Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎൻ രക്ഷാസമിതിയുടെ പ്രത്യേക യോഗം ഇന്ത്യയിൽ; ആതിഥേയത്വം വഹിക്കുന്നത് ഭീകരവിരുദ്ധ നയം ചർച്ച ചെയ്യാനുള്ള പ്രത്യേക യോഗത്തിന്; ഒക്ടോബർ 29നു നടക്കുന്ന യോഗത്തിൽ യുഎസ്, ചൈന, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം രക്ഷാസമിതിയിലെ 15 രാജ്യങ്ങൾ പങ്കെടുക്കും

യുഎൻ രക്ഷാസമിതിയുടെ പ്രത്യേക യോഗം ഇന്ത്യയിൽ; ആതിഥേയത്വം വഹിക്കുന്നത് ഭീകരവിരുദ്ധ നയം ചർച്ച ചെയ്യാനുള്ള പ്രത്യേക യോഗത്തിന്; ഒക്ടോബർ 29നു നടക്കുന്ന യോഗത്തിൽ യുഎസ്, ചൈന, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം രക്ഷാസമിതിയിലെ 15 രാജ്യങ്ങൾ പങ്കെടുക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ചിരകാല സ്വപ്നങ്ങളിലൊന്നാണ് യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം. എന്നാൽ മുഴുവൻ അംഗങ്ങളുടെയും പിന്തുണ നേടാനോ സ്ഥിരാംഗത്വം ഉറപ്പാക്കാനോ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ രാജ്യം ശ്രമം തുടരുകയാണെന്നും രക്ഷാസമിതിയിൽ സ്ഥാനമുറപ്പിക്കുക എന്നതു തന്നെയാണ് ഇന്ത്യ ലക്ഷ്യമിടുന്നതും.

ഇതിനിടെയാണ് ഐക്യരാഷ്ട്ര സംഘടന (യുഎൻ) രക്ഷാസമിതിയുടെ ഭീകരവിരുദ്ധ നയം ചർച്ച ചെയ്യാനുള്ള പ്രത്യേക യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബർ 29നു നടക്കുന്ന യോഗത്തിൽ യുഎസ്, ചൈന, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ സ്ഥിരാംഗങ്ങൾ അടക്കം രക്ഷാസമിതിയിലെ 15 രാജ്യങ്ങൾ പങ്കെടുക്കും. രക്ഷാസമിതിയിൽ ഇന്ത്യയുടെ കാലാവധി ഈ വർഷം ഡിസംബറിൽ ആണ് അവസാനിക്കുന്നത്. ഡിസംബറിൽ ഇന്ത്യ ആധ്യക്ഷ്യം വഹിക്കും. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയിരുന്ന ടി.എസ്. തിരുമൂർത്തിയാണു നിലവിൽ ഭീകരവിരുദ്ധ സമിതിയുടെ അധ്യക്ഷൻ. സമിതിയുടെ ഇന്ത്യയിൽ നടക്കുന്ന ഏഴാമത്തെ യോഗമാണിത്.

നേരത്തെ യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ വീണ്ടും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് എട്ടാം തവണയാണ് ഇന്ത്യ യുഎൻ രക്ഷാ സമിതിയിൽ അംഗമാകുന്നത്. 193 അംഗ ജനറൽ അസംബ്ലിയിൽ 184 വോട്ടുകൾ നേടിയാണ് ഇന്ത്യ രക്ഷാസമിതിയിലെത്തിയത്. ഇന്ത്യയ്ക്ക് പുറമെ അയർലൻഡ്, മെക്‌സിക്കോ, നോർവേ എന്നീ രാജ്യങ്ങളും രക്ഷാസമിതിയിൽ എത്തിയിട്ടുണ്ട്.

ഏഷ്യാ-പസഫിക് വിഭാഗത്തിലെ അംഗത്തിനായുള്ള തെരഞ്ഞെടുപ്പിലാണ് ഇന്ത്യ വിജയിച്ചത്. 2021-22 കാലത്തേക്കാണ് ഇന്ത്യക്ക് രക്ഷാസമിതിയിൽ അംഗത്വം ലഭിച്ചത്. കഴിഞ്ഞവർഷം ജൂണിലാണ് പാക്കിസ്ഥാനും ചൈനയും അടങ്ങുന്ന ഏഷ്യാ- പസഫിക് ഗ്രൂപ്പ് ഇന്ത്യയെ രക്ഷാസമിതി സ്ഥാനാർത്ഥിയായി ഏകകണ്ഠമായി അംഗീകരിച്ചത്.

നേരത്തെ 1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992 എന്നീ വർഷങ്ങളിലായിരുന്നു ഇന്ത്യ യുഎൻ രക്ഷാസമിതി അംഗമായിരുന്നത്. 2011-12 ലായിരുന്നു ഇന്ത്യ ഏറ്റവുമൊടുവിൽ രക്ഷാസമിതി അംഗമായത്. ആകെ 15 അംഗങ്ങളാണ് യുഎൻ രക്ഷാസമിതിയിലുള്ളത്. ഇതിൽ അഞ്ച് രാജ്യങ്ങൾക്ക് സ്ഥിരാംഗത്വമാണ്. അമേരിക്ക, റഷ്യ, ചൈന, യുകെ, ഫ്രാൻസ് എന്നിവയാണ് സ്ഥിരാംഗങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP