Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഉത്തരകൊറിയ അയച്ച മിസൈൽ ജപ്പാന്റെ മുകളിലൂടെ എട്ട് മിനിറ്റ് കൊണ്ട് 1700 കിലോമീറ്റർ താണ്ടി പസഫിക്ക് സമുദ്രത്തിൽ പതിച്ചു; വെടി വച്ച് വീഴ്‌ത്താൻ തുനിയാതെ ജപ്പാൻ; ആറാം അണുബോംബ് പരീക്ഷണമെന്ന് ദക്ഷിണ കൊറിയ; ശിക്ഷ ഇരന്ന് വാങ്ങിയാൽ പിന്നെന്ത് ചെയ്യുമെന്ന് ചോദിച്ച് അമേരിക്ക; ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ പടിവാതിൽക്കൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഈ അടുത്ത കാലത്ത് നടത്തിയ മിസൈൽ, അണ്വായുധ പരീക്ഷണങ്ങളെ തുടർന്ന് ലോകമാകമാനമുള്ള ഭൂരിഭാഗം രാജ്യങ്ങളുടെയും എതിർപ്പുണ്ടായിട്ടും അത്തരം നീക്കങ്ങളിൽ നിന്നും പിന്മാറാൻ ഉത്തരകൊറിയ ഇനിയും തയ്യാറല്ലെന്നാണ് ഏറ്റവും പുതിയ മിസൈൽ പരീക്ഷണത്തിലൂടെ ആ രാജ്യം അടിവരയിട്ട് വ്യക്തമാക്കുന്നത്.

എന്നാൽ ഇപ്രാവശ്യം മുമ്പത്തേതിനേക്കാൾ പ്രകോപനമുണ്ടാക്കുന്ന രീതിയിൽ ജപ്പാന്റ മുകളിലൂടെയാണ് ഉത്തരകൊറിയ തങ്ങളുടെ മിസൈലിനെ അയച്ചിരിക്കുന്നത്. ഈ മിസൈൽ ജപ്പാന്റെ ഭൂപ്രദേശത്തിന് മുകളിലൂടെ 1700 കിലോമീറ്റർ താണ്ടി പസിഫിക്ക് സമുദ്രത്തിൽ പതിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിനെ വെടി വച്ച് വീഴ്‌ത്താൻ തുനിയാതിരുന്ന ജപ്പാന്റെ നടപടി ശ്രദ്ധേയമാണ്.

Stories you may Like

എന്നാൽ ഇതുകൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത മാത്രമാണെന്നാണ് യുദ്ധവിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. നിലവിൽ ഉത്തരകൊറിയ നടത്തിയിരിക്കുന്നത് ആറാം അണുബോംബ് പരീക്ഷണമെന്നാണ് ദക്ഷിണ കൊറിയ പ്രതികരിച്ചിരിക്കുന്നത്. മുന്നറിയിപ്പുകൾക്കും താക്കീതുകൾക്കും പുല്ലുവില കൽപ്പിച്ച് ഉത്തരകൊറിയ ഇത്തരം നീക്കങ്ങൾ നടത്തി ശിക്ഷ ഇരന്ന് വാങ്ങിയാൽ പിന്നെന്ത് ചെയ്യുമെന്നാണ് അമേരിക്ക ചോദിക്കുന്നത്. ഇതോടെ ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ പടിവാതിൽക്കലെത്തിയിരിക്കുകയാണ്.

പുതിയ മിസൈൽ പരീക്ഷണത്തിലൂടെ സമുദ്രാതിർത്തി ലംഘിക്കുക മാത്രമല്ല ഉത്തരകൊറിയ ചെയ്തത്. മറിച്ച് ജപ്പാന്റെ ഭൂപ്രദേശത്ത് കൂടി മിസൈൽ പായിച്ചിരിക്കുകയുമാണ്. അമേരിക്കയുടെ വാക്കിനായി കാത്തിരുന്ന ജപ്പാൻ മനഃപൂർവം ഒന്നും ചെയ്തില്ലെങ്കിലും തിരിച്ചടിച്ചേ പറ്റൂ എന്ന വാദം ശക്തമാണ്.നാശം ഇരന്ന് വാങ്ങുകയാണ് ഉത്തരകൊറിയ എന്ന പ്രതികരണവുമായി ട്രംപും രംഗത്തെത്തി. ഇതോടെ യുദ്ധം വെറും ഒരു സാധ്യത മാത്രമല്ല എന്നാണ് ലോക പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം.

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിനെതിരെ തിരിച്ചടിച്ചടിച്ചിട്ടില്ലെങ്കിലും വടക്കൻ പ്രദേശത്തെ ജനങ്ങളോട് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജപ്പാൻ അധികൃതർ മുന്നറിയിപ്പേകിയിട്ടുണ്ട്. ഈ ഒരു നിർണായക സാഹചര്യത്തിൽ ഉറപ്പുള്ള കെട്ടിടങ്ങളിലേക്കോ അല്ലെങ്കിൽ ബേസ്മെന്റുകളിലേക്കോ നീങ്ങാനാണ് മിസൈൽ പാഞ്ഞ് പോയ പ്രദേശത്തെ ജനതയോട് ജപ്പാനീസ് ഗവൺമെന്റിന്റെ ജെ-അലേർട്ട് ടെക്സ്റ്റ് മെസേജ് വാണിങ് സിസ്റ്റവും സൈറനുകളും നിർദ്ദേശിച്ചിരിക്കുന്നത്.തന്റെ എല്ലാ ശക്തിയും പ്രയോഗിച്ച് ജനതയെ സംരക്ഷിക്കുമെന്നാണ് ജപ്പാനീസ് പ്രധാനമനന്ത്രി ഷിൻസോ അബെ ഉറപ്പ് നൽകിയിരിക്കുന്നത്.

എന്നാൽ പ്രാദേശിക സമയം രാവിലെ 6.06ന് ജപ്പാന് മുകളിലൂടെ പാഞ്ഞ് പോയിരിക്കുന്ന ഉത്തരകൊറിയൻ മിസൈലിനെ വെടിവച്ചിടാൻ ജപ്പാനീസ് സൈന്യം തയ്യാറായിട്ടില്ല. ഈ മിസൈൽ ഹോക്കൈഡോ തീരത്തിനകലെ വച്ച് മൂന്ന് ഭാഗങ്ങളായി പിളരുകയും പിന്നീട് പസിഫിക്ക് സമുദ്രത്തിൽ പതിക്കുകയുമായിരുന്നു. അതായയത് കേപ്പ് എറിമോയ്ക്ക് 700 മൈൽ കിഴക്ക് മാറിയാണിത് വീണിരിക്കുന്നത്. എട്ട് മിനുറ്റ് കൊണ്ടാണ് മിസൈൽ 1700 കിലോമീറ്റർ സഞ്ചരിച്ച് ഇവിടെ എത്തിയിരിക്കുന്നത്. 2009ന് ശേഷം ഇതാദ്യമായിട്ടാണ് ഉത്തരകൊറിയ ജപ്പാന് മുകളിലൂടെ ഒരു മിസൈൽ അയച്ചിരിക്കുന്നത്.

ഉത്തരകൊറിയൻ പ്രസിഡന്റും സ്വേച്ഛാധിപതിയുമായ കിം ജോൻഗ് ഉൻ ഈ അടുത്ത കാലത്ത് നിരവധി മിസൈൽ പരീക്ഷണങ്ങൾ നടത്തുകയും യുഎസ് ടെറിട്ടെറിയായ ഗുവാമിന് നേരെ ആക്രമണഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കടുത്ത താക്കീതുകളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിരുന്നു. ഇതിന് മുമ്പ് നടത്തിയ മിസൈൽ പരീക്ഷണങ്ങൾ ജപ്പാന് സമീപത്ത് കൂടി അല്ലായിരുന്നു ഉത്തരകൊറിയ നടത്തിയിരുന്നത്. എന്നാൽ ഗുവാമിന് നേരെ പ്യോൻഗ്യാൻഗ് ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തുകയാണെങ്കിൽ അപ്പോൾ ജപ്പാന് സമീപത്ത് കൂടെയായിരിക്കും ഉത്തരകൊറിയൻ യുദ്ധവിമാനങ്ങൾ കടന്ന് പോവുകയെന്നുറപ്പാണ്.

പുൻഗ്യെ-റി അണ്ടർ ഗ്രൗണ്ട് സൈറ്റിൽ വച്ച് ഉത്തരകൊറിയ മറ്റൊരു ആണവപരീക്ഷണം നടത്താനൊരുങ്ങുന്നതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് ദക്ഷിണ കൊറിയയുടെ നാഷണൽ ഇന്റലിജൻസ് സർവീസ്( എൻഐഎസ്) ഒരു രഹസ്യ പാർലിമെന്ററി സെഷനിൽ വച്ച് അവിടുത്തെ ലോമെയ്‌ക്കർമാരോട് വെളിപ്പെടുത്തി അധികം കഴിയുന്നതിന് മുമ്പാണ് ഉൻ വീണ്ടും ഒരു മിസൈൽ പരീക്ഷണം നടത്തിയിരിക്കുന്നതെന്നത് ഗൗരവം അർഹിക്കുന്നു. മുമ്പില്ലാത്ത വിധത്തിലുള്ള ഭീഷണിയാണിപ്പോഴുണ്ടായിരിക്കുന്നതെന്നാണ് ജപ്പാന്റെ ചീഫ് കാബിനറ്റ് സെക്രട്ടറിയായ യോഷിഹിഡെ സുഗ പ്രതികരിച്ചിരിക്കുന്നത്.

ഉത്തരകൊറിയയുടെ പ്രകോപനപരമായ നീക്കത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നുവെന്നാണ് പെന്റഗൺ പ്രതികരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ മിസൈൽ പരീക്ഷണം തങ്ങൾ വിലയിരുത്തി വരുന്നുവെന്നും ഇത് ജപ്പാന് മുകളിലൂടെയാണ് കടന്ന് പോയിരിക്കുന്നതെന്നത് ഗൗരവമർഹിക്കുന്ന കാര്യമാണെന്നുമാണ് ഒരു പ്രസ്താവനയിലൂടെ പെന്റഗൺ പറയുന്നത്. എന്നാൽ ഈ മിസൈൽ നോർത്ത് അമേരിക്കയ്ക്ക് ഭീഷണി ഉയർത്തുന്നതല്ലെന്നാണ് നോർത്ത് അമേരിക്കൻ എയറോസ്പേസ് ഡിഫെൻസ് കമാൻഡ് ( എൻഒആർഎഡി) പറയുന്നത്.

കടുത്ത പ്രകോപനമുണ്ടാക്കുന്ന നീക്കമാണ് പ്യോൻഗ്യാൻഗ് പുതിയ പരീക്ഷണത്തിലൂടെ നടത്തിയിരിക്കുന്നതെന്നാണ് ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസൻ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ മഹാനായ നേതാവ് ഉൻ നടത്തിയിരിക്കുന്ന വലിയ നേട്ടമാണീ വിജയകരമായ മിസൈൽ പരീക്ഷണമെന്നാണ് നോർത്തുകൊറിയ ഇറക്കിയ പ്രസ്താവന അവകാശപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP