1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ബിജെപിക്കാരനായത് പാർട്ടി ഓഫീസിലെത്തി സംസ്ഥാന പ്രസിഡന്റിൽ നിന്നും പതാക ഏറ്റുവാങ്ങി ആഘോഷമായി; 24 മണിക്കൂറിനുള്ളിൽ രാഷ്ട്രീയമേ വേണ്ടെന്ന് വെച്ചതായി മെഹ്താബ് ഹുസൈന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; മുൻ മുൻ ഇന്ത്യൻ ഫുട്‌ബോൾ താരത്തിന്റെ നിലപാട് മാറ്റത്തിൽ നാണം കെട്ട് ബിജെപി

July 23, 2020

കൽക്കത്ത: ബിജെപിയിൽ ചേർന്ന് 24 മണിക്കൂർ തികയും മുമ്പേ രാഷ്ട്രീയം തന്നെ അവസാനിപ്പിച്ച് മുൻ മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം. കുടുംബാം​ഗങ്ങളും ആരാധകരും സുഹൃത്തുക്കളും എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് മെഹ്താബ് ഹുസൈൻ ബിജെപിയേയും രാഷ്ട്രീയ പ്രവർത്തനത്തേയും ഉപേക്ഷി...

കോവിഡ് മുൻ നിർത്തി തിരഞ്ഞെടുപ്പ് പ്രചാരണം വെർച്വൽ പ്ലാറ്റ്ഫോമിലാക്കണം; ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം തള്ളി പ്രതിപക്ഷകക്ഷികൾ; എതിർപ്പ് കാരണം വേണ്ടെന്നു വെച്ചത് 65 വയസ് കഴിഞ്ഞവർക്ക് തപാൽ വോട്ട് എന്ന തീരുമാനവും; ഡിജിറ്റൽ ക്യാമ്പയിൻ കീഴ് വഴക്കമാകാൻ സാധ്യതയുള്ളതിനാൽ ശക്തമായി എതിർക്കുമെന്ന് വർഗീസ് ജോർജ് മറുനാടനോട്

July 22, 2020

 തിരുവനന്തപുരം: കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ് പ്രചാരണം മുടക്കാൻ തുനിഞ്ഞ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് എതിരെ പ്രതിരോധദുർഗം തീർത്ത് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ. ആസന്നമായ ബീഹാർ തിരഞ്ഞെടുപ്പിൽ ഡിജിറ്റൽ ക്യാമ്പയിൻ മാത്രമേ അനുവദിക്കാനാവു എന്ന കേന്ദ്ര തിര...

കൊറോണ വൈറസിനേക്കാൾ ഭയപ്പെടുത്തുന്നത് കുറ്റകൃത്യങ്ങളുടെ വൈറസ്; ഉത്തർപ്രദേശിൽ നടക്കുന്നത് ജംഗിൾ രാജെന്ന് മായാവതി; സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്നും കുറ്റപ്പെടുത്തൽ

July 22, 2020

ലഖ്‌നൗ: ഉത്തർപ്രദേശിൽ ജംഗിൾ രാജാണ് നടക്കുന്നതെന്ന് മുൻ മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതി. മാധ്യമ പ്രവർത്തകനായ വിക്രം ജോഷി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് യോ​ഗി ആദിത്യ നാഥ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മായാവതി രം​ഗത്തെത്തിയത്. മരിച്...

രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഇനി സുപ്രീംകോടതിയിലേക്കും; രാജസ്ഥാൻ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സ്പീക്കർ; നീക്കം സച്ചിൻ പൈലറ്റിനെയും എം.എഎൽ.എമാരേയും അയോഗ്യരാക്കാനുള്ള കോൺഗ്രസ് മന്ത്രി സഭാ തീരുമാനത്തിന് തിരിച്ചടി കിട്ടിയതിന് പിന്നിലെ  

July 22, 2020

ജയ്പൂർ: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഇനി സുപ്രീംകോടതിയിലേക്കും. സച്ചിൻ പൈലറ്റിനും 18 എംഎ‍ൽഎമാർക്കുമെതിരെയുള്ള നടപടി നീട്ടിവെക്കാനുള്ള രാജസ്ഥാൻ ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് രജസ്ഥാൻ സ്പീക്കർ സി.പി ജോഷി സുപ്രീം കോടതിയെ സമീപിക്കുന്നത്. സു...

'എങ്ങനെയാണ് പോരാടേണ്ടതെന്ന് എനിക്കറിയാം, നിലപാടുകൾ മാറ്റില്ല; അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്ത് മമത ബാനർജി

July 21, 2020

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ഏക രാഷ്ട്രീയ ബദൽ തൃണമൂൽ കോൺ​ഗ്രസാണെന്ന് മുഖ്യമന്ത്രി മമത ബാനർജി. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ അവർ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായുള്ള വെർച്വൽ മീറ്റ...

ബിജെപിയുടെ പിന്തുണയോടെ കഴിഞ്ഞ ആറുമാസമായി സച്ചിൻ ഗൂഢാലോചന നടത്തുന്നു; സച്ചിൻ വിഭാഗം എംഎൽഎമാരെ ബന്ദികളാക്കിയിരിക്കുകയാണ്; അവരുടെ സ്വകാര്യ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരിക്കുന്നു; അവർക്ക് ഞങ്ങളോടൊപ്പം ചേരാനാണ് ആഗ്രഹം; ആരോപണവുമായി വീണ്ടും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്; സച്ചിൻ കൂറുമാറുന്നതിന് 35 കോടി വാഗ്ദാനം ചെയ്തതായി കോൺഗ്രസ് എം.എൽഎയും

July 20, 2020

ജയ്പുർ: സച്ചിൻ പൈലറ്റിനെതിരെ ആരോപണവുമായി വീണ്ടും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്. ബിജെപിയുടെ പിന്തുണയോടെ കഴിഞ്ഞ ആറുമാസമായി സച്ചിൻ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് ഗെഹ്ലോത് പറഞ്ഞു. ബിജെപി പിന്തുണയോടെ കഴിഞ്ഞ ആറുമാസമായി ഗൂഢാലോചന നടത്തുകയായിരുന്നു അ...

രാജസ്ഥാനിൽ കോൺ​ഗ്രസ് പ്രതിസന്ധിക്കിടെ ചർച്ചകളിൽ സജീവമായി മലയാളി വനിതയും; കോട്ടയത്തുകാരി റോസമ്മ ജോസഫ് രാജസ്ഥാൻ കാരുടെ രഹാന റിയാസ് ചിസ്തി ആയ കഥ ഇങ്ങനെ

July 20, 2020

ജയ്പൂർ: രാജസ്ഥാൻ രാഷ്ട്രീയം തിളച്ചു മറിയുമ്പോൾ ഒരു മലയാളി വനിതയും ചർച്ചകളിൽ നിറയുന്നു. കോട്ടയം സ്വദേശിയായ റോസമ്മ ജോസഫ് ആണ് രാജസ്ഥാൻ കോൺ​ഗ്രസ് രാഷ്ട്രീയത്തിൽ സജീവ ചർച്ചയാകുന്ന മലയാളി വനിത. റോസമ്മ ജോസഫ് എന്നു പറഞ്ഞാൽ പക്ഷേ രാജസ്ഥാനിലെ കോൺ​ഗ്രസുകാർക്കോ ...

അവസരം മുതലാക്കി ശരത് പവാർ; അധികാരമുണ്ടെങ്കിലും നിസ്സഹായരായി ശിവസേന; മഹാരാഷ്ട്രയിൽ മുന്നണി ഭരണത്തിന്റെ ബലത്തിൽ എൻസിപി ശക്തിപ്രാപിക്കുന്നു; സേനയിൽ അതൃപ്തി പുകയുന്നു

July 20, 2020

മുംബൈ: മഹാരാഷ്ട്രയിൽ എൻസിപിക്ക് അമിത പ്രാധാന്യം നൽകുന്നതിന്റെ പേരിൽ ശിവസേനയിൽ അസംതൃപ്തി പുകയുന്നു. ഭരണകാര്യങ്ങളിൽ ശരത് പവാറിനുള്ള മുൻപരിചയമാണ് എൻസിപി ഉപയോ​ഗിക്കുന്നത്. പവാർ സൂപ്പർ സിഎം കളിക്കുന്നു എന്ന പരാതി സേനാ നേതാക്കളുടെ ഇടയിൽ പോലും ശക്തമാണ്. അതി...

ജ്യോതിരാദിത്യ സിന്ധ്യ ചെയ്ത തെറ്റ് സച്ചിൻ കാണിക്കുമെന്ന് കരുതുന്നില്ല; കോൺഗ്രസിൽ അദ്ദേഹത്തിന് മികച്ച ഭാവിയുണ്ട്; രാജസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നിൽ ബിജെപി; സച്ചിനെ തള്ളാതെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്; രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയുടെ വിശ്വാസ വോട്ടെടുപ്പ് അടുത്ത ആഴ്‌ച്ച നടന്നേക്കുമെന്ന് സൂചന

July 19, 2020

ഭോപ്പാൽ: രാജസ്ഥാൻ കോൺഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സചിൻ പൈലറ്റിനെ തള്ളിപ്പറയാതെ മുതിർന്ന നേതാവ് ദിഗ് വിജയ് സിങ്. സചിൻ പൈലറ്റ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യയുടെ പാത പിന്തുടരരുത്, അദ്ദേഹത്തിന് കോൺഗ്രസിൽ മികച്ച ...

സഞ്ജയ് ജെയിൻ ദീർഘകാലമായി ശ്രമിക്കുന്നത് അശോക് ​ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ; എല്ലാത്തിനും ചരടുവലിക്കുന്നത് ബിജെപി നേതാവ് വസുന്ധര രാജെയും; എട്ടുമാസം മുമ്പ് സഞ്ജയ് ജെയിൻ തന്നെയും സമീപിച്ചിരുന്നു എന്ന് വ്യക്തമാക്കി കോൺ​ഗ്രസ് എംഎൽഎ രാജേന്ദ്ര ഗുഡ; രാജസ്ഥാനിൽ രാഷ്ട്രീയ വിവാദങ്ങൾ അവസാനിക്കുന്നില്ല

July 19, 2020

ജയ്പുർ: രാജസ്ഥാനിലെ കോൺ​ഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ നേരിട്ട് പങ്കുണ്ടെന്ന് കോൺ​ഗ്രസ് എംഎൽഎ രാജേന്ദ്ര ഗുഡ. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത സഞ്ജയ് ജെയിൻ എട്ടുമാസം മുമ്പ് താനുമായി ബന്ധപ്പെട്ട...

രാജസ്ഥാനിലെ ജനങ്ങൾ നിരവധി പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ ഭരിക്കുന്ന കോൺ​ഗ്രസ് തമ്മിലടിക്കുകയാണെന്ന് വസുന്ധര രാജെ; ജനങ്ങളുടെ താത്‌പര്യങ്ങളാണ് എന്തിനെക്കാളും വലുതെന്നും കോൺഗ്രസ് ജനങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും ബിജെപി നേതാവ്

July 18, 2020

ജയ്പൂർ: സംസ്ഥാനത്തെ ജനങ്ങൾ നിരവധി പ്രശ്നങ്ങൾക്ക് മുന്നിൽ പകച്ച് നിൽക്കുമ്പോൾ കോൺ​ഗ്രസ് തമ്മിലടിക്കുകയാണെന്ന് ബിജെപി നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ. കോൺ​ഗ്രസിലെ തമ്മിലടിക്ക് രാജസ്ഥാനിലെ ജനങ്ങൾ വലിയ വില നൽകേണ്ടി വരുന്നത് നിർഭാ​ഗ്യക...

ഒരു വർഷത്തിനുള്ളിൽ തനിക്ക് മുഖ്യമന്ത്രി പദം നൽകുമെന്ന പ്രഖ്യാപനം ഉണ്ടെങ്കിൽ മാത്രം ചർച്ചയെന്ന നിലപാടിൽ സച്ചിൻ പൈലറ്റ്; രാജസ്ഥാനിൽ ഭരണം അട്ടിമറിക്കാൻ കരുനീക്കുന്നത് ബിജെപി എന്നാവർത്തിച്ച് കോൺ​ഗ്രസ്; വിമത എംഎൽഎമാർ ഹരിയാന പൊലീസിന്റെ സംരക്ഷണയിലെന്നും ആരോപണം; അശോക് ​ഗെലോട്ട് വഞ്ചകനെന്നും രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും മായാവതി; കോൺ​ഗ്രസിൽ തമ്മിലടി തുടരുമ്പോൾ ശ്രദ്ധാപൂർവം ബിജെപിയും

July 18, 2020

ജയ്പൂർ: ഒരു വർഷത്തിനിടയിൽ തനിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കണമെന്ന് സച്ചിൻ പൈലറ്റ് കോൺ​ഗ്രസ് നേതൃത്വത്തിന് അന്ത്യശാസനം നൽകിയതിന് പിന്നാലെ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ ബിജെപി എന്ന് ആവർത്തിച്ച് കോൺ​ഗ്രസ്. ഹരിയാനയിലെ ബിജെപി സർക്കാരാണ് രാ...

'രാജസ്ഥാനിലെ കോൺ​ഗ്രസ് എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ബിജെപി പണം സമാഹരിച്ചത് മഹാരാഷ്ട്രയിൽ നിന്ന്; സംസ്ഥാനത്തെ വ്യവസായികളിൽ നിന്നും കോൺട്രാക്ടർമാരിൽ നിന്നുമായി പിരിച്ചെടുത്തത് 500 കോടി രൂപ; കോൺഗ്രസ് സർക്കാരുകളെ അട്ടിമറിക്കുന്നത് കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ചും വൻതോതിൽ പണം ഒഴുക്കിയും'; രാജസ്ഥാനിലും റിസോർട്ട് രാഷ്ട്രീയം അരങ്ങു തകർക്കുമ്പോൾ ​ഗുരുതര ആരോപണങ്ങളുമായി കോൺ​ഗ്രസ്

July 17, 2020

മുംബൈ: രാജസ്ഥാനിലെ കോൺ​ഗ്രസ് എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ബിജെപി പണം സമാഹരിച്ചത് മഹാരാഷ്ട്രയിൽ നിന്നെന്ന ആരോപണവുമായി കോൺ​ഗ്രസ്. രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ മഹാരാഷ്ട്രയിലെ വ്യവസായികളിൽ നിന്നും കോൺട്രാക്ടർമാരിൽ നിന്നുമായി ബിജെപി 500 കോടി രൂപ സമാഹരി...

"തിളക്കം നഷ്ടപ്പെട്ട പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ"കളത്തിലിറങ്ങി എച്ച് ഡി ദേവ​ഗൗഡ; സംസ്ഥാനത്ത് ഭരണത്തിലിരിക്കെ നേതാക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്ന് കുറ്റസമ്മതം; പ്രതിബദ്ധതയോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന എല്ലാവരുടെയും ശോഭനമായ ഭാവിയാണ് തന്റെ ആഗ്രഹമെന്നും മുൻ പ്രധാനമന്ത്രി

July 17, 2020

ബെംഗളൂരു: 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രാപ്തമാക്കാൻ എച്ച് ഡി ദേവ​ഗൗഡ നേരിട്ട് കളത്തിലിറങ്ങുന്നു. ഇതിന്റെ ഭാ​ഗമായി പാർട്ടിയുടെ ഉന്നതരും തന്റെ വിശ്വസ്തരുമായ നേതാക്കൾക്ക് മുൻ പ്രധാനമന്ത്രി കത്തയച്ചു. മകൻ കുമാരസ്വാമി മുഖ്യമന്ത്രി ആയിരിക്കെ ന...

'കൈയടിക്കുകയും ചെണ്ട കൊട്ടുകയും വിസിലടിക്കുകയും ചെയ്താൽ മാത്രം മതിയോ? സർക്കാർ ദൈവമോ മായാജാലക്കാരനോ അല്ലെന്നും മമത ബാനർജി; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം തേടി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി

July 17, 2020

കൊൽക്കത്ത: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തെ കേന്ദ്രസർക്കാർ കയ്യൊഴിഞ്ഞെന്നും മമത കുറ്റപ്പെടുത്തി. സർക്കാർ ദൈവമോ മായാജാലക്കാരനോ അല്ലെന്നും കൊവിഡിനോട്...

MNM Recommends

Loading...
Loading...