത് ഒൻപത് മുഖ്യമന്ത്രിമാർ; കാരണം അറിയിക്കാതെ പിണറായി വിജയൻ; സംസ്ഥാനത്തിന്റെ വികസനം ബഹിഷ്‌കരിക്കുന്നതിന് തുല്യമെന്ന് വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ (ജിസിഎം) നിന്നും വിട്ടുനിന്നത് ഒൻപത് ബിജെപി ഇതര മുഖ്യമന്ത്രിമാർ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു (കെസിആർ), ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എന്നിവരാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്.

വികസിത് ഭാരത് @ 2047 എന്ന പ്രമേയത്തിൽ ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്തിലെ പുതിയ കൺവെൻഷൻ സെന്ററിലാണ് യോഗം ചേർന്നത്. കോൺഗ്രസ് മുഖ്യമന്ത്രിമാരിൽ, ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രത്യേക കാരണങ്ങൾ ഒന്നും അറിയിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽനിന്ന് വിട്ടുനിന്നത്.

യോഗത്തിൽ പങ്കെടുക്കാത്തതിന് അശോക് ഗെലോട്ട് ആരോഗ്യപരമായ കാരണങ്ങളാണ് അറിയിച്ചത്. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഓർഡിനൻസിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിക്കുന്നതായി കേജ്രിവാൾ വെള്ളിയാഴ്ച പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പഞ്ചാബിന്റെ താൽപര്യങ്ങൾ കേന്ദ്രം ശ്രദ്ധിക്കുന്നില്ലെന്നും അതിനാലാണ് യോഗം ബഹിഷ്‌കരിക്കുന്നതെന്നും ഭഗവന്ത് മാനും കേന്ദ്രത്തെ അറിയിച്ചിരുന്നു.

സിംഗപ്പൂരിലും ജപ്പാനിലും സന്ദർശനം നടത്തുന്നതിനാൽ എം.കെ.സ്റ്റാലിനും മുൻ നിശ്ചയിച്ച പരിപാടികളുള്ളതിനാൽ നിതീഷ് കുമാറും യോഗത്തിൽ നിന്നു വിട്ടുനിന്നെന്നാണ് വിവരം. യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമത ബാനർജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദിൽ കേജ്രിവാളുമായി കൂടിക്കാഴ്ചയുള്ളതിനാലാണ് കെസിആർ യോഗത്തിൽ പങ്കെടുക്കാത്തതെന്നാണ് റിപ്പോർട്ട്.

ഡൽഹിയിലെ പ്രഗതി മൈതാനിലെ പുതിയ കൺവൻഷൻ സെന്ററിൽ 'വിക്ഷിത് ഭാരത് @ 2047: റൂൾ ഓഫ് ടീം ഇന്ത്യ' എന്ന വിഷയത്തിൽ ഇന്നു നടന്ന നിതി ആയോഗിന്റെ എട്ടാമത് ഗവേണിങ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രിക്ക് പകരം സംസ്ഥാന ധനകാര്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും യോഗത്തിനയക്കാൻ ബംഗാൾ സർക്കാർ അനുമതി തേടിയിരുന്നെങ്കിലും നിഷേധിച്ചിരുന്നു. മമതയും യോഗത്തിൽ പങ്കെടുക്കില്ല. ലഫ്റ്റനന്റ് ഗവർണറുടെ അധികാരം പുനഃസ്ഥാപിക്കാനുള്ള മെയ്‌ 19-ലെ ഓർഡിനൻസ് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ യോഗത്തിൽനിന്ന് വിട്ടുനിന്നത്.

അതേസമയം, മുഖ്യമന്ത്രിമാർ നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗങ്ങൾ ബഹിഷ്‌കരിക്കുന്നത് സംസ്ഥാനത്തിന്റെ വികസനം ബഹിഷ്‌കരിക്കുന്നതിന് തുല്യമാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഗവേണിങ് കൗൺസിൽ യോഗത്തിൽ നൂറിലധികം സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും പങ്കെടുക്കാത്ത സംസ്ഥാനങ്ങൾക്ക് അത് നഷ്ടമാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP