Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202305Sunday

ഞങ്ങൾ ആണവായുധത്തെ കുറിച്ച് വായിട്ടലയ്ക്കില്ല; നിങ്ങൾ അനുഭവിച്ച് തന്നെ അറിയും; യുക്രെയിനിൽ അണുബോംബിടുമെന്ന സൂചനയുമായി പുടിൻ; ഉണർന്നെണീറ്റ് പ്രതിരോധിക്കാൻ ലോകം; പുടിൻ അണുബോംബിടാൻ തീരുമാനിച്ചാൽ സംഭവിക്കുന്നത് എന്ത്? അത് എങ്ങനെ തടയാനാവും?

ഞങ്ങൾ ആണവായുധത്തെ കുറിച്ച് വായിട്ടലയ്ക്കില്ല; നിങ്ങൾ അനുഭവിച്ച് തന്നെ അറിയും; യുക്രെയിനിൽ അണുബോംബിടുമെന്ന സൂചനയുമായി പുടിൻ; ഉണർന്നെണീറ്റ് പ്രതിരോധിക്കാൻ ലോകം; പുടിൻ അണുബോംബിടാൻ തീരുമാനിച്ചാൽ സംഭവിക്കുന്നത് എന്ത്? അത് എങ്ങനെ തടയാനാവും?

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: റഷ്യൻ സേനയിലെ റിസർവ് ഫോഴ്സിനെ തയ്യാറാക്കി നിർത്താൻ താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പറഞ്ഞ പുടിൻ ലോകത്തിനു നൽകിയത് മറ്റൊരു ശക്തമായ മുന്നറിയിപ്പ് കൂടിയായിരുന്നു. ആണവായുധങ്ങൽ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് താൻ വിടുവായത്വം പറയുകയല്ല എന്നായിരുന്നു പുടിൻ പറഞ്ഞത്. ഈ ഭീഷണി തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് പാശ്ചാത്യലോകം. ആണവായുധ ഭീഷണി മുഴക്കിയതുകൊണ്ടൊന്നും യുക്രെയിൻ യുദ്ധം ജയിക്കാൻ റഷ്യക്കാവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സ് പറഞ്ഞു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായുള്ള ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ.

കഴിഞ്ഞ ദിവസം ഇരു നേതാക്കളും തമ്മിൽ നടന്ന ചർച്ചയിലെ പ്രധാന വിഷയം യുക്രെയിൻ യുദ്ധം തന്നെയായിരുന്നു. ഈ അധിനിവേശം അനുവദിച്ചു കൊടുക്കാൻ പാശ്ചാത്യ ലോകം ഒരിക്കലും തയ്യാറാകില്ല എന്നും അവർ പറഞ്ഞു. തന്റെ സർവ്വനാശകാരിയായ പരാജയത്തെ ന്യായീകരിക്കാനാണ് പുടിൻ ശ്രമിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിലും അവർ പറഞ്ഞു. മനുഷ്യാവകാശങ്ങൾക്കോ സ്വാതന്ത്ര്യത്തിനോ വിലയില്ലാത്തിടത്ത് ജനാധിപത്യമെന്ന അവകാശവും മുഴക്കി പുടിൻ തന്റെ കുഴി സ്വയം തോണ്ടുകയാണെന്നും അവർ പറഞ്ഞു.

യുക്രെയിൻ പ്രതിരോധിക്കുന്നത് അവരുടെ രാജ്യത്തെ മാത്രമല്ലെന്നും, മനുഷ്യരാശി അമൂല്യമെന്ന് കരുതുന്ന ചില മൂല്യങ്ങളെ കൂടിയാണെന്നും പറഞ്ഞ ലിസ് ട്രസ്സ്, യുക്രെയിനും പാശ്ചാത്യ സഖ്യവും ഏത് ഭീഷണിയും നേരിടാൻ സജ്ജമാണെന്നും സൂചിപ്പിച്ചു. അതേസമയം, ആണവായുധം ഉപയോഗിക്കുമെന്ന പുടിന്റെ ഭീഷണിയെ തള്ളിപ്പറഞ്ഞ ജോ ബൈഡൻ, ഒരു ആണവായുധം ഒരിക്കലും ജയിക്കില്ല എന്നും ഓർമ്മിപ്പിച്ചു. ആവശ്യമില്ലാത്ത ഒരു യുദ്ധം വഴി റഷ്യ ഐക്യരാഷ്ട്ര സഭയുടെ കാതലായ ഒരു തത്വം ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാറ്റോ തലവൻ ജെൻസ് സ്റ്റോളൻബർഗും പുടിന്റെ ഭീഷണിക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. അതേസമയം അടുത്തവർഷം 2.3 ബില്യൺ പൗണ്ടിന്റെ സൈനിക സഹായം യുക്രെയിന് നൽകുമെന്ന് ലിസ് ട്രസ്സ് പറഞ്ഞു. ഐക്യരഷ്ട്ര സഭയുടെ സുരരക്ഷാ കൗൺസിലിലെ ഒരു സ്ഥിരാംഗം തന്നെ ഐക്യരാഷ്ട്ര സഭയുടെ മൂല്യങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണെന്നും അവർ ആരോപിച്ചു.

അതേസമയം, പുടിൻ ഒരാൾ മാത്രം വിചാരിച്ചാൽ, ആണവായുധങ്ങളുടെ ചുവപ്പ് ബട്ടൺ അമരുകയില്ലെന്ന്ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. അവിചാരിതമായോ, അല്ലെങ്കിൽ അംഗീകാരമില്ലാതെയോ ആണവായുധങ്ങൾ പ്രയോഗിക്കുകയില്ല എന്ന് ഉറപ്പു വരുത്തുന്ന സംവിധാനത്തിന്റെ ഭാഗമായി മൂന്ന് തലങ്ങളിലൂടെയെങ്കിലും നിർദ്ദേശം കടന്നു പോയതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയു എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

ലോഞ്ചിങ് പാഡുകളിലോ, മുങ്ങിക്കപ്പലുകളിലോ, ആണവായുധങ്ങൾ ഉപയോഗിക്കുവാനുള്ള പുടിന്റെ ഉത്തരവ് ലഭിക്കുന്നതിനു മുൻപായി അത് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു, ചീഫ് ഓഫ് സ്റ്റാഫ് വലേരി , റഷ്യൻ ന്യുക്ലിയർ ഫോഴ്സ് തലവൻ സെർജി കാരകയേവ് എന്നിവരിലൂടെ കടന്നു പോകേണ്ടതുണ്ട്. ഈ തലങ്ങളിലൂടെയെല്ലാം കടന്നു പോയാലും, ആണവായുധ പ്രയോഗം ഉടനടി നടക്കുകയില്ല.

നിലവിലുള്ള പ്രോട്ടോക്കോൾ അനുസരിച്ച്, പുടിന്റെ ഉത്തരവ് ഓരോ തലത്തിൽ നിന്നും പോകുന്നതിനിടയിൽ കുറഞ്ഞത് 20 മിനിറ്റ് നേരത്തെ ഇടവേളയെങ്കിലുംവേണം. ഇത് ആയുധങ്ങൾ പ്രയോഗിക്കുന്നവരുടെ അടുത്തെത്തിയാലും ഇത്രയും സമയം അവർ എടുക്കണം. ഉത്തരവ് ഔദ്യോഗികമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. ഈ പ്രോട്ടോക്കോൾ വലിയൊരു പരിധിവരെ ആണവായുധ പ്രയോഗത്തെ തടയും എന്നാണ് കരുതപ്പെടുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും അധികം ആണവായുധ ശേഖരം ഉള്ള രാജ്യമായിട്ടാണ് റഷ്യയെ കരുതിപ്പോരുന്നത്. 5,977 വാർഹെഡ്സ് അവരുടെ കൈവശം ഉണ്ടെന്നാണ് കണക്ക്. 12 ഡിപ്പോകളിലായി സൂക്ഷിച്ചിരിക്കുന്ന ഇവയിൽ 1500 ഓളം എണ്ണം ഏത് സമയത്തും പ്രയോഗിക്കുവാൻ സജ്ജവുമാണ്. യുക്രെയിൻ യുദ്ധത്തിനു മുൻപായി റഷ്യയുടേ ഹൈപ്പർസോണിക് മിസൈലുകളെ പ്രതിരോധിക്കാൻ അമേരിക്കയുടെ നക്ഷത്രയുദ്ധ മിസൈൽ സിസ്റ്റത്തിന് കഴിയുകയില്ല എന്ന് പുടിൻ അവകാശപ്പെട്ടിരുന്നു.

എന്നാൽ ഇതുവരെ നടത്തിയ പരീക്ഷണങ്ങൾ അടിസ്ഥാനമാക്കി നിരീക്ഷിച്ചാൽ, യുക്രെയിനിലേക്കോ തൊട്ടടുത്തമറ്റു രാജ്യങ്ങളിലേക്കോ വിടാവുന്നത്ര ചെറിയ മിസൈലുകൾ മാത്രമാണ് റഷ്യയുടെ കൈവശം ഉള്ളത്. അവയുടെ കൂട്ടത്തിൽ കാലിബർ എന്ന മിസൈൽ മാത്രമാണ് ദീർഘദൂര മിസൈൽ ആയുൾലത്. എന്നാൽ, ചുറ്റുപാടുമുള്ള രാജ്യങ്ങളിൽ അതിഭീകരമായ നാശം വിതയ്ക്കാൻ റഷ്യക്ക് കഴിയും.

അടുത്തയിടെയായി സൈനിക ആയുധശേഖരത്തിൽ ചേർന്ന ഭൂഖണ്ടാന്തര ബാസിസ്റ്റിക് മിസൈലുകൾ വിന്യസിച്ചിരിക്കുന്നത് സൈബീരിയൻ മേഖലയിലാണ്. ഇവയ്ക്ക് ലണ്ടനേയും വാഷിങ്ടണിനേയും ലക്ഷ്യം വച്ച് എത്താനാകും. എന്നാൽ, റഷ്യൻ ആണവായുധങ്ങൾ എത്രത്തോളം ആധുനികമാണ് എന്ന കാര്യത്തിൽ ഏറെ സംശയമുണ്ട്. അമേരിക്കയായാലും റഷ്യ ആയാലും ഒരു പതിറ്റാണ്ടു കാലമായി ആണവായുധ പരീക്ഷണം നടത്തിയിട്ടില്ല എന്നതാണ് വാസ്തവം.

ചാര ഉപഗ്രഹങ്ങൾ ഉൾപ്പടേയുള്ള ആധുനിക സൗകര്യങ്ങൾ പാശ്ചാത്യ ലോകത്തിന് സുരക്ഷയൊരുക്കാൻ ഉള്ളപ്പോൾ, റഷ്യൻ മിസൈലുകൾ അപ്രതിരോധ്യമാണെന്ന് പാശ്ചാത്യ യുദ്ധ നിരീക്ഷകർ കരുതുന്നില്ല. നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമൊക്കെ ബങ്കറുകൾ ഉൾപ്പടെയുള്ളവ തീർത്ത് സാധാരണക്കാർക്ക് പോലും സുരക്ഷയൊരുക്കിയ പാശ്ചാത്യ ലോകത്തിന് റഷ്യയെ ഭയപ്പെടേണ്ടതില്ല എന്നാണ് അവർ പറയുന്നത്. മാത്രമല്ല, മിസൈലുകളിലേക്കും മറ്റുമുള്ള ഇലക്ട്രോണിക് കോഡുകൾ വഴിതെറ്റിക്കാനുള്ള സാങ്കേതിക വിദ്യയും പാശ്ചാത്യലോകത്തിന്റെ കൈവശമുണ്ടെന്ന് അവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP