Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202309Saturday

തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെ ചെങ്കടലിൽ ഇസ്രയേലി കപ്പൽ റാഞ്ചിയതായി ഹൂതി സേന; 'ഗാലക്‌സി ലീഡർ' എന്ന കപ്പലിൽ ഉള്ളത് അമ്പതോളം ജീവനക്കാർ; ഇന്ത്യക്കാരുണ്ടോ എന്ന് വ്യക്തമല്ല; ഇസ്രയേൽ പതാക വച്ച കപ്പലുകളെ വെറുതെവിടില്ലെന്ന് ഹൂതികൾ

തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെ ചെങ്കടലിൽ ഇസ്രയേലി കപ്പൽ റാഞ്ചിയതായി ഹൂതി സേന; 'ഗാലക്‌സി ലീഡർ' എന്ന കപ്പലിൽ ഉള്ളത് അമ്പതോളം ജീവനക്കാർ; ഇന്ത്യക്കാരുണ്ടോ എന്ന് വ്യക്തമല്ല; ഇസ്രയേൽ പതാക വച്ച കപ്പലുകളെ വെറുതെവിടില്ലെന്ന് ഹൂതികൾ

മറുനാടൻ ഡെസ്‌ക്‌

സന: ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ അലയൊലികൾ കടൽസഞ്ചാര പാതകളിലേക്കും വ്യാപിക്കുന്നു. ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ഇസ്രയേലി കപ്പൽ റാഞ്ചിയതായി യമനിലെ ഹൂതി സേന അവകാശപ്പെട്ടു. തുർക്കിയയിൽനിന്ന് ഇന്ത്യയിലേക്ക് പോവുകയായിരുന്ന 'ഗാലക്‌സി ലീഡർ' എന്ന കപ്പലാണ് ഹൂതി വിമതർ റാഞ്ചിയത്. കപ്പലിൽ ഇസ്രയേലി പൗരന്മാരില്ലെന്നാണ് റിപ്പോർട്ട്.

അതേസമം ഇന്ത്യയിലേക്കുള്ള കപ്പലിൽ ഉള്ളത് അമ്പതോളം പേരാണ്. ഇതിൽ ഇന്ത്യക്കാരുണ്ടോ എന്നത് വ്യക്തമല്ല. ഇസ്രയേൽ വ്യവസായി ഏബ്രഹാം ഉൻഗറിനു പങ്കാളിത്തമുള്ള ബ്രിട്ടിഷ് കമ്പനിയുടേതാണു കപ്പൽ. ജാപ്പനീസ് സ്ഥാപനത്തിനാണു നടത്തിപ്പു ചുമതല. കപ്പലിൽ തങ്ങളുടെ പൗരർ ഇല്ലെന്ന് ഇസ്രയേൽ അറിയിച്ചു.

ഗസ്സ ആക്രമണത്തിന് പ്രതികാരമായി യമൻ അതിർത്തിയിലൂടെ സഞ്ചരിക്കുന്ന ഇസ്രയേലി ഉടമസ്ഥതയിലുള്ളതും ഇസ്രയേലി പതാകയുള്ളതുമായ കപ്പലുകൾ റാഞ്ചുമെന്ന് ഹൂതി വക്താവ് യഹ്‌യ സരിയ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം കപ്പലുകളിൽ ജോലി ചെയ്യുന്ന പൗരന്മാരെ പിൻവലിക്കാൻ മറ്റു രാജ്യങ്ങളോട് ഹൂതി സേന ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ ഹൂതികൾ നിരവധി തവണ മിസൈൽ ആക്രമണം നടത്തിയിരുന്നു.

ഇറാൻ പിന്തുണയോടെയുള്ള തീവ്രവാദ പ്രവർത്തനത്തെ ശക്തമായി അപലപിക്കുന്നതായും ആഗോള കപ്പൽ പാതകളുടെ സുരക്ഷയിൽ ഇത് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഇസ്രയേൽ പ്രസ്താവിച്ചു. നേരത്തെ മുഴുവൻ ഇസ്രയേൽ കപ്പലുകളെയും ആക്രമിക്കുമെന്നാണ് ഹൂതി വിഭാഗം മുന്നറിയിപ്പു നൽകിയത്. ഇസ്രയേൽ ഉടമസ്ഥതയിലുള്ളതോ ഇസ്രയേൻ നേരിട്ട് നടത്തുന്നതോ ആയ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകും. ഇസ്രയേൽ പതാക വച്ച കപ്പലുകളെയും വെറുതെവിടില്ലെന്നും അവർ അറിയിച്ചു. ഇസ്രയേൽ ബന്ധമുള്ള കപ്പലുകളിൽ ജോലി ചെയ്യുന്ന പൗരന്മാരെ ഒഴിപ്പിക്കാൻ ലോകരാജ്യങ്ങളോട് ഹൂതി വക്താവ് ആഹ്വാനം ചെയ്തിട്ടുമുണ്ട്.

അതേസമയം, അന്താരാഷ്ട്ര സമൂഹം ഗസ്സയിൽ അടിയന്തരമായ വെടിനിർത്തലിന് ഇടപെടണമെന്ന് ജോർദാൻ രാജാവ് അബ്ദുല്ല ആവശ്യപ്പെട്ടു. സിവിലിയന്മാർക്കെതിരെ ഇസ്രയേൽ നടത്തുന്ന വൃത്തികെട്ട യുദ്ധംമൂലമുണ്ടാകുന്ന മാനുഷികദുരന്തം അവസാനിപ്പിക്കാൻ ലോകശക്തികൾ മുന്നോട്ടുവരണമെന്നും സിവിലിയന്മാരെ സംരക്ഷിക്കണമെന്ന അന്താരാഷ്ട്ര നിയമങ്ങൾ അംഗീകരിക്കാൻ ഇസ്രയേലിനെ നിർബന്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ ഇസ്രയേലിന്റെ നിയന്ത്രണത്തിലായ അൽ ഷിഫ ആശുപത്രിയിൽനിന്ന് 31 നവജാത ശിശുക്കളെ ഫലസ്തീൻ റെഡ് ക്രെസന്റും ലോകാരോഗ്യസംഘടനയും യുഎന്നും ചേർന്നു രക്ഷപ്പെടുത്തി. അതിർത്തിയായ റഫായിലെത്തിച്ചശേഷം ഇവരെ ഈജിപ്തിലെ ആശുപത്രികളിലേക്കു മാറ്റും. യുദ്ധത്തിൽ പരുക്കേറ്റവരും മറ്റുമായി 291 രോഗികളെയും 25 ജീവനക്കാരെയും കൂടി പുറത്തെത്തിച്ചു.

ഹമാസ് ബന്ദികളാക്കിയ 240 പേരിൽ 12 പേരെയെങ്കിലും മോചിപ്പിക്കാനുള്ള നീക്കം ഊർജിതമായതായും സൂചനയുണ്ട്. താൽക്കാലിക യുദ്ധവിരാമത്തിനും കൂടുതൽ ജീവകാരുണ്യ സഹായത്തിനുമുള്ള വ്യവസ്ഥകളും ഇതോടൊപ്പം പ്രതീക്ഷിക്കാമെന്നു വൈറ്റ് ഹൗസ് ഡപ്യൂട്ടി നാഷനൽ സെക്യൂരിറ്റി അഡൈ്വസർ ജോൺ ഫൈനർ അറിയിച്ചു. ചെറിയ തർക്കങ്ങൾ മാത്രമാണു ധാരണയ്ക്കു തടസ്സമെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP