Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഴ വന്നപ്പോൾ മോദിക്ക് കുട ചൂടി രാഷ്ട്രത്തലവന്മാർ; ആദ്യവട്ടം ആലിംഗനനയതന്ത്രത്താൽ ഹൃദയം കീഴടക്കിയ പ്രധാനമന്ത്രി രണ്ടാമൂഴത്തിലും വിദേശ രാഷ്ട്രത്തലവന്മാർക്ക് പ്രിയങ്കരൻ; ഷാങ്ഹായി ഉച്ചകോടിക്ക് ബിഷ്ടെക്കിൽ എത്തിയപ്പോൾ കുട ചൂടാൻ എത്തിയത് കിർഗിസ്ഥാൻ പ്രസിഡന്റ്; കൊളംബോയിൽ മഴ നനയാതിരിക്കാൻ കുട ചൂടിയത് മൈത്രിപാല സിരിസേനയും; തന്നെ മാനിച്ച നേതാക്കളുടെ സ്‌നേഹവായ്പിൽ വികാരാധീനനായി മോദി

മഴ വന്നപ്പോൾ മോദിക്ക് കുട ചൂടി രാഷ്ട്രത്തലവന്മാർ; ആദ്യവട്ടം ആലിംഗനനയതന്ത്രത്താൽ ഹൃദയം കീഴടക്കിയ പ്രധാനമന്ത്രി രണ്ടാമൂഴത്തിലും വിദേശ രാഷ്ട്രത്തലവന്മാർക്ക് പ്രിയങ്കരൻ; ഷാങ്ഹായി ഉച്ചകോടിക്ക് ബിഷ്ടെക്കിൽ എത്തിയപ്പോൾ കുട ചൂടാൻ എത്തിയത് കിർഗിസ്ഥാൻ പ്രസിഡന്റ്; കൊളംബോയിൽ മഴ നനയാതിരിക്കാൻ കുട ചൂടിയത് മൈത്രിപാല സിരിസേനയും; തന്നെ മാനിച്ച നേതാക്കളുടെ സ്‌നേഹവായ്പിൽ വികാരാധീനനായി മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രണ്ടാമൂഴത്തിലും വിദേശ യാത്രാദൗത്യങ്ങളിൽ നരേന്ദ്ര മോദി തിളങ്ങുകയാണ്. അയൽക്കാർ ആദ്യം നയപ്രകാരം ആദ്യം മാലദ്വീപും, പിന്നെ ശ്രീലങ്കയും. ഏറ്റവുമൊടുവിൽ കിർഗിസ്ഥാനിൽ ഷാങ്ഹായി സഹകരണ ഉച്ചകോടിയിലും ലോക നേതാക്കൾക്കൊപ്പം തോളോട് തോളോട് ചെർന്ന് മോദി തന്റെ വിദേശനയതന്ത്രചാതുര്യം രാജ്യത്തിന്റെ നേട്ടമാക്കുകയാണ്. എന്നാൽ, ഇത്തവണത്തെ സന്ദർശനത്തിൽ മോദിയെ അത്ഭുതപ്പെടുത്തിയ സംഭവമുണ്ടായി. ബിഷ്ടെക്കിൽ ഉച്ചകോടിക്ക് എത്തിയപ്പോൾ നല്ല മഴ. സാധാരണ ഗതിയിൽ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇത്തരം അവസരങ്ങളിൽ കുട ചൂടി കൊടുക്കുക. എന്നാൽ കിർഗിസ്ഥാൻ പ്രസിഡന്റ് സൂറോൺബേ ജീൻബെക്കോവിന്റെ മര്യാദ എല്ലാവരുടെയും മനസ്സ് കീഴടക്കി. ഉപചാരപൂർവം മോദിയെ സ്വീകരിക്കുന്നതിനിടെ, അദ്ദേഹം മഴ നനയാതിരിക്കാൻ മോദിക്ക് കുട ചൂടി കൊടുത്തു.

കഴിഞ്ഞ ഞായറാഴ്ച കൊളംബോയിൽ എത്തിയപ്പോഴും സമാനസംഭവമുണ്ടായി. അപ്പോഴും കനത്ത മഴ. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഊഴമായിരുന്നു ഇത്തവണ. കുട ചൂടി മോദിയെ സംരക്ഷിക്കാൻ അദ്ദേഹം തന്നെ മുന്നിട്ടിറങ്ങി. രണ്ടു സംഭവങ്ങളും മോദിയെ ആഴത്തിൽ സ്പർശിച്ചുവെന്നാണ് വിദശമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്.

ലോക നേതാക്കളുടെ ആദരവ് പിടിച്ചുപറ്റുന്നതിൽ മാത്രമല്ല, അടുപ്പം സ്ഥാപിക്കുന്നതിൽ മുമ്പനാണ് മോദി. രാഹുൽ ഗാന്ധി എത്ര പരിഹസിച്ചാലും, മോദിയുടെ ആലിംഗന നയതന്ത്രം പലവട്ടം വിജയിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. എൻഡിഎ സർക്കാരിന്റെ ആദ്യകാലത്താണ് മോദി തന്റെ ആലിംഗന നയതന്ത്രം വിജയകരമായി പരീക്ഷിച്ചത്. അമേരിക്കൻ സന്ദർശനത്തിന് എത്തിയ മോദി ട്രംപിനെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. പൊതുവേ, കെട്ടിപ്പിടിത്തം ഇഷ്ടപെടാത്ത ട്രംപിനെ മോദി ആലിംഗനം ചെയ്തപ്പോൾ ചെറു പുഞ്ചിരി കാഴ്ചവച്ച് മോദിയുടെ പുറത്ത് ട്രംപ് ഒന്നു രണ്ടു തവണ തട്ടി. പാക്കിസ്ഥാന് എക്കാലവും താങ്ങും തണലുമായി നിന്നിരുന്ന യുഎസ് കടുത്ത നിലപാടിലേക്ക് എത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയമെന്ന് അക്കാലത്ത് പലരും വിലയിരുത്തിയിരുന്നു.

്‌മോദി-ഒബാമ ബന്ധത്തിന്റെ ഊഷ്മളത നിറഞ്ഞ് നിൽക്കുന്ന നിരവധി കാഴ്ചകളും ആദ്യവട്ടത്തിൽ കണ്ടു. അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ കെട്ടിപ്പിടിച്ചും കൈ കോർത്തും ഇരു രാഷ്ട്രനേതാക്കളും പല തവണ സൗഹൃദം പങ്ക് വച്ചപ്പോൾ അത് ക്യാമറക്കണ്ണുകൾക്കും വിരുന്നായി

തന്റെ ക്ഷണം സ്വീകരിച്ച് റിപ്പബ്ളിക് ദിനത്തിൽ അതിഥിയായെത്തിയ ഒബാമയെ പ്രോട്ടോക്കോൾ മാറ്റിവച്ച് വിമാനത്താവളത്തിലെത്തിയ മോദി അമേരിക്കൻ പ്രസിഡന്റിനെ ആലിംഗനം ചെയ്തു. നിറഞ്ഞ ചിരിയോടെ ഇരുവരും ഔപചാരികതക്കപ്പുറമുള്ള ഊഷ്മള സൗഹൃദം പങ്ക് വച്ചു. രാഷ്ടപതി ഭവനിൽ ഔദ്യോഗിക സ്വീകരണം ഏറ്റ് വാങ്ങാനെത്തിയപ്പോഴും ഇരു രാഷ്ട്രനേതാക്കളും തമ്മിലുള്ള സൗഹൃദ നിമിഷങ്ങൾക്ക് കാഴ്ചക്കാർ സാക്ഷിയായി. കാറിൽ നിന്നിറങ്ങിയ ഒബാമയെ ഇന്ത്യൻ രീതിയിൽ അഭിവാദ്യം ചെയ്ത മോദി തുടർന്ന് കൈ കൊടുത്ത് രാഷ്ട്രപതി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾക്കിടയിലേക്ക് നയിച്ചു. ഇവരെ ഒബാമ അഭിവാദ്യം ചെയ്തതും ഇന്ത്യൻ ശൈലിയിലായിരുന്നു.
മോദി പുടിനെ ആലിംഗനം ചെയ്തു

ഇന്ത്യ-റഷ്യ സൗഹൃദത്തിന്റെ ചരിത്രത്തിൽ പുതിയ വഴികൾ തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ കൂടിക്കാഴ്ച നടത്തിയപ്പോഴും സമാനകാഴ്ചകൾ കണ്ടു. ഇന്ത്യ-റഷ്യ ഉച്ചകോടിക്ക് വേദിയായ സെന്റ് പീറ്റേഴ്സ് ബെർഗിലെ കോൺസ്റ്റന്റിൻ കൊട്ടാരത്തിൽ വച്ചുകണ്ടപ്പോഴും മോദിയെ ആലിംഗനം ചെയ്്താണ് പുടിൻ സ്വീകരിച്ചത്. ഏറ്റവുമൊടുവിൽ ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ വച്ച് കണ്ടപ്പോഴും ഇരുവരും തമ്മിലുള്ള അടുപ്പത്തിന്റെ ആഴം ആലിംഗനം ചെയ്യുന്ന ചിത്രങ്ങൾ വെളിവാക്കുന്നു. അതേസമയം ശത്രുപക്ഷത്ത് നിൽ്ക്കുന്ന അയൽക്കാരായ പാക്കിസ്ഥാനോട് ഒരുവിട്ടുവീഴ്്ചയ്ക്കും തയ്യാറായല്ല, താനും.

ഷാങ്ഹായി ഉച്ചകോടിയുടെ ആദ്യ സെഷന് മുന്നോടിയായി നടന്ന ഫോട്ടോ ഷൂട്ടിലും ഇമ്രാൻഖാനെ അഭിവാദ്യം ചെയ്യാൻ നരേന്ദ്ര മോദി തയ്യാറായില്ല.അത്താഴ വിരുന്നിലും ഇരുനേതാക്കളും ഒരുമിച്ച് ഉണ്ടായിരുന്നെങ്കിലും അനൗപചാരിക സൗഹൃദ വിനിമയത്തിന് പോലും തയ്യാറായില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP