Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202220Saturday

അമേരിക്കയും റഷ്യയും തമ്മിലുള്ള കൂടിക്കാഴ്‌ച്ച പരാജയപ്പെട്ടപ്പോൾ മോസ്‌കൊയിൽ അവസാനവട്ട ശ്രമവുമായി ബ്രിട്ടൻ; ഉക്രെയിൻ ആക്രമണം ഏത് നിമിഷവും; ഉക്രെയിനിൽ നിന്നൊഴിഞ്ഞുപോകാൻ അമേരിക്കക്കാർക്ക് മുന്നറിയിപ്പുമായി എംബസി; യൂറോപ്പ് യുദ്ധ മുഖത്ത് തന്നെ

അമേരിക്കയും റഷ്യയും തമ്മിലുള്ള കൂടിക്കാഴ്‌ച്ച പരാജയപ്പെട്ടപ്പോൾ മോസ്‌കൊയിൽ അവസാനവട്ട ശ്രമവുമായി ബ്രിട്ടൻ; ഉക്രെയിൻ ആക്രമണം ഏത് നിമിഷവും; ഉക്രെയിനിൽ നിന്നൊഴിഞ്ഞുപോകാൻ അമേരിക്കക്കാർക്ക് മുന്നറിയിപ്പുമായി എംബസി; യൂറോപ്പ് യുദ്ധ മുഖത്ത് തന്നെ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: അമേരിക്കയുടെ സമാധാന ശ്രമങ്ങൾ എല്ലാം തകർന്നപ്പോൾ, ബ്രിട്ടൻ അവസാനവട്ട സമാധാന ശ്രമത്തിന് ഒരുങ്ങുകയാണ്. റഷ്യ ഏതു നിമിഷവും ഉക്രെയിൻ ആക്രമിച്ചേക്കുമെന്നും, പാശ്ചാത്യ രാജ്യങ്ങളുടെ ദൗർബല്യം മുതലെടുക്കാൻ വ്ളാഡിമിർ പുട്ടിൻ ശ്രമിക്കുകയാണെന്നുമുള്ള ടോറി എം പി തോബിയാസ് എൽവുഡിന്റെ പ്രസ്താവനയ്ക്ക് ശേഷം ബ്രിട്ടീഷ് പ്രതിരോധമന്ത്രി ബെൻ വാലസിനെ മോസ്‌കോയിൽ വെച്ച് കണ്ട് സംസാരിക്കുവാൻ തയ്യാറാണെന്ന റഷ്യൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയും പുറത്തുവന്നു.

ഇന്നലെ അമേരിക്കയും റഷ്യയും തമ്മിൽ നടന്ന അവസാനവട്ട ചർച്ചയും പരാജയപ്പെട്ടതോടെ ഏതു നിമിഷവും ഒരു വൻ യുദ്ധം തന്നെ പ്രതീക്ഷിക്കാം എന്നായിരുന്നു ഉക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി പ്രസ്താവിച്ചത്. നേരത്തേ റഷ്യൻ പ്രതിരോധമനത്രിയ്യൂ ബെൻ വാസസ് ലണ്ടൻ സന്ദർശനത്തിനായി ക്ഷണിച്ചിരുന്നു. അതിനുള്ള പ്രതികരണമായിട്ടാണ് റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗു ഇപ്പോൾ വാലസിനെ മോസ്‌കോയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ച നടന്നത് ലണ്ടനിലായിരുന്നു എന്നതിനാലാണ് ഇത്തവണ ചർച്ച മോസ്‌കോയിലാക്കാൻ നിർദ്ദേശിക്കുന്നത് എന്നും റഷ്യൻ മന്ത്രി പറഞ്ഞു.

അതേസമയം, ഉക്രെയിൻ പ്രതിസന്ധി പരിഹരിക്കുന്നതിനും ഉക്രെയിന്റെ പരമാധികാരം കാത്തുസൂക്ഷിക്കുന്നതിനും വാലസ് ഏത് നടപടികൾക്കും തയ്യാറാകും എന്ന സൂചനനയാണ് ബ്രിട്ടീഷ് പ്രതിരോധവൃത്തങ്ങൾ നൽകുന്നത്. അങ്ങളുടെ ഓഫീസ്സ് റഷ്യൻ സർക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം അമേരിക്കയും നാറ്റോ സഖ്യവും പുലർത്തുന്ന നിസ്സംഗതയ്ക്കെതിരെ ആഞ്ഞടിക്കുകയാണ് ബ്രിട്ടീഷ് ജനപ്രതിനിധി സഭയിലെ ഡിഫൻസ് സെലെക്ട് കമ്മിറ്റി ചെയർമാൻ ആയ എൽവുഡ്. അഫഗാനിസ്ഥാന് ശേഷമുള്ള കാലഘട്ടത്തിൽ നാറ്റോയ്ക്ക് ഒരു പുനർവിന്യാസം അത്യാവശ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കിഴക്കൻ യൂറോപ്പിന്റെ സുരക്ഷിതത്വം സ്ഥിരതയും സംബന്ധിച്ച് പുട്ടിന്റെ പ്രവർത്തനങ്ങൾക്ക് സമാനമായ രീതിയിൽ പ്രതികരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്ളാഡിമിർ പുട്ടിന്റെ ലക്ഷ്യം ഉക്രെയിനിൽ ഒതുങ്ങുന്നില്ലെന്നും, യൂറോപ്പിലെ ഏറ്റവും ശക്തനായ ഭരണാധികാരി ആയി മാറാനാണ് പുട്ടിന്റെ ഉദ്ദേശമെന്നും എൽവുഡ് പറഞ്ഞു. പഴയ സോവിയറ്റ് പ്രതാപം നഷ്ടപ്പെട്ടതിൽ ഖേദിക്കുന്ന വ്യക്തിയാണ്പുട്ടിൻ. യൂറോപ്യൻ യൂണീയനേയും നാറ്റോവിനെയുമൊക്കെ തകർത്തുകൊണ്ടായാലും ആ പ്രതാപം വീണ്ടെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്നും എൽവുഡ് പറഞ്ഞു. പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളിലെല്ലാം റഷ്യൻ വംശജരുടെ സാന്നിദ്ധ്യമുണ്ട്. സ്വന്തം ജനതയെ സംരക്ഷിക്കുക എന്ന വാദഗതി ഉയർത്തി അവിടങ്ങളിലെല്ലാം പുട്ടിൻ ആധിപത്യം സ്ഥാപിക്കുമെന്നും അദ്ദേഹം വാഷിങ്ടൺ പോസ്റ്റിനു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

റഷ്യ-ഉക്രെയിൻ അതിർത്തിയിലും റഷ്യ- ബെലാറസ് അതിർത്തിയിലും റഷ്യ വൻതോതിൽ സൈനിക വിന്യാസം നടത്തിയിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കയും റഷ്യയും തമ്മിലുള്ള ചർച്ചകൾ അടുത്തയാഴ്‌ച്ചയും നടക്കും. നയതന്ത്ര സമീപനങ്ങളിലൂടെ പ്രശ്നം പരിഹരിക്കണമോ അതൊ യുദ്ധം വേണോ എന്നകാര്യം അമേരിക്ക തീരുമാനിക്കണമെന്നാണ് റഷ്യ പറയുന്നത്. അതേസമയം ബ്രിട്ടനും ശക്തമായ പ്രസ്താവനകളുമായി പുട്ടിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഉക്രെയിൻ ആക്രമിക്കുക എന്നത് റഷ്യയുടെ ഉദ്ദേശമല്ലെങ്കിൽ, അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സേനയെ പിൻവലിച്ച് തങ്ങളുടേ ഉദ്ദേശശുദ്ധി റഷ്യ തെളിയിക്കണമെന്നും ബ്രിട്ടൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉക്രെയിനെ നാറ്റോ സഖ്യത്തിൽ ചേർക്കരുതെന്നാണ് റഷ്യ പ്രധാനമായും ആവശ്യപ്പെടുന്നത്. എന്നാൽ അത് പാശ്ചാത്യ ശക്തികൾ മൊത്തമായും നിരാകരിക്കുകയാണ്. പഴയ സോവിയറ്റ് കാലം മുതൽ തന്നെ റഷ്യയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ചിട്ടുള്ളതാണ് നാറ്റൊ സഖ്യം. പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളായ ഉക്രെയിനും ജോർജിയയും നാറ്റോ പക്ഷത്തേക്ക് മാറുന്നത് റഷ്യയ്ക്ക് വൻ പ്രതിസന്ധി തന്നെയായിരിക്കും വരുത്തുക. അങ്ങനെ വന്നാൽ, നാറ്റോയുടെ അധികാരപരിധി റഷ്യയുടെ അതിർത്തികളോളം നീളും. റഷ്യ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കാര്യമാണത്.

അതേസമയം, യുദ്ധം അനിവാദ്യമെന്ന സൂചനകൾ നൽകിക്കൊണ്ട് ഉക്രെയിനിലുള്ള അമേരിക്കൻ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളോട് ഉക്രെയിൻ വിട്ടുപോകാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടു. രാജ്യത്തുള്ള മറ്റ് അമേരിക്കക്കാരോട് അടുത്ത ആഴ്‌ച്ചൗക്രെയിൻവിട്ടുപോകാൻ അമേരിക്ക ആവശ്യപ്പെടുമെന്ന സൂചനകളൂം ലഭിച്ചിട്ടുണ്ട്. അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിൻകനും റഷ്യൻ വിധേശകാര്യമന്ത്രി സെർജി ലാവ്രോവും തമ്മിൽ ജനീവയിൽ നടന്ന കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷമാണ് അമേരിക്ക ഈ ഉത്തരവിറക്കിയത്.

പഴയ ശീതസമരകാലത്തെ ശത്രുവുമായുള്ള ചർച്ചകളിൽ കാര്യമായ പുരോഗതി ഇല്ലെന്ന് ബ്ലിൻകൻ വെളിപ്പെടുത്തി. ഉക്രെയിന്റെ രണ്ടാമത്തെ വലിയ നഗരമായ ഖർകിവ് ആയിരിക്കും റഷ്യ ആദ്യമേ ആക്രമിക്കാൻ ശ്രമിക്കുന്നതെന്ന് ഉക്രെയിൻ പ്രസിഡണ്ട് സെലെൻസ്‌കി പറഞ്ഞു. ബ്ലിൻകനുമായുള്ള കൂടിക്കാഴ്‌ച്ചക്കിടെയായിരുന്നു അദ്ദേഹം ഇത് സൂചിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP