Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുൽഭൂഷൺ ജാദവ് വിധി പുനഃപരിശോധിക്കാനുള്ള ഹർജി നൽകാൻ വിസമ്മതിക്കുന്നതായി പാക്കിസ്ഥാൻ; ദയാഹർജിയുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പാക് അഡീഷണൽ അറ്റോർണി ജനറൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് വധശിക്ഷക്ക് വിധിച്ച ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവ് വിധി പുനഃപരിശോധിക്കാനുള്ള ഹർജി നൽകാൻ വിസമ്മതിക്കുന്നതായി പാക്കിസ്ഥാൻ. ദയാഹർജിയുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പാക് അഡീഷണൽ അറ്റോർണി ജനറൽ അഹമ്മദ് ഇർഫാൻ ഇസ്‌ലാമാബാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആരോപിക്കപ്പെട്ട കുറ്റവും വധശിക്ഷയും പുനഃപരിശോധിക്കുന്നതിന് ജൂൺ 17ന് കുൽഭൂഷണിന് അവസരം നൽകിയിരുന്നു. എന്നാൽ, അദ്ദേഹം അത് നിരസിച്ചതായാണ് അഡീഷണൽ അറ്റോർണി ജനറൽ പറയുന്നതെന്ന് വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ചാരവൃത്തിയും അട്ടിമറി ശ്രമവും ആരോപിച്ച് 2016 മാർച്ച് മൂന്നിനാണ് ബലൂചിസ്താനിൽനിന്ന് കുൽഭൂഷണിനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. റോ ഏജന്റാണെന്ന് ആരോപിച്ച് 2017ൽ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇറാനിയൻ തുറമുഖമായ ചബഹാറിൽനിന്ന് തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ അപ്പീൽ പരിഗണിച്ച് ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതി പാക് പ്രധാനമന്ത്രിക്ക് കത്തും അയച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് പാക്കിസ്ഥാനിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമ്മീഷണർ ഗൗരവ് അലുവാലിയ കുൽഭൂഷൻ ജാദവിനെ സന്ദർശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP