Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂന്നു ലക്ഷം വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്ക് ഒന്നരശതമാനം പലിശയിളവ്; പൊതുമേഖലാ ബാങ്കുകൾ മുതൽ സഹകരണ ബാങ്കുകൾക്ക് വരെ ബാധകം; പുതുക്കിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; കാർഷിക മേഖലയിൽ വായ്പാ ഒഴുക്കുകൂട്ടാൻ ഉള്ള തീരുമാനം കർഷകർക്ക് വലിയ ആശ്വാസം

മൂന്നു ലക്ഷം വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്ക് ഒന്നരശതമാനം പലിശയിളവ്; പൊതുമേഖലാ ബാങ്കുകൾ മുതൽ സഹകരണ ബാങ്കുകൾക്ക് വരെ ബാധകം; പുതുക്കിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; കാർഷിക മേഖലയിൽ വായ്പാ ഒഴുക്കുകൂട്ടാൻ ഉള്ള തീരുമാനം കർഷകർക്ക് വലിയ ആശ്വാസം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ കർഷകർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. കർഷകരെടുത്ത മൂന്നുലക്ഷം വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്ക് പ്രതിവർഷം ഒന്നര ശതമാനം പലിശയിളവ് അനുവദിച്ചു. കേന്ദ്ര മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ മേഖലാ ബാങ്കുകൾ, ചെറുകിട ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, കോപ്പറേറ്റീവ് ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നെടുത്ത കാർഷിക വായ്പകൾക്കാണ് (2022-23 മുതൽ 2024-25) ഇത് ബാധകമാകുക. പലിശയിളവ് നൽകാൻ 34,856 കോടി അധിക ബജറ്റ് തുക കണ്ടെത്തേണ്ടി വരും.

പുതിയ തീരുമാനം കാർഷിക മേഖലയിൽ വായ്പയുടെ ഒഴുക്ക് സുഗമമാക്കുകയും, വായ്പാ സ്ഥാപനങ്ങളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്. കർഷകർക്ക് കൂടുതൽ ഹ്രസ്വകാല വായ്പകൾ നൽകാൻ ഇതോടെ ബാങ്കുകൾ തയ്യാറാകും.

മൃഗസംരക്ഷണം, പാലുൽപ്പാദനം, കോഴി വളർത്തൽ, മത്സ്യകൃഷി എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾക്കെല്ലാം ഹ്രസ്വകാല കാർഷിക വായ്പകൾ അനുവദിക്കുന്നതുകൊണ്ട് കൂടുതൽ തൊഴിൽ ഉത്പാദനവും ലക്ഷ്യങ്ങളിലൊന്നാണ്.

വലിയ ബുദ്ധിമുട്ടില്ലാതെ കുറഞ്ഞ നിരക്കിൽ, കർഷകർക്ക് വായ്പ നൽകാൻ ലക്ഷ്യമിട്ടാണ് കിസാൻ ക്രഡിറ്റ് കാർഡ് പദ്ധതി കൊണ്ടുവന്നത്. കാർഷിക ഉത്പ്പന്നങ്ങളും, സേവനങ്ങളും വായ്പ എടുത്ത് വാങ്ങാൻ കർഷകരെ ശാക്തീകരിക്കുകയായിരുന്നു ലക്ഷ്യം. നേരത്തെയുണ്ടായിരുന്ന പലിശയിളവ് പദ്ധതി ഭേദഗതി ചെയ്താണ് പുതിയ സബ്‌സിഡി പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 7 ശതമാനം വാർഷിക പലിശനിരക്കാണ് ഈടാക്കുന്നത്. കൃത്യമായ വായ്പാ തിരിച്ചടവിന് പ്രോത്സാഹനമായി 3 ശതമാനം അധിക ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു കർഷകൻ കൃത്യസമയത്ത് തിരിച്ചടവ് നടകത്തിയാൽ അയാൾക്ക് നാല് ശതമാനം നിരക്കിൽ വായ്പ ലഭ്യമാകുമെന്ന് ചുരുക്കം. ഇത് 100 ശതമാനം കേന്ദ്രസർക്കാർ പിന്തുണയോടെ ഉള്ള പദ്ധതിയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP