Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈനയിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ ഇന്ത്യക്കൊപ്പം നിൽക്കും; ഇന്ത്യയുടെ പരമാധികാരം കാക്കാൻ എല്ലാതരത്തിലുള്ള ഭീഷണികളും ചെറുക്കാൻ സഹകരിക്കും; ഗാൽവനിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരവ് അർപ്പിക്കുന്നു; ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ അധിനിവേശം തടയാൻ സർവ്വപിന്തുണയുമായി അമേരിക്ക; യുഎസ് സൈനിക ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഇന്ത്യയുമായി പങ്കുവയ്ക്കാനും ടു പ്ലസ് ടു ചർച്ചയിൽ തീരുമാനം

ചൈനയിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ ഇന്ത്യക്കൊപ്പം നിൽക്കും; ഇന്ത്യയുടെ പരമാധികാരം കാക്കാൻ എല്ലാതരത്തിലുള്ള ഭീഷണികളും ചെറുക്കാൻ സഹകരിക്കും; ഗാൽവനിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരവ് അർപ്പിക്കുന്നു; ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ അധിനിവേശം തടയാൻ സർവ്വപിന്തുണയുമായി അമേരിക്ക; യുഎസ് സൈനിക ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഇന്ത്യയുമായി പങ്കുവയ്ക്കാനും ടു പ്ലസ് ടു ചർച്ചയിൽ തീരുമാനം

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ ഇന്ത്യക്കും യുഎസിനും സഹകരിച്ചുപ്രവർത്തിക്കാമെന്ന് അമേരിക്കൻ വിദേശകാര്യസെക്രട്ടറി മൈക്ക് പോംപെയോ. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടേത് മാത്രമല്ല, എല്ലാതരത്തിലുമുള്ള ഭീഷണികൾ നേരിടാൻ സഹകരണം ശക്തിപ്പെടുത്താൻ നടപടികൾ സ്വീകരിച്ചുവരികയാണ്. സൈബർ വിഷയങ്ങളിലെ സഹകരണം വിപുലമാക്കി. നാവികസേനകൾ, ഇന്ത്യൻ മഹാസമുദ്രത്തിൽ സംയുക്താഭ്യാസം നടത്തി, മൈക്ക് പോംപെയോ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരം കാത്തുസൂക്ഷിക്കുന്നതിന് ഒപ്പം നിൽക്കും. ഗൽവാനിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരവ് അർപ്പിക്കുന്നു. ഡൽഹിയിൽ യുദ്ധസ്മാരകം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനാധിപത്യത്തോടും നിയമവാഴ്ചയോടും സുതാര്യതയോടും കൂറുപുലർത്തുന്നവരല്ലെന്ന് നമുക്ക് ഇപ്പോൾ കൂടുതൽ വ്യക്തമായി അറിയാം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടേത് മാത്രമല്ല, മറ്റെല്ലാ ഭീഷണികളും നേരിടാൻ ഇരുരാജ്യങ്ങളും നടപടി സ്വീകരിച്ചുവരികയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭീഷണിയെയും, വുഹാനിൽ പിറവി കൊണ്ട വൈറസിനെയും പരാജയപ്പെടുത്താൻ ഇരുരാജ്യങ്ങൾക്കും കൈകോർക്കാം.

മൂന്നാമത് ടു പ്ലസ് ടു ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും അടിസ്ഥാന വിനിമയ-സഹകരണകരാറിൽ ഒപ്പുവച്ചതായി സംയുക്ത പ്രസ്താവനയും ഇറക്കി. മൈക്ക് പോംപെയോ, യുഎസ് പ്രതിരോധ സെക്രട്ടറി മാർക് ടി. എസ്പർ എന്നിവർ തിങ്കളാഴ്ചയാണ് ഇന്ത്യാ സന്ദർശനത്തിനെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ശക്തമാക്കുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി നിർണായക വിവരങ്ങൾ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പുവച്ചു.യുഎസ് സൈനിക ഉപഗ്രഹങ്ങളിൽനിന്നുള്ള സൂക്ഷ്മ ഡേറ്റയും തത്സമയ ടോപ്പോഗ്രാഫിക്കൽ ചിത്രങ്ങളും ഇന്ത്യയുമായി യുഎസ് പങ്കുവയ്ക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ഉപഗ്രഹ ഡേറ്റ പങ്കുവയ്ക്കുന്നതിനുള്ള ബിഇസിഎ (ബേസിക് എക്‌സ്‌ചേഞ്ച് ആൻഡ് കോഓപ്പറേഷൻ അഗ്രിമെന്റ്), രാജ്യാന്തര പങ്കാളികളുമായുള്ള യുഎസിന്റെ സുപ്രധാന ധാരണയിലൊന്നാണ്. സൈനിക ലോജിസ്റ്റിക്‌സ് കൈമാറുന്നതിനും സുരക്ഷിതമായ ആശയവിനിമയം പ്രാപ്തമാക്കുന്നതിനും ഇരുരാജ്യങ്ങളും ഇതിനകം കരാറായിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ എന്നിവരും മൈക്ക് പോംപെയോയും മാർക് എസ്‌പെറും തമ്മിലാണ് ചർച്ചകൾ നടന്നത്.

ഇന്തോ-പസഫിക് മേഖലയിൽ ചൈന ഉയർത്തുന്ന ഭീഷണിയെ കുറിച്ച് എസ്പറും സംസാരിച്ചു. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല എന്ന തത്വത്തിൽ ഉറച്ചുനിന്നുകൊണ്ടുവേണം മുന്നോട്ട് പോകാനെന്നും എസ്പർ പറഞ്ഞു.ഈവർഷം ജൂണിലാണ് കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ 20 ഇന്ത്യൻ സൈനികർ പിഎൽഎയുമായുള്ള ഏറ്റമുട്ടലിൽ വീരമൃത്യു വരിച്ചത്. ഇതോടെ, ചൈനയോടുള്ള നിലപാട് ഇന്ത്യ കടുപ്പിക്കുകയും യുഎസുമായി കൂടുതൽ സൈനിക സഹകരണത്തിലേക്ക് നീങ്ങുകയും ചെയ്തു.

അടുത്താഴ്ച നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പ്രചാരണ പരിപാടികളിൽ ചൈനയ്‌ക്കെതിരെ ഡൊണൾഡ് ട്രംപ് ആഞ്ഞടിക്കുന്നുണ്ട്. ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം തടയാൻ കൂടുതൽ രാജ്യങ്ങളെ ഒപ്പം ചേർക്കുന്നതിലാണ് പോംപിയോ ശ്രദ്ധ ഊന്നുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP