Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉക്രെയിനെ വരിഞ്ഞു മുറുക്കി പട്ടാളവിന്യാസം പൂർത്തിയാക്കി റഷ്യ; യുദ്ധത്തിന് ഗ്രീൻ സിഗ്‌നൽ നൽകി പുടിൻ; ഉറക്കം തൂങ്ങി യുഎസ് പ്രസിഡണ്ട് യൂറോപ്പിനെ ചാമ്പലാക്കുമെന്ന് മുന്നറിയിപ്പ്; ജോ ബൈഡന്റെ കഴിവുകേടിൽ, ചെറുത്തുനിൽക്കാൻ പോലും കഴിയാതെ ഉക്രെയിൻ കീഴടങ്ങിയേക്കും

ഉക്രെയിനെ വരിഞ്ഞു മുറുക്കി പട്ടാളവിന്യാസം പൂർത്തിയാക്കി റഷ്യ; യുദ്ധത്തിന് ഗ്രീൻ സിഗ്‌നൽ നൽകി പുടിൻ; ഉറക്കം തൂങ്ങി യുഎസ് പ്രസിഡണ്ട് യൂറോപ്പിനെ ചാമ്പലാക്കുമെന്ന് മുന്നറിയിപ്പ്; ജോ ബൈഡന്റെ കഴിവുകേടിൽ, ചെറുത്തുനിൽക്കാൻ പോലും കഴിയാതെ ഉക്രെയിൻ കീഴടങ്ങിയേക്കും

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: റഷ്യൻ ഭാഗത്തുനിന്നും ഒരു ചെറിയ ആക്രമണം ഉണ്ടായാൽ പോലും അത് യുദ്ധമായി കാണുമെന്നും, ശിക്ഷിക്കാതെ വിടില്ലെന്നുമുള്ള ജോ ബൈഡന്റെ പ്രസ്താവന എരിതീയിൽ എണ്ണ ഒഴിച്ചിരിക്കുകയാണ്. റഷ്യൻ സൈന്യത്തിന്റെ ഏത് നടപടികളോടും തക്ക സമയത്ത് അമേരിക്ക പ്രതികരിക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. നേരിട്ടുള്ള ഒരു സൈനിക ആക്രമണം മാത്രമായിരിക്കില്ല റഷ്യൻ അജണ്ടയിൽ ഉള്ളത് എന്നും ബൈഡൻ പറഞ്ഞു. ഒളിയുദ്ധങ്ങളും റഷ്യയ്ക്ക് പരിചിതമാണ്. ഉക്രെയിനെതിരെയുള്ള ചെറിയൊരു ആക്രമണം പോലും അമേരിക്ക ഗൗരവത്തിൽ കാണുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ ബൈഡൻ പറഞ്ഞത് റഷ്യ ഉക്രെയിനെ ആക്രമിച്ചാൽ അത് ഒരു നാശത്തിൽ കലാശിക്കും എന്നായിരുന്നു. മാത്രമല്ല, ചെറിയതോതിലുള്ള ആക്രമണമാണെങ്കിൽ സംസാരങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതായിരിക്കും നല്ലതെന്നും ബൈഡൻ സൂചിപ്പിച്ചിരുന്നു.ഇത് റഷ്യയ്ക്ക് ആക്രമണത്തിനുള്ള പച്ചക്കൊടി കാട്ടലാണ് എന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് ബൈഡൻ കൂടുതൽ ശക്തമായ നിലപാടുകളുമായി എത്തിയത്. ഇക്കാര്യത്തിൽ ബൈഡന് ഉറച്ച പിന്തുണ നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഉണ്ട്.

റഷ്യ ഉക്രെയിനെ ആക്രമിച്ചാൽ അത് ലോകത്തെ മുഴുവൻ ദുരിതത്തിലാഴ്‌ത്തുന്ന ഒരു കാര്യമായിരിക്കും എന്നായിരുന്നു ബോറിസ് ജോൺസൺ പറഞ്ഞത്. കഴിഞ്ഞവർഷം, ടാങ്കുകൾ ഉൾപ്പടെയുള്ള യുദ്ധ സന്നാഹങ്ങളുമായി റഷ്യൻ സൈന്യം ഉക്രെയിൻ അതിർത്തിയിൽ നിലയുറപ്പിച്ചതോടെ മേഖലയിൽ അശാന്തി വളരുകയാണ് . ഏറ്റവും അടുത്തായി ജനുവരി 19 ന് ഉപഗ്രഹങ്ങൾ എടുത്ത ചിത്രത്തിൽ ഉക്രെയിനിൽ നിന്നും ഏകദേശം 200 മൈൽ ദൂരെയുള്ള വൊറോനെസ് ബേസിൽ യുദ്ധസന്നാഹങ്ങൾ വിന്യസിച്ചിരിക്കുന്നത് കാണമ്മ്. അതുപോലെ ബെലാറസുമായുള്ള റഷ്യൻ അതിർത്തിയിൽ നിന്നും 77 മൈൽ മാറിയുള്ള ക്യാമ്പിലും യുദ്ധത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.

മറ്റൊരു ഉപഗ്രഹ ചിത്രത്തിൽ ബെലാറസ് അതിർത്തിയിൽ നിന്നും കേവലം 18 മൈൽ മാറിയും ഉക്രെയിൻ അതിർത്തിയിൽ നിന്നും കേവലം 50 കി.മീറ്റർ ദൂരത്തിലും റാഷ്യൻ സൈന്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടുണ്ട്. 1 ലക്ഷത്തിലധികം സൈനികരാണ് ഇപ്പോൾ ഉക്രെയിൻ അതിർത്തിയിൽ ഉള്ളത്. ഇവരോട് ഒമ്പത് മാസത്തെ ഓപ്പറേഷന് തയ്യാറായി നിൽക്കണമെന്നാണ് ഉത്തരവ് നൽകിയിരിക്കുന്നതെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതിനിടയിലാണ് 140 യുദ്ധക്കപ്പലുകളും ആയിരക്കണക്കിന് നാവികരും ഉൾപ്പടെ നാല് സമുദ്രങ്ങളിലായി റഷ്യയുടെ നാവികപ്പടയുടെ പരിശീലന പ്രകടനം നടക്കുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചത്. ഈ മാസവും അടുത്തമാസവും ആയിട്ടായിരിക്കും പ്രകടനം നടത്തുക. അറ്റ്ലാന്റിക്, പസഫിക്, ആർക്ടിക്, മെഡിറ്ററേനിയൻ സമുദ്രങ്ങളിലായിട്ടായിരിക്കും അഭ്യാസപ്രകടനങ്ങൾ നടക്കുക. 140 യുദ്ധക്കപ്പലുകളും, അനുബന്ധ കപ്പലുകളും, 60 വിമാനവാഹിനികളും, 10,000 നാവികരും ഈ പരിശീലന പ്രകടനത്തിൽ പങ്കെടുക്കുമെന്ന് റഷ്യൻ പ്രതിരോധമന്ത്രി അറിയിച്ചു.

അതേസമയം, റഷ്യൻ ബെലാറസ് അതിർത്തിയിലും വൻതോതിൽ സൈനിക നീക്കം റഷ്യ നടത്തുന്നുണ്ട്. റോക്കറ്റ് ലോഞ്ചറുകളും, മറ്റ് ആയുധങ്ങളും ഒക്കെ ട്രെയിനിൽ ബെലാറസ് അതിർത്തിയിലേക്ക് നീക്കുന്നതിന്റെ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതിർത്തിയിൽ നിന്നും 60 കിലോ മീറ്റർ മാത്രം മാറിയുള്ള ഒരു സൈനിക കാമ്പിലേക്കാണ് ഇവ കൊണ്ടുപോയത്. എന്നാൽ, ഇത് റഷ്യയും ബെലാറസും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു സൈനിക പരിശീലന പ്രകടനത്തിനുള്ളതാണെന്നാണ് ബെലാറസ് പറയുന്നത്. എന്നാൽ, ഏതു നിമിഷവും ഉണ്ടാകാനിടയുള്ള ഉക്രെയിൻ ആക്രമണത്തിനുള്ള തയ്യാറെടുപ്പായിട്ടാണ് ഇതിനെ പാശ്ചാത്യ ശക്തികൾ വിലയിരുത്തുന്നത്.

അതിനിടയിൽ റഷ്യ യുദ്ധത്തിനൊരുങ്ങുന്നു എന്നതിന്റെ പുതിയ ചില തെളിവുകൾ കൂടി പുറത്തുവന്നിട്ടുണ്ട്. വീടുകളിൽ നിന്നും ഒമ്പത് മാസത്തോളം മാറിനിൽക്കേണ്ടി വരുമെന്ന് സൈനികർക്ക് അറിയിപ്പ് ലഭിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അതുപോലെയാണ് ഉക്രെയിൻ അതിർത്തിയിൽ സൈനിക വിന്യാസം നടത്തുന്നതിന്റെ പുതിയ ഉപഗ്രഹ ചിത്രങ്ങൾ. ഈ സംഭവ വികാസങ്ങൾക്കിടയിലാണ് റഷ്യ വലിയരീതിയിൽ ആക്രമണം നടത്തിയാൽ പ്രതിരോധിക്കാം എന്ന ബൈഡന്റെ പ്രസ്താവന വിവാദമാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP