Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എവിടെ ജമാൽ ഖഷോഗി? പ്രിന്റ് ഓൺലൈൻ എഡിഷനുകളിൽ കോളം ഒഴിച്ചിട്ട് വാഷിങ്ടൺ പോസ്റ്റിന്റെ പ്രതിഷേധം; ഇസ്താംബുളിൽ കാണാതായ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതായി സൂചന; ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ചാണ് ഖഷോഗിയെ മൃഗീയമായി കൊല ചെയ്തതെന്ന് ആരോപിച്ച് തുർക്കി പൊലീസ്; ആരോപണങ്ങൾ പാടേ തള്ളി സൗദി സർക്കാർ

എവിടെ ജമാൽ ഖഷോഗി? പ്രിന്റ് ഓൺലൈൻ എഡിഷനുകളിൽ കോളം ഒഴിച്ചിട്ട് വാഷിങ്ടൺ പോസ്റ്റിന്റെ പ്രതിഷേധം; ഇസ്താംബുളിൽ കാണാതായ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതായി സൂചന; ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ചാണ് ഖഷോഗിയെ മൃഗീയമായി കൊല ചെയ്തതെന്ന് ആരോപിച്ച് തുർക്കി പൊലീസ്; ആരോപണങ്ങൾ പാടേ തള്ളി സൗദി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ഇസ്താംബുൾ: സൗദി അറേബ്യൻ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചിരുന്ന വാഷിങ്ടൺ പോസ്റ്റ് എഴുത്തുകാരൻ ജമാൽ ഖഷോഗിയെ അതിക്രൂരമായി കൊലപ്പെടുത്തിയെന്ന് സൂചന. ഇസ്താൻബുളിലെ സൗദി കോൺസുലേറ്റിൽ വച്ചാണ് കൊലപാതകം നടന്നത്. ഖഷോഗിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലചെയ്ത ശേഷം ശരീരം തുണ്ടം തുണ്ടമാക്കി. തുർക്കി പൊലീസ് അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചില രേഖകൾ തേടിയാണ് ഖഷോഗി കോൺസുലേറ്റിലെത്തിയത്. എന്നാൽ, ധീരനായ ആ മാധ്യമപ്രവർത്തകൻ മടങ്ങിയില്ല. തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചില ഔദ്യോഗിക രേഖകൾ സമ്പാദിക്കാനാണ് 59 കാരനായ ഖഷോഗി കോൺസുലേറ്റിലെത്തിയത്.

കോൺസുലേറ്റിനുള്ളിൽ വച്ച് കൊല നടന്നുവെന്നാണ് തുർക്കി പൊലീസ് ആരോപിക്കുന്നത്. എന്നാൽ, സൗദി ഈ ആരോപണം നിഷേദിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കോൺസുലേറ്റ് വിട്ട മാധ്യമപ്രവർത്തകനെ പിന്നീട് കാണാതായി എന്നാണ് അവരുടെ വിശദീകരണം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നയങ്ങളുടെ കടുത്ത വിമർശകനായിരുന്നു ഖഷോഗി. അദ്ദേഹത്തിന്റെ കൊലപാതകം വീഡിയോയിൽ ചിത്രീകരിച്ചുവെന്നും ടേപ്പ് രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി എന്നുമാണ് സ്ഥിരീകരിക്കാത്ത വിവരം

ഉദ്യോഗസ്ഥരടക്കം 15 സൗദി പൗരന്മാർ ചൊവ്വാഴ്ച രണ്ടു വിമാനങ്ങളിലായി  ഇസ്താൻബുളിലെത്തിയെന്നും ഖഷോഗി കോൺസുലേറ്റിൽ ഉണ്ടായിരുന്ന അതേ സമയത്ത് അവിടെയുണ്ടായിരുന്നുവെന്നുമാണ് തുർക്കി പൊലീസ് ആരോപിക്കുന്നത്. ഖഷോഗിയെ വധിക്കാൻ ചുമതലപ്പെടുത്തിയ സംഘമാണ് ദൗത്യം നിർവഹിച്ച് മടങ്ങിയതെന്നും അവർ ആരോപിക്കുന്നു. ഏതായാലും മാധ്യമ പ്രവർത്തകന്റെ തിരോധാനത്തെ കുറിച്ച് തുർക്കി ഔദ്യോഗിക അന്വേഷണം തുടങ്ങിയതായി പ്രസിഡന്റ് റെസപ് തയ്യിപ് എർദൊഗാൻ അറിയിച്ചു. തന്റെ സുഹൃത്ത് കൂടിയായി ഖർഷോഗി ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഖഷോഗിയുടെ തിരോധാനത്തെക്കുറിച്ചുള്ള വാർത്തയുടെ ചുരുളുകളഴിക്കുമെന്ന് തുർക്കി ഭരണ പാർട്ടിയായ ജസ്റ്റിസ് ആൻഡ് ഡിവല്പ്മെന്റ്ും പറഞ്ഞു. ഖഷോഗിയെ കൊലപ്പെടുത്തിയതിന്റെ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുകൊണ്ടുവരുമെന്നും അവകാശപ്പെട്ടു.ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇസ്താംബുളിലെ സൗദി കോൺസുലെറ്റ് പരിശോധിക്കാൻ തുർക്കിക്ക് അനുമതി നൽകുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞിരുന്നു.

അതേസമയം വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റ് കൂടിയായ ജമാലിന്റെ തിരോധാനത്തിൽ കടുത്ത പ്രതിഷേധമാണ് മാധ്യമം അറിയിച്ചത്. പ്രിന്റ് ഓൺലൈൻ എഡിഷനുകളിൽ കോളം ഒഴിച്ചിട്ടാണ് വാഷിങ്ടൺ പോസ്റ്റിന്റെ പ്രതിഷേധം. എവിടെ ജമാൽ ഖഷോഗി 'എന്ന തലക്കെട്ടിൽ വാഷിങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ ജമാൽ വെറുമൊരു കമന്റേറ്റർ മാത്രമായിരുന്നില്ലെന്ന് പറയുന്നുണ്ട്. സൗദി രാജകുടുംബ വൃത്തങ്ങളുമായി അടുത്ത പുലർത്തിയിരുന്ന ഇദ്ദേഹത്തിന് രാജകുടുംബം എന്ത് ചിന്തിക്കുന്നു എന്നതിനെക്കുറിച്ച് മറ്റാരെക്കാളും ധാരണയുണ്ടായിരുന്നെന്ന് എഡിറ്റോറിയൽ പറഞ്ഞു. ഏകാധിപത്യ പ്രവണതകളുള്ളയാളാണ് സൽമാൻ രാജാവ് എന്ന് തുറന്നെഴുതാനും ജമാൽ മടിച്ചില്ല. ഈ വിമർശനമാണ് ഏറെ അസഹിഷ്ണുത ഉളവാക്കിയതെന്നും എഡിറ്റോറിയൽ എഡിറ്റർ പറയുന്നു.

ഖത്തർ, കാനഡ തുടങ്ങിയ രാജ്യങ്ങളോടുള്ള സൗദിയുടെ നയത്തെയും യെമൻ യുദ്ധത്തിലെ ഇടപെടലുകളെയും മാധ്യമങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും എതിരായ സൗദി ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നടപടികളേയും അദ്ദേഹം വിമർശിച്ചിരുന്നു.അൽ വതാൻ, അൽ അറബ് എന്നീ പത്രങ്ങളുടെ മുൻ എഡിറ്റർ കൂടിയായിരുന്നു അദ്ദേഹം. തുർക്കി അൽ ഫൈസൽ രാജകുമാരൻ ലണ്ടനിലെയും വാഷിങ്ടണിലെയും അംബാസിഡറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായും ഖഷോഗി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ട്വീറ്റുകൾക്കും പ്രസിദ്ധീകരണങ്ങൾക്കും സൗദിയിൽ വിലക്കെർപ്പെടുത്തിയതോടെ സൗദി അറേബ്യ വിട്ട് യുഎസിലേക്ക് മാറുകയായിരുന്നു.

തനിക്കു സുരക്ഷാ ആശങ്കകളുള്ളതായി ഖഷോഗി പറഞ്ഞിരുന്നതായി വിവരങ്ങളുണ്ട്. 2017 സെപ്റ്റംബറിലാണ് അദ്ദേഹം സൗദി അറേബ്യ വിട്ടത്. ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തെ സൗദി പേടിക്കണമെന്ന മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ അദ്ദേഹം സൗദി രാജകുടുംബവുമായി അകലുകയായിരുന്നു. ഇത്തരമൊരു പ്രസ്താവനയ്ക്കു പിന്നാലെ അദ്ദേഹം എഴുതുന്നതും, ട്വീറ്റ് ചെയ്യുന്നതും സൗദി വിലക്കുകയായിരുന്നു. ഖഷോഗിയുടെ തിരോധാനത്തിന് സൗദിയെ തുർക്കി പഴിക്കുമ്പോഴും തങ്ങൾക്ക് ഒന്നും ഒളിക്കാനില്ലെന്ന നിലപാടിലാണ് മുഹമ്മദ് ബിൻ സൽമാൻ. ഇസ്താംബൂളിലെ കോൺസുലേറ്റിൽ എന്തുപരിശോധന വേണമെങ്കിലും നടത്താമെന്നും അദ്ദേഹം പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP