Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ വംശജക്ക് അമേരിക്കയിൽ സുപ്രധാന പദവി; നാഷണൽ ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടറായി സമീറ ഫാസിലിയെ നിയമിച്ചു; ജോ ബൈഡന് സാമ്പത്തിക നയ ഉപദേശങ്ങൾ നൽകുക ഈ കശ്മീരി സുന്ദരി; സമീറ ഫാസിലിയെ കുറിച്ച് കൂടുതൽ അറിയാം

ഇന്ത്യൻ വംശജക്ക് അമേരിക്കയിൽ സുപ്രധാന പദവി; നാഷണൽ ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടറായി സമീറ ഫാസിലിയെ നിയമിച്ചു; ജോ ബൈഡന് സാമ്പത്തിക നയ ഉപദേശങ്ങൾ നൽകുക ഈ കശ്മീരി സുന്ദരി; സമീറ ഫാസിലിയെ കുറിച്ച് കൂടുതൽ അറിയാം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഇന്ത്യൻ വംശജക്ക് വൈറ്റ് ഹൗസിൽ സുപ്രധാന പദവി. അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ, ഇന്ത്യൻ വംശജയായ സമീറ ഫാസിലിയെ നാഷണൽ ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു. നാഷണൽ ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടറായി സമീറ ഫാസിലിയെ നിയമിച്ചതായി ബിഡെൻ- കമല ഹാരിസ് ട്രാൻസിഷൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. സാമ്പത്തിക നയരൂപീകരണ പ്രക്രിയയെ ഏകോപിപ്പിക്കുകയും യുഎസ് പ്രസിഡന്റിന് സാമ്പത്തിക നയ ഉപദേശങ്ങൾ നൽകുകയും ചെയ്യുകയാണ് നാഷണൽ ഇക്കണോമിക് കൗൺസിലിന്റെ ചുമതല.

ജോ ബൈഡൻ- കമല ഹാരിസ് കൂട്ടികെട്ടിന്റെ എക്കണോമിക് ഏജൻസി മേധാവിയാണ് നിലവിൽ സമീറ ഫാസിലി. ഫെഡറൽ റിസർവ് ബാങ്ക് ഓഫ് അറ്റ്ലാൻറയിലും നേരത്തെ ഇവർ ജോലി ചെയ്തിട്ടുണ്ട്. ഡയറക്ടർ ഓഫ് എൻഗേജ്മെൻറ് ഫോർ കമ്മ്യൂണിറ്റി ആൻഡ് എക്കണോമിക് ഡവലപ്മെൻറ് തസ്തികയിലായിരുന്നു ഇത്. ഒബാമ- ബൈഡൻ ഭരണകൂടത്തിൽ ഫാസിലി നാഷണൽ എക്കണോമിക് കൗൺസിലിൽ സീനിയർ പോളിസി ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം ജോർജിയയിലാണ് സമീറ ഫാസിലി താമസിക്കുന്നത്. ഹാർവാഡ് കോളേജിൽ നിന്നും യേൽ ലോ സ്കൂളിലും നിന്നും ബിരുദം നേടിയ ഇവർ യേൽ ലോ സ്കൂളിന്റെ കമ്മ്യൂണിറ്റി ആൻഡ് ഇക്കണോമിക് ഡെവലപ്മെൻറ് ക്ലിനിക്കിൽ ക്ലിനിക്കൽ ലക്ചററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

അധികാരമേൽക്കാനിരിക്കുന്ന ജോ ബൈഡൻ ഭരണകൂടത്തിൽ നിയമിതയാകുന്ന കശ്മീരി ബന്ധമുള്ള രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സമീറ ഫാസിലി. നേരത്തെ കഴിഞ്ഞ ഡിസംബറിൽ ആയിഷ ഷായും വൈറ്റ്ഹൗസിൽ നിയമിതയായിരുന്നു. വൈറ്റ്ഹൗസ് ഡിജിറ്റൽ സ്ട്രാറ്റജി ഓഫീസ് പാർട്ണർഷിപ് മാനേജറായായിരുന്നു നിയമനം. അമേരിക്കയിലെ കോവിഡ് 19 റെസ്‌പോൺസ് ടീമിന്റെ ടെസ്റ്റിങ് ഉപദേശകനായും ഇന്ത്യൻ വംശജനെ ജോ ബൈഡൻ നിയമിച്ചിരുന്നു.

ഹെൽത്ത് പോളിസി വിദഗ്ധൻ വിദുർ ശർമ്മയെ ആണ് കോവിഡ് ടെസ്റ്റിങ് ഉപദേശകനായി നിയമിച്ചിരിക്കുന്നത്. നിയുക്ത പ്രസിഡൻറ് ജോ ബൈഡനാണ് വിദുർ ശർമ്മയുടെ പേര് നിർദ്ദേശിച്ചത്. ഒബാമയുടെ ഭരണകാലത്ത് ഹെൽത്ത് പോളിസി അഡൈ്വസറായി സേവനമനുഷ്ടിച്ചയാളാണ് വിദുർ ശർമ്മ. കോവിഡിനെ പ്രതിരോധിക്കുന്നതിനായി രാജ്യത്തുടനീളമുള്ള കുത്തിവയ്‌പ്പ് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിയമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP