Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഡിഎഫ് അല്ല എൽഡിഎഫ് എന്ന് മുഖ്യമന്ത്രി പറഞ്ഞത് വാസ്തവം; രാജ്യാന്തര സ്വർണക്കടത്തൊന്നും ഞങ്ങളെ കൊണ്ട് പറ്റില്ല; ഇത്തരം കള്ളക്കടത്തുകൾ മുഖ്യമന്ത്രിക്കും അങ്ങയുടെ പാർട്ടിക്കും കൂടെയുള്ളവർക്കും മാത്രമേ പറ്റുകയുള്ളൂ; സ്വപ്‌നയ്ക്ക് നിയമനം നൽകിയ പ്ലേസ്മെന്റ് ഏജൻസി ഏതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; കേരളത്തിലെ ഏത് നിയമനത്തിന്റേയും പിന്നിൽ ഇപ്പോൾ പി.ഡബ്ല്യൂ.സി ആയി മാറിക്കഴിഞ്ഞു; പിണറായിക്കെതിരെ രമേശ് ചെന്നിത്തല

യുഡിഎഫ് അല്ല എൽഡിഎഫ് എന്ന് മുഖ്യമന്ത്രി പറഞ്ഞത് വാസ്തവം; രാജ്യാന്തര സ്വർണക്കടത്തൊന്നും ഞങ്ങളെ കൊണ്ട് പറ്റില്ല; ഇത്തരം കള്ളക്കടത്തുകൾ മുഖ്യമന്ത്രിക്കും അങ്ങയുടെ പാർട്ടിക്കും കൂടെയുള്ളവർക്കും മാത്രമേ പറ്റുകയുള്ളൂ; സ്വപ്‌നയ്ക്ക് നിയമനം നൽകിയ പ്ലേസ്മെന്റ് ഏജൻസി ഏതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; കേരളത്തിലെ ഏത് നിയമനത്തിന്റേയും പിന്നിൽ ഇപ്പോൾ പി.ഡബ്ല്യൂ.സി ആയി മാറിക്കഴിഞ്ഞു; പിണറായിക്കെതിരെ രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സ്വപ്‌ന സുരേഷിന് നിയമനം നൽകിയതിൽ മുഖ്യമന്ത്രി കൈകഴുകാൻ ശ്രമിക്കുന്നതായി ചെന്നിത്തല ആരോപിച്ചു. സ്വപ്‌നയുടെ നിയമനത്തിന് പിന്നിൽ പ്രൈസ് വാട്ടർ കൂപ്പർ ആണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേസമയം യുഡിഎഫ് അല്ല എൽഡിഎഫെന്നും മുഖ്യമന്ത്രി പറഞ്ഞത് വാസ്തവമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞത് സത്യമാണെന്നും രാജ്യാന്തര ബന്ധമുള്ള സ്വർണകള്ളക്കടത്ത് നടത്താൻ തങ്ങൾക്ക് പറ്റില്ലെന്നുമായിരുന്നു ചെന്നിത്തല പ്രതികരിച്ചത്. ഇത്തരം കള്ളക്കടത്തുകൾ മുഖ്യമന്ത്രിക്കും അങ്ങയുടെ പാർട്ടിക്കും കൂടെയുള്ളവർക്കും മാത്രമേ പറ്റുകയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.

'ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് സെക്രട്ടറിയെ മാറ്റിയത് പൊതുജനങ്ങളുടെ ഇടയിൽ നിന്നും അഭിപ്രായവ്യത്യാസങ്ങൾ വന്നതുകൊണ്ടാണ് എന്താണ്. പൊതുജനങ്ങൾക്കിടയിൽ നിന്നും നേരത്തേയും അഭിപ്രായ വ്യത്യാസങ്ങൾ വന്നിരുന്നു. സിപിഐയും കാനം രാജേന്ദ്രനും സ്പ്രിംക്ലർ ഇടപാടിലെ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു. അന്ന് എന്തുകൊണ്ടാണ് സെക്രട്ടറിയെ മാറ്റാതിരുന്നത്. മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്താസമ്മേളനം കേട്ടപ്പോൾ ഒരു കാര്യം വ്യക്തമായി. അദ്ദേഹം ഈ വിവാദ സ്ത്രീയെ പൂർണമായും സംരക്ഷിക്കുന്നു എന്നാണ് പറഞ്ഞുവെച്ചത്. പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരായി നിയമപരമായ ഒരു നടപടിയും ആവശ്യമില്ലെന്നും പൊതുജനാവശ്യം പരിഗണിച്ച് മാറ്റിയതാണെന്നുമാണ് പറഞ്ഞത്. അതല്ല, അന്വേഷണം അങ്ങയുടെ മേലേക്ക് വരുമെന്ന് മനസിലായപ്പോഴാണ് അത്തരമൊരു നടപടി എടുത്തത്.- ചെനന്ിത്തല പറഞ്ഞു.

അങ്ങ് പറഞ്ഞു ഇത് യു.ഡി.എഫ് അല്ല എൽ.ഡി.എഫ് ആണെന്ന്. എൽ.ഡി.എഫിന് ഈ സ്വർണക്കള്ളക്കടത്ത് ബന്ധമുണ്ടെന്ന് ഇപ്പോഴാണ് ഞങ്ങൾക്ക് മനസിലായത്. ശരിയാണ് ഞങ്ങൾക്ക് അതില്ല. ഞങ്ങൾ ആ ഒരു പണി ചെയ്തിട്ടില്ല. ഇത് യു.ഡി.എഫിന് കഴിയുമോ എന്ന് ചോദിച്ചു. ഇല്ല ഞങ്ങൾക്ക് ഈ ഏർപ്പാടേ പറ്റില്ല, അത് സമ്മതിക്കുന്നു. സ്വർണ്ണക്കള്ളക്കടത്തുപോലുള്ള രാജ്യാന്തര ബന്ധമുള്ള കള്ളക്കടത്ത് ചെയ്യാൻ തീർച്ചയായും മുഖ്യമന്ത്രി ഞങ്ങൾക്ക് പറ്റില്ല. അത് അങ്ങേയ്ക്കും അങ്ങയുടെ പാർട്ടിക്കും കൂടെയുള്ളവർക്കും മാത്രമേ പറ്റുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റൊരു കാര്യം അദ്ദേഹം പറഞ്ഞത് ക്രൈംബ്രാഞ്ചാണ് ഈ കേസ് അന്വേഷിച്ച് തീരുമാനമെടുത്തതെന്നാണ്. എത്ര ലാഘവത്തോടെയാണ് അങ്ങ് മറ്റുള്ളവർ എഴുതിത്ത്തന്നത് വായിക്കുന്നത്. 2016 ൽ രജിസ്റ്റർ ചെയ്ത കേസിന്റെ നടപടി ക്രമങ്ങൾ വർഷങ്ങളോളം താമസിപ്പിച്ചു. അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് കോടതി പറഞ്ഞപ്പോഴാണ് 2019 ൽ നടപടിയുമായി പോയത്. നിങ്ങളുടെ തലയിലെ തൂവലല്ല അത്. കോടതി ഇടപെട്ടപ്പോഴാണ് അന്വേഷണത്തിന് തയ്യാറായത്. വിവാദ സ്ത്രീയുമായി ബന്ധപ്പെട്ട അന്വേഷണം വൈകിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. അതുകൊണ്ട് തന്നെയാണ് അന്വേഷണം ഇഴഞ്ഞുനീങ്ങിയത്. ഇപ്പോൾ കോടതി ഇടപെട്ടതുകൊണ്ടാണ് കേസ് ലോജിക്കൽ കൺക്ലൂഷനിൽ എത്തിയത്. മറ്റൊരു കാര്യം നിയമനവുമായി ബന്ധപ്പെട്ടായിരുന്നു. പ്ലേസ്മെന്റ് ഏജൻസി ആണ് നിയമനം നൽകിയതെന്ന് മുഖ്യമന്ത്രി പറയുന്നു.

കേരളത്തിലെ ഏത് നിയമനത്തിന്റേയും പിന്നിൽ ഇപ്പോൾ പി.ഡബ്ല്യൂ.സി ആയി മാറിക്കഴിഞ്ഞു. കൊച്ചി ഇടനാഴി ആവട്ടെ, ഇ മൊബിലിറ്റി ആവട്ടെ അങ്ങനെ ഏതും. മുഖ്യമന്ത്രിക്ക് പി.ഡബ്ല്യു.സിയോടുള്ള സ്നേഹം എല്ലാവർക്കും അറിയാം. ആ പി.ഡബ്ല്യു.സി തന്നെയാണ് ഈ സ്ത്രീയെ ഒന്നരലക്ഷം ശമ്പളം കൊടുത്ത് നിയമിച്ചത്. അത് പ്ലേസ്മെന്റ് ഏജൻസിയുടെ തലയിൽ വെച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. നിയമനം അറിഞ്ഞില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയാണ് നിയമത്തിന് ശുപാർശ ചെയ്തത്. വിഷയം പുറത്തുവന്നപ്പോൾ അത് പ്ലേസ്മെന്റ് ഏജൻസിയുടെ തലയിൽ വെച്ച് രക്ഷപ്പെടുകയാണ്.

തട്ടിപ്പുകാരിയെ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിൽ നിയമിക്കുകയും അവർ നടത്തിയ സെമിനാറിൽ മുഖ്യമന്ത്രി നാല് മണിക്കൂർ നേരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴും അവരെ അറിയില്ലേ, പരിചയമില്ലേ, ഭരണത്തിലെ ഉന്നതരുമായുള്ള ഇവരുടെ ബന്ധം വരുംദിവസങ്ങളിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നത്തെ പത്രത്തിൽ കസ്റ്റംസിന്റെ ഉന്നതാധികാരിയുടെ അഭിമുഖം കണ്ടു. അദ്ദേഹം പറഞ്ഞത് വിളിച്ചയാളുകളെ മുഴുവൻ കസ്റ്റംസ് വിളിച്ചുവരുത്തും എന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് പറഞ്ഞതായി അദ്ദേഹം ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് എവിടെയാണ് ക്ലീൻ ചിറ്റ് നൽകിയത്. ഓഫീസ് ഇടപെട്ടില്ലെന്ന് എവിടെയാണ് പറഞ്ഞത്. കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥൻ നടന്നുപോകുമ്പോൾ പത്രക്കാർ എന്തോ ചോദിച്ചു. അദ്ദേഹം എന്തോ പറഞ്ഞു. കസ്റ്റംസ് ഉന്നതാധികാരി തന്നെ ഇക്കാര്യം പറഞ്ഞതോടെ ഇതിന് വിലയില്ലാതായില്ലേയെന്നും ചെന്നിത്തല ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP