Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂറോപ്യൻ യൂണിയന് ബദലായി കൻസുക് സഖ്യത്തിനൊരുങ്ങി ബ്രിട്ടൻ; അമേരിക്കക്കും ചൈനയ്ക്കും യൂറോപ്യൻ യൂണിയനും ശേഷം ഏറ്റവുംവലിയ സാമ്പത്തിക ശകതിയാകാൻ ബ്രിട്ടൻ മുൻപോട്ട് വയ്ക്കുന്നത് യു. കെയും, ആസ്ട്രേലിയയും, ന്യുസിലാൻഡും, കാനഡയും ചേർന്നുള്ള ഫ്രീ ട്രേഡ് സഖ്യം; ഭൂരിപക്ഷം ബ്രിട്ടീഷുകാരും അനുകൂലിക്കുന്ന സഖ്യം യാഥാർത്ഥ്യമാക്കണമെന്ന് ബോറിസിനോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് ചരിത്രകാരൻ

യൂറോപ്യൻ യൂണിയന് ബദലായി കൻസുക് സഖ്യത്തിനൊരുങ്ങി ബ്രിട്ടൻ; അമേരിക്കക്കും ചൈനയ്ക്കും യൂറോപ്യൻ യൂണിയനും ശേഷം ഏറ്റവുംവലിയ സാമ്പത്തിക ശകതിയാകാൻ ബ്രിട്ടൻ മുൻപോട്ട് വയ്ക്കുന്നത് യു. കെയും, ആസ്ട്രേലിയയും, ന്യുസിലാൻഡും, കാനഡയും ചേർന്നുള്ള ഫ്രീ ട്രേഡ് സഖ്യം; ഭൂരിപക്ഷം ബ്രിട്ടീഷുകാരും അനുകൂലിക്കുന്ന സഖ്യം യാഥാർത്ഥ്യമാക്കണമെന്ന് ബോറിസിനോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് ചരിത്രകാരൻ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്നുള്ള പിന്മാറ്റം പൂർണ്ണമാകുന്നതോടെ, കോമൺവെൽത്ത് രാജ്യങ്ങളായ ആസ്ട്രേലിയയും, ന്യുസിലാൻഡും, കാനഡയുമായി ഒരു പുതിയ ഫ്രീട്രേഡ് സഖ്യത്തിനൊരുങ്ങുകയാണ് ബ്രിട്ടൻ. കാനഡ, ന്യുസിലാൻഡ്, ആസ്ട്രേലിയ എന്നീ രാഷ്ട്രങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ ''കാൻസുക്'' സഖ്യത്തിലൂടെ തകർന്നടിയുന്ന സമ്പ്ദ്ഘടന പിടിച്ചുയർത്താനാകും എന്നാണ്പ്രമുഖ ചരിത്രകാരനായ ആൻഡ്രു റോബർട്ട്സ് പ്രതീക്ഷിക്കുന്നത്.ഈ വരുന്ന ഡിസംബർ 31 ന് യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം പൂർണ്ണമാകുന്നതോടെ പുതിയ സഖ്യത്തിന് രൂപം കൊടുക്കാമെന്നാണ് പ്രതീക്ഷ.

ഇംഗ്ലീഷ് സംസാരിക്കുന്ന ജനതയുള്ള വികസിത രാജ്യങ്ങൾ സഖ്യത്തിലായാൽ (സ്വതന്ത്ര വ്യാപാരം, പൗർന്മാർക്ക് സഖ്യത്തിലുള്ള രാജ്യങ്ങളിലേക്ക് സ്വതന്ത്രമായി യാത്രചെയ്യുവാനുള്ള അവകാശം എന്നിവ ഉൾപ്പടെ) അത് എല്ലാ അംഗരാജ്യങ്ങൾക്കും ഗുണകരമാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ബ്രെക്സിറ്റിനു ശേഷമുള്ള സഖ്യത്തിന്റെ പ്രധാന വ്യവസ്ഥകൾ വരുന്ന ആഴ്‌ച്ചകളിൽ ഈ രാഷ്ട്രങ്ങൾ ഔദ്യോഗികമായി അംഗീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തരമൊരു സഖ്യമുണ്ടായാൽ അത് ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് പ്രമുഖ ചരിത്രകാരനായ റോബർട്ട്സ് പറയുന്നത്. അമേരിക്ക, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയ്ക്ക് തൊട്ടുപിന്നിലായി 4.6 ട്രില്ല്യണീലധികംമൊത്ത അഭ്യന്തര ഉദ്പാദനമുള്ള ഒരു സാമ്പത്തിക വ്യവസ്ഥയായി ഇത് മാറും. ഈ നിർദ്ദേശത്തെ ഭൂരിപക്ഷം ബ്രിട്ടീഷ് പൗരന്മാരും പിന്താങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇതുസംബന്ധിച്ച് ഒരു പ്രമുഖ മാധ്യമം ഓഗസ്റ്റ് 9 ന് സംഘടിപ്പിച്ച അഭിപ്രായ സർവ്വേയിൽ പങ്കെടുത്ത 5,712 പേരിൽ 94% പേരും ഈ നിർദ്ദേശത്തെ പിന്താങ്ങിയിരിക്കുകയാണ്. വെറും 5% പേർ മാത്രമാണ് റോബർട്ട്സിന്റെ ഈ നിർദ്ദേശത്തോട് യോജിക്കാത്തത്. ഭൂഖണത്തിനകത്തെ വ്യാപാരമേഖലയിൽ ഒതുങ്ങി നിൽക്കാതെ, ബ്രിട്ടന്റെ വ്യാപാര താത്പര്യങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുവാനും കോമൺവെൽത്ത് ശക്തിപ്പെടുത്തുവാനും ഈ സഖ്യം ഉപകരിക്കും എന്നാണ് ഭൂരിഭാഗം ബ്രിട്ടീഷുകാരും കരുതുന്നത്.

യൂറോപ്യൻ രാജ്യങ്ങളേക്കാൾ സ്വാഭാവിക പങ്കാളികൾ കോമൺവെൽത്ത് രാജ്യങ്ങളാണെന്നാണ് അവർ പറയുന്നത്. ചൈനയുടെ വികാസമാണ് കാൻസുക് സഖ്യത്തിന് ഏറ്റവുമധികം വെല്ലുവിളി ഉയർത്തുന്നത് എന്ന് റോബർട്ട്സ് ചൂണ്ടിക്കാണിക്കുന്നു. ചൈനയുടെ വ്യാപാരാധിനിവേശത്തെ ചെറുക്കാൻ ഈ രാജ്യങ്ങൾ ഒരുമിച്ച് തയ്യാറായിരിക്കുകയാണ്. 5 ജി സാങ്കേതിക വിദ്യയിൽ നിന്നും ചൈനീസ് കമ്പനിയായ വാവായ്യെ നീക്കം ചെയ്യാൻ ഈ രാജ്യങ്ങൾ ഒരുമിച്ച് തീരുമാനമെടുത്തതും ഇത്തരമൊരു സാഹചര്യത്തിലാണ്.

ഒരുപടി കൂടി കടന്ന് അമേരിക്കയേയും ഈ സഖ്യത്തിലേക്ക് ക്ഷണിക്കുകയാണ് റോബർട്ട്സ്. ലോക പൊലീസ് എന്ന സ്ഥാനം നിലനിർത്താൻ, അമേരിക്കൻ പണം ദുർവ്യയം ചെയ്യാതെ ഈ സഖ്യത്തിൽ ചേർന്നാൽ അത് ലോകത്തിന് തന്നെ മുതൽക്കൂട്ടാവും എന്നാണ് അദ്ദേഹം പറയുന്നത്. ചൈനയുടെ ആഗോള താത്പര്യങ്ങൾക്ക് തടയിടാൻ ഈ രണ്ട് ശക്തികളുമൊരുമിച്ച് നിന്നാൽ എളുപ്പത്തിൽ സാധിക്കും എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP