Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മോദി തരംഗമെങ്കിലും നിയമസഭയിൽ കരുത്ത് കാട്ടി പ്രാദേശിക കക്ഷികൾ; ആന്ധ്രയിൽ തരംഗമായി വൈഎസ്ആർ കോൺഗ്രസും ജഗൻ മോഹനും; വൈഎസ്ആറിന്റെ പാർട്ടി കുതിക്കുന്നത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക്; ഒഡീഷയിൽ അഞ്ചാമതും നവീൻ പട്‌നായിക് തന്നെ; അരുണാചൽ പ്രദേശിൽ ബിജെപി മുന്നേറ്റം; സിക്കിമിൽ എസ്ഡിഎഫ് തന്നെ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മോദി തരംഗമെങ്കിലും നിയമസഭയിൽ കരുത്ത് കാട്ടി പ്രാദേശിക കക്ഷികൾ; ആന്ധ്രയിൽ തരംഗമായി വൈഎസ്ആർ കോൺഗ്രസും ജഗൻ മോഹനും; വൈഎസ്ആറിന്റെ പാർട്ടി കുതിക്കുന്നത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക്; ഒഡീഷയിൽ അഞ്ചാമതും നവീൻ പട്‌നായിക് തന്നെ; അരുണാചൽ പ്രദേശിൽ ബിജെപി മുന്നേറ്റം; സിക്കിമിൽ എസ്ഡിഎഫ് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: 17ാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഭലങ്ങൾ പുറത്ത് വരുമ്പോൾ രാജ്യത്ത് മോദി തരംഗം ആഞ്ഞടിക്കുകയാണ്. ലോക്‌സഭയ്ക്ക് ഒപ്പം നടന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം കൂടി പരിശോധിക്കുമ്പോൾ പക്ഷേ ബിജെപി നേട്ടം അരുണാചൽ പ്രദേശിൽ മാത്രം ഒതുങ്ങുന്നു. ഒഡീഷയിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എക്സിറ്റ്പോളുകൾ പ്രവചിച്ചത് പോലെ ഭരണകക്ഷിയായ ബിജു ജനതാദൾ വീണ്ടും അധികാരത്തിലേക്ക് അടുക്കുകയാണ്. 174 സീറ്റുകളിൽ മൊത്തം തെരഞ്ഞെടുപ്പ് നടക്കുമ്പോൾ നൂറിന് മുകളിൽ സീറ്റുകളിൽ മുന്നേറ്റം നടത്തി ഭരണകക്ഷിയായ ബിജു ജനതാദൾ കരുത്ത് കാണിക്കുകയായിരുന്നു.

21 ലോക്സഭ സീറ്റുകളിൽ 14 സീറ്റുകളിലും ബി.ജെ.ഡി ലീഡ് ചെയ്യുന്നു. തുടർച്ചയായ അഞ്ചാം തവണയും നവീൻ പട്നായിക്ക് ഒഡീഷയുടെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയിരിക്കുന്ന. കഴിഞ്ഞ തവണ 117 നിയമസഭ സീറ്റുകൾ നേടിയാണ് നവീൻ പട്നായിക് സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ കഴിഞ്ഞ തവണ 10 സീറ്റിൽ ഒതുങ്ങിയ ബിജെപിക്ക് ഇത്തവണ 26 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ 16 സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് ഇത്തവണ 15 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.കഴിഞ്ഞ തവണ ഒരു സീറ്റിൽ വിജയിച്ച ബിജെപി ഇത്തവണ ഏഴ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മറ്റ് 14 സീറ്റുകളിലും നിലവിൽ ബി.ജെ.ഡി സ്ഥാനാർത്ഥികളാണ് ലീഡ് ചെയ്യുന്നത്.

ആന്ധ്ര പ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈസ്ആർ കോൺഗ്രസ് തരംഗമായി മാറുന്ന കാഴ്ചയാണ് കാണുന്നത്.ആന്ധ്രപ്രദേശിലെ നിലവിലെ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി നേതാവുമായ ചന്ദ്രബാബുനായിഡുവിന്റെ രാഷ്ട്രീയ ഭാവിയെപ്പോലും ബാധിക്കുന്ന തരത്തിലാണ് ആന്ധ്രയിലെ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നത്.ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ചാണ് ആന്ധ്രപ്രദേശിൽ നടന്നത്. ജഗന്മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് ഇരുതിരഞ്ഞെടുപ്പുകളിലും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. 145 മണ്ഡലങ്ങളുള്ള 100 ൽ ഏറെ മണ്ഡലങ്ങളിൽ ജഗന്റെ പാർട്ടി മുന്നേറുകയാണ്. 29 സീറ്റുകളിൽ മാത്രമാണ് ടിഡിപി ലീഡ് ചെയ്യുന്നത്. 25 ലോക്‌സഭ മണ്ഡലങ്ങളിൽ 24ഉം വൈഎസ്ആർ കുതിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP