Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം പേരുകൾ കണ്ടാൽ അത് ദൈവം ആണെങ്കിലും പാശ്ചാത്യ ലോകത്തിന് പേടി; 40 വർഷമായി എല്ലാവർഷവും സന്ദർശിച്ചിട്ടും സരോദ് മാന്ത്രികൻ ഉസ്താദ് അംജദ് അലിഖാന് വിസ നിഷേധിച്ച് ബ്രിട്ടൺ; പ്രതിഷേധവുമായി ഇന്ത്യ

മുസ്ലിം പേരുകൾ കണ്ടാൽ അത് ദൈവം ആണെങ്കിലും പാശ്ചാത്യ ലോകത്തിന് പേടി; 40 വർഷമായി എല്ലാവർഷവും സന്ദർശിച്ചിട്ടും സരോദ് മാന്ത്രികൻ ഉസ്താദ് അംജദ് അലിഖാന് വിസ നിഷേധിച്ച് ബ്രിട്ടൺ; പ്രതിഷേധവുമായി ഇന്ത്യ

ന്യൂഡൽഹി : ഇസ്ലാമോഫോബിയയിലാണ് പശ്ചാത്യലോകം. ലോകം അറിയുന്ന മുസ്ലീങ്ങൾക്ക് പോലും ഇതിൽ നിന്ന് മോചനം നേടാനാകുന്നില്ല. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മുസ്ലിം പേരുകാരെ സംശയത്തോടെയാണ് കാണുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് സരോദ് മാന്ത്രികൻ ഉസ്താദ് അംജദ് അലി ഖാന് യുകെ വീസ നിഷേധിച്ച നടപടി. സെപ്റ്റംബറിൽ ലണ്ടനിൽ നടക്കുന്ന സംഗീത പരിപാടിക്കായാണു വീസയ്ക്ക് അപേക്ഷിച്ചത്. ട്വീറ്ററിലൂടെയാണ് അലി ഖാൻ ഇക്കാര്യം അറിയിച്ചത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ, ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷൻ എന്നിവരെ ടാഗ് ചെയ്താണ് അലി ഖാന്റെ ട്വീറ്റ്.

1970 മുതൽ മിക്കവാറും എല്ലാ വർഷവും യുകെയിൽ താൻ പരിപാടി അവതരിപ്പിക്കാറുണ്ടെന്നും ഇപ്പോൾ വീസ നിഷേധിച്ച നടപടിയിൽ വേദനയുണ്ടെന്നും അംജദ് അലി ഖാൻ പറഞ്ഞു. ലോകമൊട്ടാകെ സ്‌നേഹവും സമാധാനവും പ്രചരിപ്പിക്കുന്ന കലാകാരന്മാർക്കു വീസ നിഷേധിക്കുന്നത് ദുഃഖകരമാണ്. സെപ്റ്റംബർ 17, 18 തീയതികളിൽ ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഹിന്ദുസ്ഥാനി സംഗീതജ്ഞയായ ശുഭാ മുദ്ഗലും അദ്ദേഹത്തിനൊപ്പം ഇവിടെ പരിപാടി അവതരിപ്പിക്കാനിരിക്കുകയാണ്.

സരോദ് മാന്ത്രികന് എന്തുകൊണ്ടാണ് വിസ നിഷേധിച്ചതെന്നതിന് വ്യക്തമായ മറുപടി ബ്രിട്ടൺ നൽകുന്നില്ല. ബോളിവുഡ് നടൻ ഷാറൂഖ് ഖാനെ യുഎസിലെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചതിനു പിന്നാലെയാണ് മറ്റൊരു ഇന്ത്യാക്കാരനു വീസ നിഷേധിക്കുന്നത്. പരിശോധനകളുടെ ഭാഗമായാണ് ലൊസാഞ്ചലസ് വിമാനത്താവളത്തിൽ ഷാറൂഖിനെ തടഞ്ഞുവച്ചത്. ഷാറൂഖ് തന്നെയാണ് തടഞ്ഞുവച്ച വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സംഭവം വിവാദമായതിനെ തുടർന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് മാപ്പുപറയുകയും ചെയ്തു.

ഖാൻ, അലി തുടങ്ങിയ പേരുകളെ സംശയത്തോടെ കാണുന്ന പ്രവണത വർധിച്ചുവരികയാണ്. വിസ റദ്ദാക്കിയതിനുള്ള കാരണം അവർ അറിയിച്ചിട്ടില്ല. ഒരു പക്ഷേ കാരണങ്ങളൊന്നും ഉണ്ടാവാൻ വഴിയില്ല. സമാധാനത്തിന്റെ സന്ദേശവാഹകരായ സംഗീതജ്ഞരിലൊരാളാണ് താനെന്ന കാര്യം പോലും അവർ പരിഗണിച്ചില്ല, ഖാൻ സംഭവത്തോട് പ്രതികരിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ഇക്കാര്യം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ബോളിവുഡ് താരം ഷാരൂഖ് ഖാനെ അമേരിക്കയിലെ ലോസ് ആഞ്ചലിസ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയുടെ ഭാഗമായി തടഞ്ഞതിനു പിന്നാലെയാണ് ഈ സംഭവം. പേരിന്റെ അവസാനഭാഗത്ത് ഖാൻ എന്നുള്ളതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം പുറത്തിറക്കിയ കരിമ്പട്ടികയിൽ ഖാൻ എന്ന പേരുൾപ്പെട്ടതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.

ഇത് തന്നെയാണ് അംജദിനും വിനയായതെന്നാണ് സൂചന. അംജദിന്റെ വിസ അപേക്ഷ വിശ്വാസകരമല്ലെന്ന കാരണത്താലാണ് വിസ നിഷേധിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ ബ്രിട്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സംഗീത പരിപാടിക്കായാണ് അംജദ് വിസയ്ക്ക് അപേക്ഷിച്ചിരുന്നത്. വിസ നിഷേധിച്ചതിന്റെ കാരണം ആരാഞ്ഞ ഇന്ത്യൻ മാദ്ധ്യമങ്ങളോട് വ്യക്തികളുടെ അപേക്ഷകളിന്മേൽ പ്രതികരിക്കാറില്ലെന്നായിരുന്നു ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ നിലപാട്. ഡൽഹിയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷനാണ് അപേക്ഷ തള്ളിയത്. ബ്രിട്ടീഷ് രാജസദസിൽ ഉൾപ്പെടെ നിരവധി തവണ യു.കെയിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചയാളാണ് അംജദ് അലി ഖാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP