Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയില്ലെന്ന് പറഞ്ഞത് കള്ളം; 2017 മുതൽ അറിയാം; നിരവധി പരിപാടികളിൽ രണ്ടുപേരും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്; ഷാർജ ഷെയ്ക്ക് കേരളത്തിൽ എത്തിയപ്പോൾ സർക്കാർ ഔദ്യോഗിക പരിപാടികളുടെ നടത്തിപ്പുകാരിയായിരുന്നു; ലോക കേരളസഭയുടെ നടത്തിപ്പിലും സ്വപ്നക്ക് നിർണായക പങ്കുണ്ടായിരുന്നു; ഇതിനായി ഉപയോഗിച്ചത് സ്പീക്കറുമായുള്ള സൗഹൃദം; മകളുമായുള്ള ബന്ധം പുറത്താകുമെന്നതു കൊണ്ടാണോ ശിവശങ്കറെ ഒഴിവാക്കാത്തത്? ആരോപണം കടുപ്പിച്ചു കെ സുരേന്ദ്രൻ

മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയില്ലെന്ന് പറഞ്ഞത് കള്ളം; 2017 മുതൽ അറിയാം; നിരവധി പരിപാടികളിൽ രണ്ടുപേരും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്; ഷാർജ ഷെയ്ക്ക് കേരളത്തിൽ എത്തിയപ്പോൾ സർക്കാർ ഔദ്യോഗിക പരിപാടികളുടെ നടത്തിപ്പുകാരിയായിരുന്നു; ലോക കേരളസഭയുടെ നടത്തിപ്പിലും സ്വപ്നക്ക് നിർണായക പങ്കുണ്ടായിരുന്നു; ഇതിനായി ഉപയോഗിച്ചത് സ്പീക്കറുമായുള്ള സൗഹൃദം; മകളുമായുള്ള ബന്ധം പുറത്താകുമെന്നതു കൊണ്ടാണോ ശിവശങ്കറെ ഒഴിവാക്കാത്തത്? ആരോപണം കടുപ്പിച്ചു കെ സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തു കേസിൽ ആരോപണ വിധേയനായ സ്വപ്‌നയുമായി ബന്ധമുണ്ടെന്ന ആരോപണ വിധേയായ എം ശിവശങ്കറെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാത്തതിൽ ദുരൂഹതയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യം കൊണ്ടാണ് ഐടി സ്ഥാനത്ത് നിന്ന് ശിവശങ്കറെ മാറ്റാത്തതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. മകളുമായുള്ള ബന്ധം പുറത്താകുമെന്നതു കൊണ്ടാണോ ശിവശങ്കറെ ഒഴിവാക്കാത്തത്? എന്ന് സുരേന്ദ്രൻ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ ചോദിച്ചു.

വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണം കടത്തിയ കേസിൽ ആരോപണവിധേയയായ സ്വപ്ന സുരേഷിനെ 2017 മുതൽ മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ശിവ ശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലയിൽ നിന്ന് നീക്കിയതിലൂടെ, ഇന്നലെ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയായിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. അതേസമയം ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കാത്തതോടെ, മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യമാണ് പുറത്തായത്. നാവ് ഉപയോഗിച്ച് താൻ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഇത് വരെ ആരെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. വസ്തുത ആണ് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സ്വപ്ന സുരേഷിനെ അറിയില്ലെന്നും നിയമനം താൻ അറിഞ്ഞു കൊണ്ടല്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉമ്മൻ ചാണ്ടിയും ഇങ്ങനെ തന്നെയാണ് പറഞ്ഞത്. സരിതയുമായി ഒരു പരിചയവുമില്ലെന്നാണ് ഉമ്മൻ ചാണ്ടി അന്ന് പറഞ്ഞത്. പിണറായി വിജയന് 2017 മുതൽ സ്വപ്ന സുരേഷിനെ അറിയാം. സ്വപ്ന സുരേഷിനെ അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണ്. നിരവധി പരിപാടികളിൽ ഇവർ രണ്ടുപേരും പങ്കെടുത്തിട്ടുണ്ട്. പരസ്പരം സംസാരിച്ചിട്ടുണ്ട്. ഷാർജ ഷെയ്ക്ക് കേരളത്തിൽ എത്തിയപ്പോൾ സർക്കാർ ഔദ്യോഗിക പരിപാടികളുടെ നടത്തിപ്പുകാരിയായിരുന്നു. ഇതിന് പുറമേ ലോക കേരളസഭയുടെ നടത്തിപ്പിലും ഇവർക്ക് നിർണായക പങ്കുണ്ടായിരുന്നതായും സുരേന്ദ്രൻ ആരോപിച്ചു.

സ്പീക്കർ ശ്രീരാമകൃഷ്ണനുമായുള്ള ബന്ധം ഉപയോഗിച്ചാണ് ലോക കേരളസഭയുടെ ഭാഗമായത്. ബന്ധമില്ലെങ്കിൽ എന്തിനാണ് ഇപ്പോൾ സെക്രട്ടറിയെ മാറ്റിയതെന്ന് സുരേന്ദ്രൻ ചോദിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെട്ട കള്ളക്കടത്ത് സംഘത്തുമായി ശിവശങ്കറിന് അവിഹിത ബന്ധമുണ്ടെന്ന കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

'ലോക കേരളസഭയിലും സ്വപ്ന സുരേഷിന്റെ സന്നിധ്യമുണ്ടായിരുന്നു. ഇതിന് കാരണം സ്പീക്കർ ശ്രീരാമകൃഷ്ണനുമായുള്ള ബന്ധവും സൗഹൃദവുമാണ്. സ്വപ്നയുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിന്റെ തിരുവനന്തപുരത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനം നടത്തിയത് ശ്രീരാമകൃഷ്ണനാണ്. എല്ലാത്തിലും സ്വപ്ന കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ പല പ്രമുഖർക്കും സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുമായുമെല്ലാം ഇവർക്ക് നല്ല ബന്ധമുണ്ട്. അപ്പോൾ മുഖ്യമന്ത്രിക്ക് ഇവരെ അറിയില്ലേ. ഇതെല്ലാം താൻ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്.' അല്ലെങ്കിൽ അവർ നിഷേധിക്കട്ടെയെന്നും അപ്പോൾ മറുപടി പറയാമെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP