Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ രാജിവെച്ച 22 എംഎൽഎമാരിൽ 21 പേരും ബിജെപിയിൽ ചേർന്നു; അവശേഷിക്കുന്നയാൾ അംഗത്വം എടുക്കുക അടുത്ത ദിവസം; എല്ലാവർക്കും മത്സരിക്കാൻ അവസരം ലഭിക്കുമെന്ന് ഉറപ്പ് നൽകി ബിജെപി അധ്യക്ഷൻ

ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ രാജിവെച്ച 22 എംഎൽഎമാരിൽ 21 പേരും ബിജെപിയിൽ ചേർന്നു; അവശേഷിക്കുന്നയാൾ അംഗത്വം എടുക്കുക അടുത്ത ദിവസം; എല്ലാവർക്കും മത്സരിക്കാൻ അവസരം ലഭിക്കുമെന്ന് ഉറപ്പ് നൽകി ബിജെപി അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്നാലെ മധ്യപ്രദേശ് കോൺഗ്രസിൽ നിന്നും രാജിവെച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നു. 22 പേരിൽ 21പേരാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. ബാക്കിയുള്ള ഒരാൾ അടുത്തദിവസം ബിജെപിയിൽ ചേരും. മുൻ എംഎൽഎമാർ ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡയുമായി അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി. ജ്യോതിരാദിത്യ സിന്ധ്യയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ബിജെപി അധ്യക്ഷന്റെ ആശീർവാദത്തോടെ 21 എംഎൽ.എമാരും ബിജെപിയിൽ ചേർന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സിന്ധ്യ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. എല്ലാവർക്കും മത്സരിക്കാൻ അവസരം ലഭിക്കും. അദ്ദേഹം ഞങ്ങളെ പ്രോത്സാഹിപ്പിച്ചുവെന്നും എല്ലാവരുടേയും സ്ഥാനം നിലനിർത്തുമെന്ന് ഉറപ്പ് നൽകിയതായും സിന്ധ്യ പ്രതികരിച്ചു.

മാർച്ച് ഒമ്പതിനാണ് മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിൽ പ്രതിസന്ധി സൃഷ്ടിച്ച് സിന്ധ്യയും 22 എംഎ‍ൽഎ.മാരും കോൺഗ്രസിൽ നിന്നും രാജിവെച്ച് പുറത്ത് പോയത്. വിവാദങ്ങൾക്ക് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച മാത്രമാണ് ഇവരുടെ രാജി നിയമസഭ സ്പീക്കർ സ്വീകരിച്ചത്. ബിജെപി.യിൽ ചേരുമെന്ന് നേരത്തെ തന്നെ എംഎ‍ൽഎ.മാർ വ്യക്തമാക്കിയിരുന്നു. കുതിരക്കച്ചവട ഭീഷണി നിലനിൽക്കെ എംഎ‍ൽഎ.മാരെ ബെംഗളൂരുവിലെ റിസോർട്ടിലേക്ക് ബിജെപി. മാറ്റിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP