Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രംപിനെ അടിയറവ് പറയിക്കാൻ ഇന്ത്യൻ വംശജയെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കി ജോ ബിഡൻ; പ്രസിഡണ്ട് സ്ഥാനത്തിനും പരിഗണിച്ചിരുന്ന കമല ഹാരിസ് അവസാന റൗണ്ടിലാണ് ജോ ബിഡനോട് അടിയറവ് പറഞ്ഞത്; ബ്രിട്ടന് പുറകെ അമേരിക്കയിലും ഇന്ത്യൻ വംശജർ താക്കോൽ സ്ഥാനത്ത് എത്തുമോ ?

ട്രംപിനെ അടിയറവ് പറയിക്കാൻ ഇന്ത്യൻ വംശജയെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കി ജോ ബിഡൻ; പ്രസിഡണ്ട് സ്ഥാനത്തിനും പരിഗണിച്ചിരുന്ന കമല ഹാരിസ് അവസാന റൗണ്ടിലാണ് ജോ ബിഡനോട് അടിയറവ് പറഞ്ഞത്; ബ്രിട്ടന് പുറകെ അമേരിക്കയിലും ഇന്ത്യൻ വംശജർ താക്കോൽ സ്ഥാനത്ത് എത്തുമോ ?

മറുനാടൻ മലയാളി ബ്യൂറോ

രുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ്പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജയായ കമല ഹാരിസിനെ ഇന്നലെ പ്രഖ്യാപിച്ചു. പ്രസിഡണ്ട് സ്ഥാനാർത്ഥി ജോ ബിഡനാണ് ഇക്കാര്യം പ്രസ്താവിച്ചത്. ഇന്ത്യൻ- ജമൈക്കൻ ദമ്പതികളുടെ മകളായ കമല വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയാകുന്ന ആദ്യ കറുത്ത വനിത കൂടിയാണ്. ദീർഘകാലം കാലിഫോർണിയയിൽ സെനറ്റർ ആയിരുന്ന കമല, ഒബാമ മത്സരിച്ച തെരഞ്ഞെടുപ്പുകളിൽ സജീവമായി പ്രചരണ രംഗത്തുണ്ടായിരുന്നു.

ചെന്നൈയിൽ നിന്നും അമേരിക്കയിൽ ഉപരി പഠനത്തിനെത്തിയ, കാൻസർ ശാസ്ത്രജ്ഞയായ ശ്യാമളാ ഗോപാലന്റെയും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസറായ ജമൈക്കൻ സ്വദേശി ഡൊണാൾഡ് ഹാരിസിന്റേയും പുത്രിയാണ് 55 കാരിയായ കമല. കാലിഫോർണിയയിലെ ഓക്ക്ലാൻഡിൽ ജനിച്ചുവളർന്ന കമല, ഓക്ലാൻഡിലും, മോണ്ട്രിയാലിലും പിന്നീട് ക്യൂബെക്കിലുമാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് പൊളിറ്റിക്കൽ സയൻസിലും എക്കണോമിക്സിലും ഹോവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം കരസ്ഥമാക്കിയ കമല കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദം നേടി.

1990-ൽ കാലിഫോർണിയയിലെ അലമെഡ കൗണ്ടിയിൽ ഡെപ്യുട്ടി ഡിസ്ട്രിക്ട് അറ്റോർണിയായി ഔദ്യോഗിക ജീവിതമാരംഭിച്ച കമല പിന്നീട് അൺഎംപ്ലോയ്മെന്റ് ഇൻഷുറൻസ് അപ്പീൽസ് ബോർഡിലും പ്രവർത്തിച്ചിട്ടുണ്ട്. 1998-ൽ സാൻഫ്രാൻസിസ്‌കോ അസ്സിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റോർണിയായി നിയമിതയായ കമല ചീഫ് ഓഫ് ക്രിമിനൽ ഡിവിഷൻ ആയി. 2004 മുതൽ 2011 വരെ സാൻഫ്രാസിസ്‌കോ ഡിസ്ട്രിക്ട് അറ്റോർണിയായ അവർ 2011-ൽ കാലിഫോർണിയയുടെ അറ്റോർണി ജനറലായി. 2016 ൽ കാലിഫോർണിയയിൽ നിന്നും സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട കമല 2018-ൽ സെനറ്റ് ജുഡീഷറി കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

അമേരിക്ക നേരിടുന്ന വെല്ലുവിളികൾ നേരിടാൻ ജോ ബിഡന് ശക്തിപകരാൻ കഴിയുന്ന ഒരു സഹായി തന്നെയാണ് കമല എന്നാണ് മുൻ പ്രസിഡണ്ട് ബാരക് ഒബാമ പറഞ്ഞത്. എന്നാൽ ട്രംപുമായി ഏറെ ഏറ്റുമുട്ടിയിട്ടുള്ള കമലയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിത്വം ട്രംപിനെ ഏറെ അസ്വസ്ഥനാക്കിയിട്ടുണ്ട്. കൊറോണയുടെ തേരോട്ടം തുടരുന്ന സമയത്താണ് തെരഞ്ഞെടുപ്പ് എന്നത് ശ്രദ്ധേയമാണ്. സമീപകാല ചരിത്രത്തിലൊന്നും ഇല്ലാത്തവിധം അമേരിക്ക കടുത്ത പ്രതിസന്ധികുളിൽ കൂടി കടന്നുപോവുകയാണ്.

തടയാനാകാത്ത മഹാവ്യാധിക്കൊപ്പം, വലിയൊരു സാമ്പത്തിക തകർച്ചയും രാജ്യം അഭിമുഖീകരിക്കുകയാണ്. അതിനൊപ്പമാണ് തലപൊക്കിയ വംശീയ വെറിയും. അടുത്തെങ്ങും ഒരു അമേരിക്കൻ പ്രസിഡണ്ടിനും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത സാഹചര്യമാണ് ട്രംപ് അഭിമുഖീകരിക്കുന്നത്. എന്നാൽ, ഇത്തരം പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിൽ ടംപ് പ്രാപ്തനല്ലെന്നാണ് അമേരിക്കൻ ജനത കരുതുന്നത്. അഭിപ്രായ സർവ്വേകളിൽ ട്രംപ് തുടർച്ചയായി പുറകോട്ടു പോകുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ കാണുന്നത്.

അറ്റോർണി ജനറൽ എന്ന നിലയിലും പിന്നീട് സെനറ്റർ എന്ന നിലയിലും പല സാമൂഹിക പ്രശ്നങ്ങളിലും കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് കമല ഹാരിസ്. അതുകൊണ്ടുതന്നെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഇവർ എത്തുമ്പോൾ അത് ട്രംപിന് കൂടുതൽ ഭീഷണിയാവുകയാണ്.

മോസ്റ്റ് ലിബറൽ സെനറ്റർ എന്ന് ട്രംപ് തന്നെ പറഞ്ഞിട്ടുള്ള കമലയുടെ ജനപ്രീതി ഡെമോക്രാറ്റിക് പാർട്ടിക്ക് മൊത്തത്തിൽ തുണയാകുമെന്നു തന്നെയാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ, ബ്രിട്ടന് പുറകെ അമേരിക്കയിലും ഇന്ത്യൻ വംശജർ അധികാരത്തിന്റെ ഉന്നതശൃംഗങ്ങളിൽ എത്തുന്നത് നമുക്ക് കാണാനാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP